ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കു പിന്നാലെ കൽപേഷും നാഗേഷും കസ്റ്റഡിയിൽ, മുരാരി ബാബു ഉടൻ അകത്താകും? ശബരിമല പഴയ കൊടിമരത്തിലെ വാജിവാഹനം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകി

ശബരിമല വാജി വാഹന വിഷയം മുൻനിർത്തി അടുത്തമാസം തന്ത്രിയുടെ വീട്ടിലേക്ക് ചില ഹൈന്ദവ സംഘടനകൾ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് പഴയ കൊടിമരത്തിലെ വാജിവാഹനം വാജി വാഹനം തിരിച്ച് എടുക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിനെ സമീപിച്ച് ഒക്ടോബർ 11 ന് കത്ത് നൽകി.
അതിനിടെ ശബരിമല സ്വർണക്കൊള്ളകേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂട്ടാളിയും ബംഗളൂരു സ്വദേശിയുമായ കൽപേഷിനെയും ഹൈദരാബാദിൽ സ്വർണം വേർതിരിച്ചെടുത്ത സ്ഥാപനത്തിന്റെ ഉടമ നാഗേഷിനെയും പ്രത്യേക അന്വേഷക സംഘം കസ്റ്റഡിയിലെടുത്തതായി ചില സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ വരുന്നുണ്ട് . കൂടാതെ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഉടൻ കസ്റ്റഡിയിലെടുക്കും എന്നും പറയപ്പെടുന്നു . മുരാരി ബാബു ഇപ്പോൾ നിരീക്ഷണത്തിലാണ്.ഇയാളെ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും. തുടർന്ന് ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകും.
കഴിഞ്ഞ ദിവസം പോറ്റി സാമ്പത്തിക ഇടപാടുകൾ വെളിപ്പെടുത്തിയിരുന്നു. കുറെ രേഖകൾ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന് ചോദ്യം ചെയ്യലിനിടെ പറഞ്ഞിരുന്നു . പിന്നാലെ എട്ടു മണിക്കൂറിലധികം നടത്തഗിയ പരിശോധനയിൽ പുളിമാത്തിലെ വീട്ടിൽ നിന്ന് നിർണായക രേഖകളുള്ള ഹാർഡ് ഡിസ്‌കും സ്വർണവും പണവും കണ്ടെത്തി. ഇതിൽ മുരാരി ബാബുവിനെതിരെയുള്ള തെളിവുകളും ഉൾപ്പെടുന്നു .
സ്വർണപ്പാളികേസിലും കട്ടിളക്കേസിലുമായി 18 പ്രതികളുണ്ട്. ബുധനാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. ശബരിമലയിലെ സ്വർണം തട്ടിയെടുത്തതിലൂടെയും സ്‌പോൺസർഷിപ്പിലൂടെയും സ്വായത്തമാക്കിയ പണം ഉണ്ണിക്കൃഷ്ണൻ പോറ്റി വട്ടിപ്പലിശയ്‌ക്ക് നൽകിയതാതും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബംഗളൂരുവിലും ഭൂമി ഇടപാട് നടത്തിയെന്നാണ് സൂചന. പണം നൽകിയതിനു പകാരം ഈടായി വാങ്ങിയ ആധാരങ്ങൾ ഉൾപ്പെടെ വീട്ടിൽ നടത്തിയ റെയ്ഡിൽ എസ്.ഐ.ടി സംഘം പിടിച്ചെടുത്തു. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു. മൂന്നു വർഷത്തിനിടയിൽ ഏകദേശം 20 കോടിയലധികം രൂപയുടെ ഭൂമി ഇടപാട് നടത്തിയിട്ടുണ്ടെന്ന് ദേവസ്വം വിജിലൻസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ബന്ധുക്കളുടെ പേരിലും ഭൂമി എഴുതി വാങ്ങിയിരുന്നുവെന്നും കണ്ടെത്തിയെന്നാണ് വിവരം.
https://www.facebook.com/Malayalivartha