ആറന്‍മുളയില്‍ വീണ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.എം

ആറന്‍മുളയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജിനെ ഇടതു സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം. റിപ്പോര്‍ട്ടര്‍ ചാനലില്‍ മാധ്യമപ്രവര്‍ത്തകയാണ് വീണ ജോര്‍ജ്. ആദ്യം മനോരമ ന്യൂസിലും പിന്നീട് ദീര്‍ഘകാലം ഇന്ത്യാവിഷനിലും പ്രവര്‍ത്തിച്ച വീണ അടുത്തിടെയാണ് റിപ്പോര്‍ട്ടറില്‍ എത്തിയത്.
ഇതിനിടെ ഹ്രസ്വമായ കാലയളവില്‍ ടി.വി ന്യൂ ചാനലിലും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറിയുടെ ഭാര്യയാണ്. നേരത്തെ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണ പിള്ള ആറന്‍മുളയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha