വടകരയില്‍ ആറു ലക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവ് പിടിയില്‍

വടകരയില്‍ ആറു ലക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവ് പിടിയിലായി കൊടുവള്ളി സ്വദേശി മുഹമ്മദ് റാഫിയാണ് വടകര പൊലീസിന്റെ പിടിയിലായത്.
കുഴല്‍പണ ഇടപാട് വ്യപാകമായി നടക്കുന്നുണ്ടെന്ന് വടകര പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിലയുറപ്പിച്ച പൊലീസ് സംശയം തോന്നിയവരുടെ ബാഗുകള്‍ പരിശോധിച്ചു. ഈ സമയം, ബസ് സ്റ്റാന്‍ഡില്‍ എത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് റാഫിയെ പൊലീസ് പരിശോധിച്ചു. അങ്ങനെയാണ്, ബാഗിനകത്തുനിന്ന് ആറു ലക്ഷം രൂപ കണ്ടെടുത്തത്. ഈ പണം നല്‍കേണ്ടവരുടെ പേരുവിവരങ്ങളും ബാഗില്‍നിന്ന് കിട്ടി. വിശദമായി ചോദ്യംചെയ്തപ്പോള്‍ കുഴല്‍പണമാണെന്ന് പൊലീസിന് മനസിലായി.
കുറച്ചുനാളായി കുഴല്‍പണ ഇടപാട് നടത്തുന്നുണ്ടെന്ന് പ്രതി മൊഴിനല്‍കി. നിയമസഭ തിരഞ്ഞെടുപ്പ് പ്രമാണിച്ച് വന്‍തോതില്‍ കുഴല്‍പണം കോഴിക്കോട്ടേയ്ക്കു വരുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങള്‍ പരിശോധന കര്‍ശനമാക്കാന്‍ റൂറല്‍ എസ്.പി. പ്രതീഷ്‌കുമാര്‍ നിര്‍ദ്ദേശം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha