മുരാരി ബാബുവിനെ എസ്‌ഐടി തൂക്കിയതും സുകുമാരന്‍ നായര്‍ക്ക് വേവലാതി !! അന്വേഷണ സംഘം പെരുന്നയിലേക്ക് ഇരച്ചെത്തുമോ ഉറക്കമില്ലാതെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി; വിശ്വാസികളെ വഞ്ചിച്ച് പിണറായിക്കൊപ്പം ചേര്‍ന്നതിന് കിട്ടിയ പണിയെന്ന് !! മുരാരി ബാബുവിന് വേണ്ടപ്പെട്ടവനാണ് സുകുമാരന്‍ നായര്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുരാരി ബാബുവിനെ അന്വേഷണ സംഘം തൂക്കിയതോടെ നെഞ്ചത്തടിച്ച് വീണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. പിണറായി വിജയന്റെയും സുകുമാരന്‍ നായരുടേയും പ്രിയപ്പെട്ടവനാണ് മുരാരി ബാബു. സുകുമാരന്‍ നായരാണ് മുരാരി ബാബുവിനെ ഇവിടെ വരെ വളര്‍ത്തിയത്. അന്വേഷണ സംഘം പെരുന്ന എന്‍എസ്എസ് ആസ്ഥാനം വളയുമോയെന്ന പേടിയിലാണ് ജനറല്‍ സെക്രട്ടറി. എന്താണ് ഇരുവരും തമ്മിലുള്ള ബന്ധമെന്ന് എസ്‌ഐടി ആഴത്തില്‍ അന്വേഷണം നടത്തിയാല്‍ സുകുമാരന്‍ നായര്‍ കുടുങ്ങും. പല കൊടുക്കല്‍ വാങ്ങലുകളും ഇരുവരും തമ്മില്‍ ഉണ്ടെന്നാണ് നായന്മാരുടെ ഗ്രൂപ്പുകളിലെ അടക്കംപറച്ചില്‍. പിണറായി വിജയന്റെ ആഗോള അയ്യപ്പ സംഗമത്തിലേക്ക് സുകുമാരന്‍ നായരെ അടുപ്പിച്ചതും പാലമിട്ടതും മുരാരി ബാബുവാണ്. പിണറായി സര്‍ക്കാര്‍ ശബരിമല വിശ്വാസം സംരക്ഷിക്കും. എന്‍എസ്എസ് ഇനി ഇടതിനൊപ്പം. ശബരിമല ചര്‍ച്ചയ്ക്കായ് കോണ്‍ഗ്രസും ബിജെപിയും പെരുന്നയിലേക്ക് വരണ്ടെന്ന് കട്ടായം പ്രഖ്യാപിച്ച സുകുമാരന് കിട്ടി എട്ടിന്റെ പണി. വിശ്വാസികളെ ചതിച്ച് പിണറായിക്ക് കൈകൊടുത്ത സുകുമാരന്‍ നായര്‍ക്ക് അയ്യപ്പന്‍ കൊടുത്ത പണിയാണിതെന്ന് ചര്‍ച്ചകള്‍.
പെരുന്നയിലെ വീട്ടില്‍ എത്തിയാണ് മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ വിവരം എന്‍എസ്എസ് ആസ്ഥാനത്ത് എതത്ി. സുകുമാരന്‍ നായര്‍ വിറപിടിച്ച് ഓടുന്നു. കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമിരുത്തിയായിരിക്കും മുരാരി ബാബുവിന്റേയും ചോദ്യം ചെയ്യല്‍. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളി കടത്തിയ കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. ഇയാള്‍ ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. കൂടാതെ തൊണ്ടിമുതല്‍ കണ്ടെത്തുകയും വേണം. മുരാരി ബാബുവിനെ ചോദ്യം ചെയ്താല്‍ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. മുരാരി ബാബു ആരുടെയൊക്കെ പേര് വിളിച്ച് കൂവും പല കേന്ദ്രങ്ങളിലും നെഞ്ചിടിപ്പ് തുടങ്ങിയിട്ടുണ്ട്. മുരാരി ബാബു അറസ്റ്റിലായതോടെ സുകുമാരന്‍ നായര്‍ക്ക് നേരെ വീണ്ടും പൊട്ടിത്തെറികള്‍. ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച സുകുമാരന്‍ നായര്‍ക്കെതിരെ നായര്‍ സംഘങ്ങള്‍ ഇടഞ്ഞിരുന്നു. പലയിടത്തെയും കരയോഗങ്ങളില്‍ സുകുമാരന്‍ നായര്‍ കട്ടപ്പയെന്ന് ഫഌ്‌സും ഉയര്‍ന്നിരുന്നു. ഇതിനെ വെല്ലുവിളിച്ച് ജനറല്‍ സെക്രട്ടറി രംഗത്ത് വരികയും വലിയ പൊട്ടിത്തറിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. പിന്നീട് പെരുന്നയില്‍ നടന്ന യോഗത്തില്‍ അണികളെ തന്റെയൊപ്പം നിര്‍ത്താന്‍ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു സുകുമാരന്‍ നായര്‍. എല്ലാം കെട്ടടങ്ങിയെന്ന് ആശ്വസിച്ചപ്പോള്‍ ദേ മുരാരി ബാബുവിന്റെ രൂപത്തില്‍ വീണ്ടും സുകുമാരന്‍ നായര്‍ക്ക് പണി. എന്‍എസ്എസിനേയും വിശ്വാസികളേയും വഞ്ചിച്ചതിന് അയ്യപ്പന്‍ തന്ന പണിയാമിതെന്ന് ചില നായര്‍ ഗ്രൂപ്പുകളില്‍ നിന്നും തിരിച്ചടി. മുരാരി ബാബു കൂടി അറസ്റ്റിലായതോടെ പിണറായി പിന്‍വലിഞ്ഞു. ഇനി മുഖ്യന്‍ വാ തുറക്കില്ല. സുകുമാരന്‍ നായരുടെ കാലുവാരി പിണറായി ഓടി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥാനായ മുരാരി ബാബുവിന്റെ മനസ്സില്‍ പ്രസിഡന്റ് സ്ഥാന മോഹമുണ്ടായിരുന്നു. എന്‍ എസ് എസ് പെരുന്ന കരയോഗത്തിന്റെ വൈസ് പ്രസിഡന്റായി മാറിയതും ഈ ലക്ഷ്യത്തോടെയായിരുന്നു. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയ്ക്ക് യുഡിഎഫില്‍ നല്ല സ്വാധീനമുണ്ട്. ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്തതോടെ ദേവസ്വത്തില്‍ നിന്നും വിരമിച്ചാല്‍ അടുത്ത ഭരണസമിതിയുടെ അധ്യക്ഷനാകാമെന്നും കണക്കു കൂട്ടി. ആഗോള അയ്യപ്പ സംഗമവുമായി എന്‍ എസ് എസ് അടുത്തതിന് പിന്നിലും മുരാരി ബാബുവിന് പങ്കുണ്ടായിരുന്നു. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും കോട്ടയത്തെ മന്ത്രി വിഎന്‍ വാസവനും ഇക്കാര്യത്തില്‍ പ്രത്യക്ഷ അവകാശ വാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഇതിന് പിന്നിലെ രഹസ്യ ചാലക ശക്തി മുരാരി ബാബുവായിരുന്നു. സ്വര്‍ണ്ണ കൊള്ളയില്‍ മുരാരി ബാബു പ്രതിയായത് അറിഞ്ഞ് എന്‍ എസ് എസ് ആസ്ഥാനം ഞെട്ടലിലായി. തല്‍കാലം ശബരിമല വിഷയങ്ങളിലൊന്നും എന്‍ എസ് എസ് ഇടപെടില്ല. മൗനത്തില്‍ തുടരും. അതിനിടെ സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം തുടരുകയാണ്.
എന്‍എസ്എസ് രാഷ്ട്രീയമായി സമദൂരത്തില്‍ തന്നെയാണെന്നും എന്നാല്‍ ശബരിമലയുടെ കാര്യത്തില്‍ ഒരു ശരിദൂരം കണ്ടെത്തിയെന്നും അതില്‍നിന്നു മാറില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞത്. അതായത് ആഗോള അയ്യപ്പ സംഗമം പിന്തുണച്ച് പറഞ്ഞത്. ഇത് സമദൂരമോ ശരി ദൂരമോ അല്ല സുകുമാരന്റെ ചില കേസുകള്‍ മുഖ്യന്റെ മേശപ്പുറത്ത് ഉണ്ട്. പേടിച്ച് മറുകമ്ടം ചാടിയതാണെന്ന് അന്നേ ആരോപണം വന്നു. വിശ്വാസികളെ വഞ്ചിച്ചാണ് സുകുമാരന്‍ നായര്‍ പിണറായിക്കൊപ്പം ചേര്‍ന്നത്. ശബരിമലയില്‍ തല്ലുകൊണ്ടും കള്ളക്കേസില്‍പ്പെട്ടും വിശ്വാസികള്‍ നരകിച്ചത് കാണാതെ പിണറായിക്ക് സല്യൂട്ട് അടിച്ചു. വിശ്വാസം സംരക്ഷിക്കുമല്ലെ പിണറായി പറഞ്ഞത് എന്നിട്ട് വിശ്വാസികള്‍ക്കെതിരെ എടുത്ത കേസുകള്‍ എന്തുകൊണ്ട് പിന്‍വലിച്ചില്ലെന്നും ചോദ്യം ഉയര്‍ന്നു. ആരും എന്നെ ചോദ്യം ചെയ്യാന്‍ വരണ്ടെന്ന നിലപാടായിരുന്നു സുകുമാരന്‍ നയാര്‍ക്ക്. ആ അഹന്തയ്ക്ക് കിട്ടിയ പണിയാണ് ഇത്. മുരാരി ബാബുവിന്റെ ഗോഡ്ഫാദര്‍ എന്നൊക്കെ സുകുമാരന്‍ നായര്‍ക്ക് പട്ടം ചാര്‍ത്തിക്കൊടുത്ത് സോഷ്യല്‍മീഡിയ പൊളിച്ചടുക്കുന്നു.
എന്‍ എസ് എസിനും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരേയും പ്രതിസന്ധിയിലാക്കി സസ്‌പെന്‍ഷനിലുള്ള ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തു വന്നിരുന്നു. മുരാരി ബാബു ജോലി ചെയ്ത പല സ്ഥലത്തും അഴിമതികള്‍ നടന്നു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടും ആക്ഷേപമുണ്ട്. ആനയെ എഴുന്നള്ളിക്കാന്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് വലിയ ഏക്കത്തുക വാങ്ങിയെന്നാണ് ആക്ഷേപം. പക്ഷേ, ഉടമകള്‍ക്ക് നാമമാത്രമായ തുകയേ കൊടുത്തുള്ളൂ. ബാക്കിതുകയില്‍ ക്രമക്കേട് നടന്നുവെന്നാണ് സൂചന. എന്‍ എസ് എസ് പെരുന്ന കരയോഗം വൈസ് പ്രസിഡന്റായിരുന്നു മുരാരി ബാബു. അടുത്ത സമയത്ത് ഈ പദവി രാജിവച്ചു. വിവാദങ്ങളെ തുടര്‍ന്നാണ് ഇത്. ഭാവിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകാന്‍ മുരാരി ബാബു ആഗ്രഹിച്ചിരുന്നു. ഇടതു സര്‍ക്കാരുമായി എന്‍ എസ് എസ് അടുത്തതോടെ പ്രതീക്ഷയും കൂടി. ഇതിനിടെയാണ് സ്വര്‍ണ്ണ കൊള്ള ചര്‍ച്ചയാകുന്നത്. ആഗോള അയ്യപ്പ സംഗമ വേദിയില്‍ സര്‍ക്കാരിനൊപ്പം എന്‍ എസ് എസിനെ എത്തിച്ചതും മുരാരി ബാബുവിന്റെ കൂടി ഇടപെടലിലാണ്.
ഉത്സവത്തിന് വൈക്കത്ത് 83 ആനകളെയും ഏറ്റുമാനൂരിലും തിരുനക്കരയിലും 5860 ആനകളെയും വേണം. ഒരേ ആന തന്നെ ക്ഷേത്രത്തില്‍ തുടരും. പക്ഷേ, ഓരോ ചടങ്ങിനും സ്‌പോണ്‍സര്‍ മാറിവരും. അതായത് ഒരേ ആനയ്ക്ക് പല ചടങ്ങിന് പല സ്‌പോണ്‍സര്‍ ഉണ്ടാകും. ഇത് ഉടമ അറിയണമെന്നില്ല. പത്ത് ചടങ്ങുണ്ടെങ്കില്‍ പത്ത് സ്‌പോണ്‍സര്‍മാരില്‍നിന്ന് തുക സ്വീകരിക്കും. ബോര്‍ഡ് അക്കൗണ്ട് വഴിയാകണം ഉത്സവ പണശേഖരണം എന്നാണ് ചട്ടം. പക്ഷേ, മിക്ക ക്ഷേത്രങ്ങളിലും ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നേരിട്ട് പണം പറ്റും. കൂടുതല്‍തുക സ്വീകരിക്കണമെങ്കില്‍, ബോര്‍ഡിന്റെ അനുമതി വാങ്ങണമെന്നാണ് ചട്ടം. ആനയുടെ വാടക ആന ഉടമകള്‍ക്ക് നേരിട്ട് നല്‍കും. അതായത് പത്ത് ചടങ്ങുകള്‍ക്ക് സ്‌പോണ്‍സര്‍മാരില്‍ നിന്നും പണം വാങ്ങും, എന്നാല്‍ ഉടമസ്ഥന് ഒരു തുക മാത്രമേ നല്‍കൂ. അതായത് ബാക്കിയെല്ലാം ഇടനില നില്‍ക്കുന്ന ഉദ്യോഗസ്ഥന് നല്‍കും. ദേവസ്വംബോര്‍ഡിന്റെ ആനകള്‍ ഇല്ലാത്തപ്പോഴാണ് പുറത്തുനിന്നുള്ള ആനകളെ വാടകയ്ക്ക് കൊണ്ടുവരുന്നത്. 15,000 രൂപയാണ് ബോര്‍ഡ് ആനയ്ക്ക് നല്‍കുന്ന തുക. ഇതും പരിമിതമായ എണ്ണം ആനകള്‍ക്കേ കിട്ടൂ. മുരാരി ബാബു ഉത്സവങ്ങളുടെ സ്‌പെഷ്യല്‍ ഓഫീസറായി വരാറുണ്ട്. ആന ഉടമകളുമായുള്ള പരിചയം മുരാരി ഉപയോഗിക്കും. മുരാരി ബാബു ഏറ്റുമാനൂരില്‍ അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍, അസി.ദേവസ്വം കമ്മിഷണര്‍, വൈക്കം ഡെപ്യൂട്ടി കമ്മിഷണര്‍, തിരുനക്കര അസി. ദേവസ്വം കമ്മിഷണര്‍ എന്നീ തസ്തികകളില്‍ ജോലിചെയ്തിരുന്നു. ഇങ്ങനെ ആന തട്ടിപ്പും നടത്തിയെന്നാണ് ആരോപണം. സ്വര്‍ണ്ണ കൊള്ളയില്‍ പൊളിഞ്ഞത് മുരാരി ബാബുവിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കാനുള്ള നീക്കമായിരുന്നു.
https://www.facebook.com/Malayalivartha

























