Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പമ്പിലെ ജീവനക്കാരിക്ക് തോന്നിയ സംശയം പൊലീസിനെ അറിയിച്ചു: കള്ളനോട്ടുമായി മഞ്ചേരി സ്വദേശി ഷാന പൊലീസ് പിടിയില്‍

23 OCTOBER 2025 08:08 PM IST
മലയാളി വാര്‍ത്ത

പമ്പിലെ ജീവനക്കാരിക്ക് തോന്നിയ സംശയം സത്യമായതോടെ തൃശൂര്‍ കുന്നംകുളം കേച്ചേരി കള്ളനോട്ട് കേസില്‍ ഒന്നാം പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ്. രണ്ടാം പ്രതിയായ യുവതിയെ നേരത്തെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് ഒന്നാം പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. മഞ്ചേരി പാലക്കുളം സ്വദേശി ഷാനയാണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്.

ഒന്നാം പ്രതി കേച്ചേരി സ്വദേശി ജാബിറിന്റെ സഹോദരന്റെ ഭാര്യയാണ് ഷാനയെന്ന് പൊലീസ് വ്യക്തമാക്കി. പമ്പില്‍ പെട്രോള്‍ അടിക്കാന്‍ എത്തിയ ഷാന നല്‍കിയ 500 ന്റെ നോട്ടില്‍ പമ്പിലെ ജീവനക്കാരിക്ക് തോന്നിയ സംശയമാണ് കേസില്‍ നിര്‍ണായകമായത്. ഷാന നല്‍കിയത് കള്ളനോട്ട് ആണെന്ന് മനസ്സിലാക്കിയ പെട്രോള്‍ പമ്പിലെ ജീവനക്കാരി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ട് ജാബിറിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് പിടികൂടിയത്.

പെട്രോള്‍ അടിക്കാനായി ഷാന നല്‍കിയ 500 ന്റെ നോട്ട്, കള്ളനോട്ട് ആണെന്ന് തിരിച്ചറിഞ്ഞ പമ്പിലെ ജീവനക്കാരി ഇത് ചോദ്യം ചെയ്തതോടെ കള്ളനോട്ട് പിടിച്ചുവാങ്ങി ഇവര്‍ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ജീവനക്കാരി വാഹനത്തിന്റെ ഫോട്ടോ എടുത്ത് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജാബിറിലേക്ക് പൊലീസ് എത്തുന്നത്. വിദേശത്ത് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ജാബിര്‍ ആറുമാസം മുമ്പാണ് ജോലി ഉപേക്ഷിച്ച് നാട്ടില്‍ എത്തിയത്.

500, 200, 100 രൂപകളുടെ കള്ളനോട്ടാണ് എ ഫോര്‍ ഷീറ്റും പ്രിന്ററും ഉപയോഗിച്ച് പ്രതികള്‍ കളറില്‍ പ്രിന്റ് എടുത്തിട്ടുള്ളത്. മൊത്തം 40000 ത്തോളം രൂപയുടെ കള്ളനോട്ട് ആണ് ഇവിടെ നിന്നും പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. ഷാനയെ പെട്രോള്‍ പമ്പ് ജീവനക്കാരി തിരിച്ചറിഞ്ഞതോടെ ഒന്നാംപ്രതി ജാബിര്‍ ഒളിവില്‍ പോയി. അറസ്റ്റ് ചെയ്ത ഷാനയെ റിമാന്‍ഡ് ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (16 minutes ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (18 minutes ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (20 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (28 minutes ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (1 hour ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (1 hour ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (2 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (2 hours ago)

BJP Councillors ബിജെപിക്ക് തിരിച്ചടി;  (2 hours ago)

Alcohol-tax-policy കൈയടിച്ച് കേരളം  (2 hours ago)

SFI ദൃശ്യങ്ങൾ പരിശോധിക്കും  (2 hours ago)

HIGHCOURT സർക്കാരിനോട് സഹകരിച്ചില്ലെങ്കിൽ ഇതാവും അവസ്ഥ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ്: സംസ്ഥാന വ്യാപക പ്രതിഷേധം  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (3 hours ago)

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (4 hours ago)

Malayali Vartha Recommends