ശരിക്കും ചതിച്ച് കൊല്ലുകയായിരുന്നു എന്റെ ചേട്ടനെ... മണിക്ക് കരള്‍ രോഗമുള്ളതായി അറിയില്ലെന്ന് ഭാര്യ; ചാരായം എത്തിച്ചതിന് തെളിവുണ്ടെന്ന് പോലീസ്

സുഹൃത്തുക്കളായിരുന്നു എന്നും ചേട്ടന്റെ ദൗര്‍ബല്യം അവസാനം അന്ത്യത്തിനും അവര്‍ തന്നെ കാരണമായി. കരച്ചില്‍ അടക്കാനാവാതെ മണിയുടെ ഭാര്യ നിമ്മി. ശരിക്കും എല്ലാവരും കൂടിച്ചേര്‍ന്ന് ചേട്ടനെ ചതിച്ച് കൊല്ലുകയായിരുന്നു. ഇപ്പോള്‍ അവര്‍ക്കെല്ലാം ആശ്വാസമായിക്കാണും. പോലീസ് എല്ലാം അന്വേഷിക്കണം അവര്‍ പറഞ്ഞൊപ്പിച്ചു. കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതകള്‍ ശരിവെച്ച് മണിയുടെ ഭാര്യ നിമ്മി.
മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ല. കഴിഞ്ഞ വര്‍ഷം മഞ്ഞപ്പിത്തം വന്നതിന് ശേഷം മണി മദ്യപിക്കാറില്ലായിരുന്നു. ബിയര്‍ മാത്രമേ കഴിക്കൂ. അതും സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചാല്‍ മാത്രം. സുഹൃത്തുക്കള്‍ നിര്‍ബ്ബന്ധിച്ചത് കൊണ്ടായിരിക്കും അദ്ദേഹം മദ്യപിച്ചിട്ടുണ്ടായിരിക്കുക. സുഹൃത്തുക്കള്‍ മാത്രമുള്ള മണിക്ക് ശത്രുക്കളുള്ളതായി അറിയില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പിറ്റേദിവസമാണ് അറിഞ്ഞത്. പിണങ്ങി താമസിക്കുകയായിരുന്നുവെന്ന വാര്‍ത്തയും ഭാര്യ നിഷേധിച്ചു. തനിക്കൊപ്പമാണ് മണിച്ചേട്ടന്‍ താമസിച്ചിരുന്നതെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഭാര്യ നിമ്മി പറഞ്ഞു.
അതേ സമയം മണിയുടെ ഗസ്റ്റ് ഹൗസായ പാഡിയില്‍ ചാരായം എത്തിച്ചതിന് തെളിവുണ്ടെന്ന് പോലീസ് പറഞ്ഞു. മണിയുടെ മരണത്തില്‍ കസ്റ്റ്ഡിയിലെടുത്ത സുഹൃത്തുക്കളും ജോലിക്കാരുമായ അരുണ്‍ , വിപിന്‍, മുരുകന്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ആരാണ് ചാരായം എത്തിച്ചത്, എവിടെ നിന്നാണ് എത്തിച്ചത് എന്നീ വിവരങ്ങള്‍ അറിയാനുണ്ടെന്നും പോലീസ് പറയുന്നു. ആന്തരീകാവയവങ്ങള്‍ സംബന്ധിച്ച ഫോറന്‍സിക് ഫലം ഇന്ന് കൈമാറിയേക്കും.
മണിക്ക് കരള്‍ രോഗമുണ്ടെന്ന് അറിയില്ലെന്നും കുടുംബ പ്രശ്‌നങ്ങളില്ലെന്നും ഭാര്യ നിമ്മി പറഞ്ഞു. കലാഭവന്‍ മണിയുടെ മരണശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയപ്പോഴാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ പറഞ്ഞത്. സംശയമുള്ളവരെ വീണ്ടും പോലീസ് ചോദ്യം ചെയ്യും. സാബുമോന്‍ അടക്കം മിക്കവരെയും ചോദ്യം ചെയ്യാന്‍ പോലീസ് വീണ്ടും തയ്യാറെടുക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha