ഇനി വഴിയാത്രക്കാരെ ഊതിച്ചാല്‍ പോലീസിന് പണികിട്ടും; പരാതി കിട്ടിയാല്‍ അന്വേഷണം കൂടാതെ തന്നെ നടപടിയെടുക്കുമെന്ന് പോലീസ് മേധാവി

ഇനി വഴിയാത്രക്കാരെ ഊതിച്ചാല്‍ പോലീസിന് പണികിട്ടും. ഇത്തരത്തിലുള്ള പരിശോധന യാത്രക്കാര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു, ആയതിനാല്‍ പരാതികള്‍ ശ്രദ്ധയില്‍പെടുകയാണെങ്കില്‍ അന്വേഷണം കൂടാതെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേയും മേലുദ്യോഗസ്ഥന്‍മാര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നും പോലീസ് മേധാവിയുടെ ഉത്തരവ്. സന്ധ്യ കഴിഞ്ഞാല്‍ റോഡിലൂടെ നടന്നുപോകുന്ന യാത്രക്കാര്‍ക്കു പോലീസിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ വരുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് പോലീസ് മേധാവിയുടെ ഈ നടപടി. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ സ്‌റ്റേഷനുകളിലേക്കും അയച്ചതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അബ്കാരി ആക്ട് 15 സി പ്രകാരമാണ് പൊതുനിരത്തില്‍ നില്‍ക്കുന്നവരെ ഊതിക്കുന്നത്. എന്നാല്‍, ഇത്തരം വകുപ്പുകള്‍ വിവേചന ബുദ്ധിയോടെ വേണം ഉപയോഗിക്കാനെന്നും ഉത്തരവില്‍ പറയുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലും മാനസികമായി തളര്‍ത്തുന്ന രീതിയിലും ചെയ്യുന്ന പ്രവൃത്തി അച്ചടക്കലംഘനമായും സ്വഭാവദൂഷ്യത്തോടെയുള്ള പെരുമാറ്റമായും മാത്രമേ പരിഗണിക്കാന്‍ സാധിക്കൂ.
ഏതാനും ദ്ിവസങ്ങള്‍ക്കു മുന്‍പ് മധ്യകേരളത്തില്‍ ബൈക്കില്‍ വന്ന ദമ്പതികളെ ഊതിക്കുമ്പോള്‍ മുഖത്ത് തുപ്പല്‍ തെറിച്ചതിന്റെ പേരില്‍ എസ്.ഐ. മധ്യവയസ്‌കന്റെ കരണത്തടിച്ച സംഭവവും തുടര്‍ന്നു നാട്ടുകാര്‍ എസ്.ഐയെ തല്ലിയതും വാര്‍ത്തയായിരുന്നു. ബ്രീത്ത് അനലൈസര്‍ പോലുമില്ലാതെയാണ് പല സ്ഥലങ്ങളിലും പരിശോധന നടത്തുന്നത്. മദ്യപിച്ചു വാഹനമോടിക്കുന്നതു പരിശോധിക്കേണ്ടത് എസ്.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. അതും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചാണ് പരിശോധിക്കേണ്ടത്. സംശയം തോന്നിയാല്‍ രക്തപരിശോധന നടത്തി സ്ഥിരീകരിക്കണം.
എസ്.ഐയുടെ നിര്‍ദേശമനുസരിച്ച് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ മാത്രമേ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് പരിശോധന നടത്താന്‍ അനുവാദമുള്ളൂ. ഈ നിയമങ്ങളൊക്കെ നിലവിലിരിക്കേയാണ് വഴിയാത്രക്കാരെ പിടിച്ചുനിര്‍ത്തി പോലീസുകാര്‍ ഊതിക്കുന്നത്. സംശയം തോന്നുന്നവരെ സ്‌റ്റേഷനില്‍ കൊണ്ടുപോയി യന്ത്രത്തില്‍ ഊതിക്കും. കൂടാതെ എതിര്‍ക്കുന്നവരെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന പതിവുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha