കലാഭവന്‍ മണിയെ മരണം സുഹൃത്തുക്കള്‍ കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം ?

കലാഭവന്‍ മണിയുടെ മരണം കൊലപാതകമെന്ന് വീട്ടുകാര്‍ ആരോപിക്കുന്ന വാദങ്ങള്‍ക്ക് ശക്തി പകര്‍ന്ന് മണിയുടെ ആന്തരിക അവയവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നു. എല്ലാ സംശയവും വിരല്‍ചൂണ്ടുന്നത് കൊലപാതകമെന്ന നിഗമനത്തിലേക്കാണ്. ചെടികള്‍ക്കടിക്കുന്ന ക്‌ളോര്‍പൈറിഫോസ് എന്ന കീടനാശിനിയാണ് മണിയുടെ ഉള്ളില്‍ചെന്നത്. കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കീടനാശിനിയാണിത്. മെതനോളിന്റെ അളവ് ശരീരത്തില്‍ തീരെ കുറവാണെന്നും ഇത് ചികില്‍സയിലൂടെ കുറഞ്ഞതാകാമെന്നും റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തിനുശേഷം പാഡി തിടുക്കത്തില്‍ വൃത്തിയാക്കിയതുമുതല്‍ സംശയത്തിന്റെ നിഴലിലാണ് മണിയുടെ സഹായികളും സുഹൃത്തുക്കളും.
കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസില്‍ സഹായികളായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിനുശേഷം മണിയുടെ ഔട്ട് ഹൗസായ പാഡി വൃത്തിയാക്കിയത് ഇവരാണ്. തെളിവ് നശിപ്പിച്ചതായി മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. മണിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് താരസംഘടന അമ്മ ആവശ്യപ്പെട്ടു.
കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹത്തിന്റെ സഹായികളായിരുന്ന ജീവനക്കാരെയും സംഭവത്തിനു തലേന്ന് അദ്ദേഹത്തോടൊപ്പം മദ്യപിച്ചവരെയും സംശയമുണ്ടെന്നും മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി.രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇന്നലെ രാത്രി ചാനല്‍ ചര്‍ച്ചയിലായിരുന്നു രാമകൃഷ്ണന്റെ ആരോപണം. മണിയുടെ സഹായികളായിരുന്ന അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെക്കുറിച്ചും സംശയമുണ്ടെന്ന സൂചനയാണു രാമകൃഷ്ണന്‍ നല്‍കിയത്.
കീടനാശിനി, മെതനോള്‍, എതനോള്‍ എന്നിവയുടെ അംശം മണിയുടെ ശരീരത്തില്‍ കണ്ടെത്തി. കാക്കനാട് ലബോറട്ടറിയില്‍ നടന്ന പരിശോധനയിലാണ് ഫലം പുറത്തുവന്നത്.
മണിയുടെ മരണം സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ വെളിപ്പെടുത്തലുകളും അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha