വീണ്ടും വന്‍ സുരക്ഷ വീഴ്ച..രാഷ്ട്രപതി ദ്രൗപതി മുര്‍മു എത്താൻ മിനിറ്റുകൾ മാത്രം.. അതീവ സുരക്ഷ മേഖലയിലേക്ക് കുതിച്ചെത്തി മൂന്നംഗ സംഘം ബൈക്കില്‍.. ദൃശ്യങ്ങള്‍ പുറത്തു വന്നു..

വീണ്ടും സുരക്ഷാ വീഴച . രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിൽ എത്തിയപ്പോൾ മുതൽ മുഴുവൻ പ്രശ്നങ്ങൾ ആണ് സംഭവിച്ചിരിക്കുന്നത് .
രാഷ്ട്രപതി ദ്രൗപതി മുര്‍മു പാലായില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ അതീവ സുരക്ഷാ മേഖലയില്‍ വന്‍ സുരക്ഷ വീഴ്ച. ഗതാഗത നിയന്ത്രണം ലംഘിച്ച് അതീവ സുരക്ഷ മേഖലയിലൂടെ മൂന്നംഗ സംഘം ബൈക്കില്‍ യാത്ര ചെയ്തത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. കൊട്ടാരമറ്റം ആര്‍.വി. ജങ്ഷനില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമായിരിക്കെയാണ് പോലീസിനെ വെട്ടിച്ച് സംഘം മുന്നോട്ട് പോയത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.പാലായില്‍ രാഷ്ട്രപതി പങ്കെടുത്ത പരിപാടിയുടെ നിയന്ത്രണമാണ് ലംഘിച്ചത്. വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ മൂന്ന് പേരാണ് ഒരു ബൈക്കില്‍ പോയത്. പൊലീസ് തടഞ്ഞിട്ടും നില്‍ക്കാതെ യുവാക്കള്‍ ബൈക്കില്‍ യാത്ര തുടര്‍ന്നു. യുവാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കെ എല്‍ 06 ജെ 6920 എന്ന നമ്പരിലുള്ള ബൈക്കിലാണ് യുവാക്കള്‍ എത്തിയത്.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പാലായില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ പുലിയന്നൂര്‍ ജംഗ്ഷന്‍ വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരുന്നു. ഈ സമയത്താണ് ഒരു ബൈക്കില്‍ മൂന്ന് യുവാക്കള്‍ പോലീസ് വലയം ഭേദിച്ച് കടന്നു കളഞ്ഞത്. രാഷ്ട്രപതി ചടങ്ങില്‍ പങ്കെടുത്ത് തിരിക്കും മുമ്പാണ് ഈ സംഭവം നടന്നത്. കൊട്ടാരമറ്റം ഭാഗത്ത് നിലയുറപ്പിച്ചിരുന്ന പോലീസിനെ അവഗണിച്ച് ബൈക്ക് മുന്നോട്ടെടുത്ത സംഘം, കടപ്പാട്ടൂര്‍ ഭാഗത്തെ പോലീസുകാരെയും വെട്ടിച്ച് ചടങ്ങ് നടന്ന സെന്റ് തോമസ് കോളേജ് ഭാഗത്തേക്ക് നീങ്ങി.
തുടര്‍ന്ന് കോളേജിന് മുന്നിലൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും മറികടന്ന് കോട്ടയം ഭാഗത്തേക്ക് അതിവേഗത്തില്‍ പാഞ്ഞുപോയി. ബൈക്ക് യാത്രികരെ തടയാന്‍ ശ്രമിക്കുന്ന പോലീസുകാരെയും അവരുടെ ശ്രമങ്ങളെ അവഗണിച്ച് മുന്നോട്ട് പോകുന്ന ബൈക്കിനെയും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. തടയാന്‍ ശ്രമിച്ച പോലീസുകാരിലൊരാള്‍ ബൈക്കിലേക്ക് അടിച്ചതായും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്.KL -6 - J -6920 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ബൈക്കിലായിരുന്നു യുവാക്കളുടെ സാഹസിക യാത്ര.
സുരക്ഷാ കാരണങ്ങളാല്‍ ആംബുലന്‍സുകള്‍ക്കും പാസുള്ള വാഹനങ്ങള്‍ക്കും മാത്രമാണ് ഈ സമയം പ്രവേശന അനുമതിയുണ്ടായിരുന്നത്. എന്നാല്‍, ഇതെല്ലാം കാറ്റില്‍ പറത്തിയാണ് യുവാക്കള്‍ സുരക്ഷാ മേഖലയിലൂടെ സഞ്ചരിച്ചത്. ഈ സംഭവത്തോടെ പാലായിലെ സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യക്ഷമതയെ ചോദ്യം ചെയ്ത് വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്.വലിയ വിമർശനമാണ് ഉയരുന്നത് . കോട്ടയം ജില്ല മുഴുവൻ രണ്ട് ഡിഐജികളും, ഏഴ് ജില്ലാ പോലീസ് മേധാവികളും,1500 പോലീസ് ഉദ്യോഗസ്ഥരും കൺട്രോൾ ഏറ്റെടുത്തിരിക്കുമ്പോൾ,
അവരുടെയെല്ലാം മൂക്കിന് താഴെ ഇതുപോലെ അലക്ഷ്യമായി ഹെൽമെറ്റും ഇല്ലാതെ വാനമോടിച്ചുപോയവരെ ഒരു ദിവസം കഴിഞ്ഞിട്ടും തിരിച്ചറിയാൻ പോലും കഴിഞ്ഞിട്ടില്ല എന്ന് പറയുമ്പോൾ എന്ത് സുരക്ഷയാണ് ഇവർ വിഐപികൾക്ക് നൽകുന്നത്.എന്നാണ് ഒരു കമന്റ് , നിയമ ലംഘനം, അത് ചിലപ്പോൾ സംഭവിച്ചേക്കാം. പക്ഷെ ഇത്ര അധികം സന്നാഹങ്ങൾ ഒരുക്കി ആയിരത്തി അഞ്ഞൂറ് പോലീസുകാരും, ഏഴു പോലീസ് മേധാവികളും അതിനും മുകളിൽ രണ്ട് ഡി ഐ ജി കളും ഉണ്ടായിട്ടും അവർക്കു നിയമ ലംഘകരെ തടുത്തു നിർത്താൻ പോലും കഴിയാഞ്ഞത് ഉത്തരവാദ കുറവും തക്കതായ നടപടി അർഹിക്കുന്നതും ആണ് എന്നാണ് മറ്റൊരു കമന്റ് .
https://www.facebook.com/Malayalivartha
























