മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി തീവ്രന്യൂനമർദം; അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം, ചുഴലിക്കാറ്റായി മാറാൻ സാധ്യത: നിലമ്പൂര്‍ പോത്തുകല്ലില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം...

നിലമ്പൂര്‍ പോത്തുകല്ലില്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ വീടുകളിലേക്കും വാഹനങ്ങള്‍ക്ക് മുകളിലേക്കും വീണു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെടുകയും ചെയ്തു. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. രാത്രി എട്ടരയോടെയാണ് ചുഴലിക്കാറ്റുണ്ടായത്. അര മണിക്കൂറോളം ചുഴലിക്കാറ്റ് നീണ്ടു നിന്നതായി പ്രദേശവാസികള്‍ പറയുന്നു. മരങ്ങള്‍ കടപുഴകി വീണതോടെ ഗതാഗതം നിലച്ചു. നേരം പുലര്‍ന്നതോടെ ഗതാഗത തടസം നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
കേരളത്തിൽ തുലാവർഷമെന്നറിയപ്പെടുന്ന വടക്കുകിഴക്കൻ കാലവർഷത്തിൽ മഴ പെയ്യുന്ന രീതി ഇക്കുറി ഇതുവരെ പതിവ് രീതിയിലിലല്ലെന്നാണ് കാലാവസ്ഥാ വിദഗ്ധർ അറിയിക്കുന്നത്.സാധാരണ ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയുണ്ടാകുന്ന തുലാവർഷം ഇത്തവണ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പെയ്യുകയാണ്. വടക്കൻ ജില്ലകളിലും മദ്ധ്യ ജില്ലകളിലുമാണ് കൂടുതൽ മഴ ലഭിക്കുന്നത്. ഇടുക്കിയിലും കോഴിക്കോടും മലപ്പുറത്തും മഴ കാരണം കനത്ത നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്.
അറബിക്കടലിലെ ന്യൂനമർദ്ദമാണ് മഴയുടെ രീതിയിലുണ്ടായ വ്യതിയാനത്തിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ ലഭിച്ചുക്കൊണ്ടിരിക്കുന്ന പടിഞ്ഞാറാൻ മഴ വരും ദിവസങ്ങളിലും തുടരും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു.
മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമർദം ( Depression ) സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്ന കര്‍ണാടക – വടക്കൻ കേരള തീരപ്രദേശങ്ങൾക്കും മേൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടൽ തീവ്ര ന്യൂനമർദവുമായി ചേർന്നു. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു. ചുഴലിക്കാറ്റായി മാറാൻ സാധ്യത തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു.
ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി, ഒക്ടോബർ 25-നകം തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കാനും, ഒക്ടോബർ 26-നകം തീവ്രന്യൂനമർദമായും, തുടർന്ന് ഒക്ടോബർ 27-നു രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ ചുഴലിക്കാറ്റായി (Cyclonic Storm) ശക്തിപ്രാപിക്കാനും സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴക്കോ സാധ്യത. ഇന്ന് (ഒക്ടോബർ 24) ഒറ്റപ്പെട്ട അതിശക്തമായ മഴക്കും ഒക്ടോബർ 24 മുതൽ 28 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
https://www.facebook.com/Malayalivartha























