സി.പി.എം മുൻ ലോക്കൽ സെക്രട്ടറി പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ...

സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ഉദയംപേരൂർ തേരേക്കൽ വീട്ടിൽ ടി.എസ്.പങ്കജാക്ഷൻ (62) നെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
നടക്കാവിലുള്ള പാർട്ടി ഓഫീസിൻ്റെ റീഡിംഗ് റൂമിൽ തൂങ്ങിയ നിലയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ പാർട്ടി ഓഫീസിലെത്തിയവരാണ് മൃതദേഹം കണ്ടത്.
സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പറയുന്നു. ഉദയംപേരൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.സി.പി.എം ഏരിയാ കമ്മറ്റിയംഗമാണ് ഭാര്യ .
https://www.facebook.com/Malayalivartha


























