Widgets Magazine
24
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊന്മുടി ഇക്കോ ടൂറിസം അടച്ചു...ഇന്ന് മുതൽ (24.10.2025) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും..മഴ ശക്തമായി കഴിഞ്ഞാൽ പോകുന്ന വഴിയിൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യത..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻ വേർതിരിച്ചെടുത്ത സ്വർണം.. ഉണ്ണികൃഷ്ണൻ പോ​റ്റി വി​റ്റെന്ന് നിർണായക മൊഴി..ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനനാണ് സ്വർണം വാങ്ങിയത്..


മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി തീവ്രന്യൂനമർദം; അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം, ചുഴലിക്കാറ്റായി മാറാൻ സാധ്യത: നിലമ്പൂര്‍ പോത്തുകല്ലില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം...

കൈവെള്ളയില്‍ ആത്മഹത്യാ കുറിപ്പെഴുതി വനിതാ ഡോക്ടര്‍ ജീവനൊടുക്കി

24 OCTOBER 2025 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

നടന്മാരായ ശ്രീകാന്തിനോടും കൃഷ്ണകുമാറിനോടും ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം... മലിനീകരണത്തോത് 350ന് മുകളിൽ...

ബൈക്കിൽ ഇടിഞ്ഞ് നീങ്ങി; രണ്ട്‌ മിനിറ്റിനുള്ളിൽ എ.സി ബസ് പൂണ്ണമായും കത്തി 32 പേര്‍ക്ക് ദാരുണാന്ത്യം; പന്ത്രണ്ട് യാത്രക്കാര്‍ എമര്‍ജെന്‍സി വിന്‍ഡോ വഴി രക്ഷപെട്ടെന്ന് സൂചന: ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതായിരിക്കാം അപകടത്തിലേയ്ക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം...

ഒഡീഷയിലെ പുരിയിൽ റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ പതിനഞ്ചുകാരൻ ട്രെയിൻ തട്ടി മരിച്ചു

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി ഇന്ന് ബീഹാറിൽ... കര്‍പ്പൂരി ഠാക്കൂറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചശേഷം സമസ്തിപൂരിലും ബഹുസ്വരയിലുമായി റാലികളിലും പൊതുസമ്മേളനങ്ങളിലും മോദി പങ്കെടുക്കും

പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ സത്താറ ജില്ലാ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (എസ്‌ഐ) അഞ്ച് മാസത്തിനിടെ നാല് തവണ തന്നെ ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ചാണ് ഡോക്ടര്‍ ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

കൈപ്പത്തിയില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍, എസ്‌ഐ ഗോപാല്‍ ബഡ്‌നെ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും നിരന്തരമായി പീഡിപ്പിക്കുകയും ചെയ്തതാണ് ആത്മഹത്യക്ക് കാരണമെന്ന് ഇരയായ ഡോക്ടര്‍ വ്യക്തമാക്കി. കുറിപ്പില്‍, 'പോലീസ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബഡ്‌നെയാണ് എന്റെ മരണത്തിന് കാരണം. അയാള്‍ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ച് മാസത്തിലധികമായി അയാള്‍ എന്നെ ബലാത്സംഗത്തിനും മാനസിക, ശാരീരിക പീഡനത്തിനും ഇരയാക്കി,' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ബഡ്‌നെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു.

സംസ്ഥാന വനിതാ കമ്മീഷനും സംഭവം ശ്രദ്ധയില്‍പ്പെട്ടു. ഡോക്ടറുടെ പരാതിയിന്മേല്‍ നടപടിയെടുക്കാതിരുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. 'മരിച്ച ഡോക്ടറുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. ഒളിവിലുള്ള പ്രതിക്കായി അടിയന്തരമായി തിരച്ചില്‍ നടത്താനും കേസ് സമഗ്രമായി അന്വേഷിക്കാനും കമ്മീഷന്‍ സത്താറ പോലീസ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,' കമ്മീഷന്‍ 'എക്‌സി'ല്‍ അറിയിച്ചു. പീഡനത്തെക്കുറിച്ച് മുന്‍പ് പരാതിപ്പെട്ടിട്ടും ഇരയായ വനിതയ്ക്ക് എന്തുകൊണ്ട് സഹായം ലഭിച്ചില്ല എന്ന് അന്വേഷിക്കാനും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും കമ്മീഷന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.

ഫല്‍ട്ടണ്‍ ഉപജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്തിരുന്ന ഡോക്ടര്‍, ആത്മഹത്യ ചെയ്യുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പീഡനങ്ങളെക്കുറിച്ച് പരാതി നല്‍കിയിരുന്നു. ജൂണ്‍ 19ന് ഫല്‍ട്ടണ്‍ സബ് ഡിവിഷണല്‍ ഓഫീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്സിന് (ഡിഎസ്പി) അയച്ച കത്തില്‍, ഫല്‍ട്ടണ്‍ റൂറല്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡോക്ടര്‍ പീഡന ആരോപണം ഉന്നയിക്കുകയും നിയമനടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ബഡ്‌നെ കൂടാതെ സബ് ഡിവിഷണല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പാട്ടീല്‍, അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ലഡ്പുത്രെ എന്നിവരെയാണ് കത്തില്‍ പേരെടുത്ത് പറഞ്ഞിരുന്നത്. താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും, അതിനാല്‍ ഈ ഗുരുതര വിഷയം അന്വേഷിച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്നും ഡോക്ടര്‍ അന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബഡ്‌നെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

വനിതാ ഡോക്ടറുടെ ആത്മഹത്യയെ തുടര്‍ന്ന് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോലാഹലമാണ് വെള്ളിയാഴ്ച ഉണ്ടായത്. ഭരണകക്ഷിയായ മഹായായി സഖ്യത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വിജയ് നാംദേവറാവു വഡെറ്റിവാര്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി. 'സംരക്ഷകന്‍ തന്നെ വേട്ടക്കാരനാകുമ്പോള്‍ സംരക്ഷിക്കാനുള്ള ചുമതലയുള്ള പോലീസ് തന്നെ ഒരു വനിതാ ഡോക്ടറെ ചൂഷണം ചെയ്യുമ്പോള്‍ എങ്ങനെ നീതി നടപ്പാക്കും? ഈ പെണ്‍കുട്ടി മുമ്പ് പരാതി നല്‍കിയിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല? മഹായായി സര്‍ക്കാര്‍ ആവര്‍ത്തിച്ച് പോലീസിനെ സംരക്ഷിക്കുന്നത് പോലീസ് അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും,' അദ്ദേഹം 'എക്‌സി'ല്‍ കുറിച്ചു. കേവലം അന്വേഷണത്തിന് ഉത്തരവിട്ടത് പോരാ, ഈ പോലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പുറത്താക്കണം, അല്ലെങ്കില്‍ അവര്‍ അന്വേഷണത്തില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്. മുന്‍പുള്ള പരാതി എന്തുകൊണ്ട് ഗൗരവമായി എടുത്തില്ല? അതിനെ അവഗണിച്ചവരും ഉദ്യോഗസ്ഥരെ സംരക്ഷിച്ചവരും നടപടി നേരിടണം. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ പോലീസ് അതിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണകക്ഷിയായ മഹായായി സഖ്യത്തിലെ ഘടകകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) സംഭവത്തില്‍ സമഗ്രമായ അന്വേഷണം ഉറപ്പുനല്‍കി. 'ഈ സംഭവം നിര്‍ഭാഗ്യകരമാണ്, ഞാന്‍ സത്താറ പോലീസ് സൂപ്രണ്ടുമായി സംസാരിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. പ്രതികളിലൊരാള്‍ സത്താറയ്ക്ക് പുറത്താണ്, അയാളെ അറസ്റ്റ് ചെയ്യാന്‍ ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യും,' ബിജെപി എംഎല്‍സിയും സംസ്ഥാന വനിതാ പ്രസിഡന്റുമായ ചിത്ര വാഗ് പറഞ്ഞു. ഡോക്ടര്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കേസില്‍ എല്ലാം അന്വേഷിക്കും. സ്ത്രീകള്‍ ഇത്തരം കടുത്ത നടപടികള്‍ എടുക്കേണ്ടതില്ലെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളുടെ സര്‍ക്കാര്‍ സഹായം നല്‍കാന്‍ തയ്യാറാണ്. ഇത്തരം പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 112 ഹെല്‍പ്‌ലൈന്‍ ഉപയോഗിക്കണം, നടപടി സ്വീകരിക്കും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭരണസഖ്യത്തിലെ മറ്റൊരു കക്ഷിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും (എന്‍സിപി) പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്മാരായ ശ്രീകാന്തിനോടും കൃഷ്ണകുമാറിനോടും ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം  (47 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (57 minutes ago)

സീതത്തോട് നിലയ്ക്കല്‍ കുടിവെള്ള പദ്ധതി സജ്ജമായി  (1 hour ago)

പി എം ശ്രീയില്‍ മോദിയുടെ കാലുനക്കിയ പിണറായി വിജയനെന്ന് ; മുഖ്യമന്ത്രിയുടെ ഇരട്ടച്ചങ്ക് പിഴുതെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ !! വിജയന്റെ നെഞ്ചത്ത് കൊണ്ടുപോയി കൊടികുത്തി സമരം ചെയ്യാന്‍ എസ് എഫ് ഐ-ഡി വൈ  (1 hour ago)

പിഎംശ്രീ പദ്ധതിയില്‍ ചേര്‍ന്ന കേരളത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രശംസ  (1 hour ago)

ഹൃദയമാണ് ഹൃദ്യം: യുപി സ്വദേശികളുടെ കുഞ്ഞ് പൂര്‍ണ ആരോഗ്യവാന്‍; മന്ത്രി വീണാ ജോര്‍ജുമായി സന്തോഷം പങ്കുവച്ച് മാതാപിതാക്കള്‍  (2 hours ago)

പൊന്മുടി അടച്ചു,  (2 hours ago)

കൈവെള്ളയില്‍ ആത്മഹത്യാ കുറിപ്പെഴുതി വനിതാ ഡോക്ടര്‍ ജീവനൊടുക്കി  (2 hours ago)

ഹൃദയമാണ് ഹൃദ്യം: യുപി സ്വദേശികളുടെ കുഞ്ഞ് പൂര്‍ണ ആരോഗ്യവാന്‍; മന്ത്രി വീണാ ജോര്‍ജുമായി സന്തോഷം പങ്കുവച്ച് മാതാപിതാക്കള്‍  (2 hours ago)

മൊന്ത വരുന്നു ; ബംഗാൾ ഉൾക്കടലിൽ 27 ന് ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത  (2 hours ago)

സി.പി.ഐ കുരയ്ക്കും, കടിക്കില്ല: ചെറിയാൻ ഫിലിപ്പ്  (2 hours ago)

സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റു;  (2 hours ago)

ഉത്സവ ലഹരിയിൽ ഫിലഡൽഫിയ, ഫോമാ മിഡ് ടെം ജനറൽബോഡി ഒക്ടോബർ നാളെ: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ...  (2 hours ago)

മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി തീവ്രന്യൂനമർദം; അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം, ചുഴലിക്കാറ്റായി മാറാൻ  (3 hours ago)

CRIME അന്വേഷണം തുടങ്ങി  (3 hours ago)

Malayali Vartha Recommends