ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊള്ള.. ഇതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കി മറ്റൊരു ആരോപണവും..ക്ഷേത്രത്തിലെ ഇരുനൂറ് കിലോയിലേറെ സ്വര്‍ണം കാണാനില്ല..

ശബരിമലയിലെ സ്വർണ കൊള്ളയ്ക്ക് പിന്നാലെ വീണ്ടും മറ്റൊരു കൊള്ള . ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊള്ള കേരളത്തെ പിടിച്ചുകുലുക്കുന്ന വിവാദമായി മാറിയിട്ടുണ്ട്. ഇതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കി മറ്റൊരു ആരോപണവും ഉയരുകയാണ്. പെരുമ്പാവൂരിലെ പ്രശസ്തമായ ഇരിങ്ങോള്‍കാവ് ഭഗവതി ക്ഷേത്രത്തിലെ സ്വത്തുക്കളെ സംബന്ധിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ശബരിമലയില്‍ സ്വര്‍ണക്കൊള്ള വ്യക്തമായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെ സ്വത്ത് സംബന്ധിച്ചും ആശങ്ക ഇതോടെ ഉയരുകയാണ് .
ക്ഷേത്രത്തിലെ ഇരുനൂറ് കിലോയിലേറെ സ്വര്‍ണം കാണാനില്ലെന്നാണ് ആരോപണം ഉയരുന്നത്. ക്ഷേത്രത്തിലെ സ്വര്‍ണം സംബന്ധിച്ച കണക്കുകള്‍ ലഭ്യമല്ലെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയതോടെ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇക്കാര്യം മനോരമ ന്യൂസ് ചാനലാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തൃക്കാരിയൂര്‍ ഗ്രൂപ്പിന്റെ കീഴിലാണ് നിലവില്‍ പെരുമ്പാവൂരിലെ ഇരിങ്ങോള്‍കാവ്. കേരളത്തെ അതിപ്രശസ്തമായ നമ്പൂതിരി ഇല്ലങ്ങളില്‍ ഒന്നായ നാഗഞ്ചേരി മനയുടെ കാവ് 1944ലാണ് നീലകണ്ഠന്‍ നമ്പൂതിരി
ദേവസ്വം ബോര്‍ഡിന് കൈമാറുന്നത്. ക്ഷേത്രം ഉള്‍പ്പെട്ട അറുപതേക്കര്‍ വനഭൂമി, 400 ഏക്കര്‍ നെല്‍പ്പാടം, സ്വര്‍ണം എന്നിവയാണ് ഉടമ്പടി പ്രകാരം കൈമാറിയത്. ക്ഷേത്രവും സമ്പത്തും സംരക്ഷിക്കണപ്പെടുമെന്ന വിശ്വാസത്തിലായിരുന്നു കൈമാറ്റം. അന്ന് കൈമാറിയ സ്വത്തും സ്വര്‍ണവുമെല്ലാം ബോര്‍ഡ് നഷ്ടപ്പെടുത്തിയെന്നാണ് ആരോപണം.കോടികള്‍ വിലയുള്ള അപൂര്‍വയിനം രത്‌നങ്ങളും അടങ്ങിയ സ്വര്‍ണമടക്കം അപ്രത്യക്ഷമായി. ഇവ എവിടെയെന്ന ചോദ്യത്തിന് ദേവസ്വം ബോര്‍ഡിന് ഉത്തരവുമില്ല.
ഇരുപത് വര്‍ഷം മുന്‍പുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ നിര്‍വാഹമില്ലെന്നാണ് മറുപടി ലഭിച്ചതും. ഇതോടെയാണ് സിബിഐ അന്വേഷണം വേണമെന്നും നഷ്ടപ്പെട്ടവ വീണ്ടെടുക്കണമെന്നും നാഗഞ്ചേരി മനയില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുള്ളത്. വനത്തിനുള്ളില്‍ ചുറ്റപ്പെട്ട ക്ഷേത്രമാണ് ഇരിങ്ങോള്‍ കാവ്.അതെ സമയം ശബരിമലയിൽ ശബരിമല സ്വര്‍ണ ക്കൊള്ളയുടെ ആസൂത്രണത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. മുരാരി ബാബുവില്‍ നിന്നും ലഭിച്ച മൊഴിയുടെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ അന്വേഷണം വീണ്ടും ഉന്നതരിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ്.
വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം എത്തും. തെളിവുകള്‍ ശേഖകരിക്കുകയാണ് പ്രത്യേക അന്വേഷണം സംഘം.
ശബരിമല സ്വര്‍ണപ്പാളി രജിസ്റ്ററില്‍ ചെമ്പെന്ന് രേഖപ്പെടുത്തിയത് ഉന്നതരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ നിര്‍ണായക മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയും നേരത്തേ എസ്.ഐ.ടിക്ക് സമാന മൊഴിയാണ് നല്‍കിയത്. ഇതോടെ, സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ഉന്നതര്‍ക്കെതിരെ കുരുക്ക് കൂടുതല്‍ മുറുകി. നിലവിലെ ബോര്‍ഡിന്റെ ഇടപെടല്‍ സഹിതം അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവ്. അതുകൊണ്ട് തന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കം കടുത്ത പിരിമുറുക്കത്തിലാണ്.
https://www.facebook.com/Malayalivartha























