വീണ്ടും പോസ്റ്റര്‍ യുദ്ധം മുറുകുന്നു, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തൃപ്തരാകാതെ അണികള്‍

ഇടതുമുന്നണിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തൃപ്തരാകാതെ അണികള്‍ പ്രത്യക്ഷത്തില്‍ രംഗത്ത് വരുന്നത് പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്നു. നിരവധി കൂട്ടലും കിഴിക്കലിനും ശേഷമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്ന കടമ്പ കഴിഞ്ഞത്. നേതാക്കളുടെ ഇഷ്ട്ക്കാരെ സ്ഥാനാര്‍ത്ഥി പര്‍ട്ടികയില്‍ തള്ളിക്കയറ്റുന്നതിനെതിരെ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.
ഇരിങ്ങാലക്കുടയില്‍ ടി ശശീധനു വേണ്ടി പോസ്റ്ററുകള്‍ വ്യാപകം. മുന്‍ ഡിവൈഎഫ്‌ഐ നേതാവ് ടി ശശീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പോസ്റ്ററിലുള്ളത്. എതിര്‍ത്തത് ബേബി ജോണും കെ രാധാകൃഷ്ണനുമാണെന്നും പോസ്റ്ററില്‍ പറയുന്നു. ഇടത് പക്ഷത്തെ തോല്‍പ്പിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. എന്‍ ആര്‍ ഗ്രാമപ്രകാശിനെ സ്ഥാനാര്‍ത്ഥി ആക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
അതിനിടെ, സിപിഐഎം ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കടമ്പഴിപ്പുറത്ത് വ്യാപക പോസ്റ്ററുകള്‍. ഷൊര്‍ണൂര്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച സിഐടിയു ജില്ലാ സെക്രട്ടറി പി കെ ശശി ജനങ്ങളെ വെല്ലുവിളിക്കുന്ന അഭിനവ ഭസ്മാസുരനാണെന്നും ഷൊര്‍ണൂരിലെ ജനങ്ങള്‍ ശശിയെ വോട്ടിലൂടെ കുഴിച്ചുമൂടുമെന്നും പോസ്റ്റര്‍ വ്യക്തമാക്കുന്നു.
മലബാര്‍ സിമന്റ്‌സ് അഴിമതിയുടെ ഉസ്താദായ ചാക്ക് രാധാകൃഷ്ണന്റെ കൂട്ടാളിയായ പികെ ശശി നടന്ന വഴിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പോയിട്ട് കമ്യൂണിസ്റ്റ് പച്ച പോലും മുളച്ചിട്ടില്ലെന്നും പോസ്റ്ററിലുണ്ട്. പി കെ ശശിയുടെ മകന് മലബാര്‍ സിമന്റ്‌സില്‍ ജോലി വാങ്ങികൊടുത്തതിന്റെ പ്രത്യുപകാരമാണ് മുന്‍ജില്ലാ സെക്രട്ടറി പി ഉണ്ണിയുടെ ഒറ്റപ്പാലത്തെ സ്ഥാനാര്‍ത്ഥിത്വമെന്നും ആരോപിച്ചാണ് കടമ്പഴിപ്പുറം മേഖലയില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. ആറന്മുളയില്‍ മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ പത്തനംതിട്ട നഗരത്തില്‍ പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നു. ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ചാണ് പോസ്റ്ററുകള്‍. വീണ മത്സരിച്ചാല്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്താകുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് വീണാ ജോര്‍ജിനെ ആറന്‍മുളയില്‍ മല്‍സരിപ്പിക്കാമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വത്തിനു മുന്നില്‍ വച്ചത്.
നേരത്തെ പി. രാജീവിനായി തൃപ്പൂണിത്തറയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജയിക്കുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കുകയും സിനിമാതാരങ്ങളെ പരിഗണിക്കുകയും ചെയ്യ്ത നടപടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കടുത്ത എകതിര്‍പ്പാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha