പ്രതികാരത്തിന്റെ 'പ്രതാപമല്ല'; ടി.എന്‍ പ്രതാപനെതിരെ മന്ത്രി അടൂര്‍ പ്രകാശിന്റെ ഒളിയമ്പ്

നെല്ലിയാമ്പതി കരുണാ എസ്‌റ്റേറ്റ് വിവാദത്തില്‍ കോണ്‍ഗ്രസ്സിനുള്ളിലെ പോര് മറനീക്കി പുറത്ത് വരുന്നു. നേരത്തെ സുധീരന്‍ ഈ വിഷയത്തില്‍ കയുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. പക്ഷെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ അടൂര്‍ പ്രകാശിന് അനുകൂലമായി ഉറച്ച് നിന്നതോടെ ഈ വിഷയത്തിനുള്ളില്‍ യു.ഡി.എഫില്‍ തന്നെ രണ്ട് ചേരിയിലായി.
ഏറ്റവും ഒടുവില്‍ ഈ വിഷയത്തില്‍ ടി.എന്‍ പ്രതാപന്‍ എം.എല്‍.എയ്‌ക്കെതിരെ മന്ത്രി അടൂര്‍ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റും എത്തി. പ്രതികാരത്തിന്റെ 'പ്രതാപമല്ല' എന്റെ ലക്ഷ്യം..പ്രവൃത്തിയുടെ സത്യസന്ധതയാണ്' എന്നാണ് പ്രതാപന് നല്‍കുന്ന മറുപടി. 'മന്ത്രി അടൂര്‍ പ്രകാശിന് തെറ്റുപറ്റിയിട്ടില്ല' എന്ന തലക്കെട്ടോടെയുള്ള പോസ്റ്റില്‍ 'നിയമവകുപ്പും റവന്യൂ വകുപ്പും നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് മന്ത്രി പ്രവര്‍ത്തിച്ചത്' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും ചിത്രവും നല്‍കിയിട്ടുണ്ട്.
ഫേസ്ബുക്കിലൂടെ തന്നെ ആക്രമിച്ച പ്രതാപന് അതേ മാധ്യമം തയന്നെ മറുപടി നല്‍കാന്‍ പ്രകാശും തെരഞ്ഞെടുക്കുകയായിരുന്നു. മദ്യ മുതലാളി ബിജു രമേശിന്റെ പുതിയ ബന്ധു യു.ഡി.എഫിന് ഭരണത്തുടര്‍ച്ചയ്ക്കുള്ള സാധ്യതയില്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു ഇന്നലെ പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എന്നാല്‍ വേലി തന്നെ വിളവു തിന്നുന്നതില്‍ ദുഃഖമുണ്ട്. ആരോഗ്യകരമായ വിമര്‍ശനങ്ങളെ അതീവ ഗൗരവത്തോടെയും അല്ലാതെയുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളെ പുച്ഛത്തോടെയും കാണുന്നുവെന്നും അടൂര്‍ പ്രകാശ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha