ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ബംഗളൂരുവിലെ വീട്ടിലെ എസ്‌ഐടി പരിശോധനയില്‍ ഒന്നും കിട്ടിയില്ല.... തെളിവുകള്‍ എല്ലാം നേരത്തെ മാറ്റി...?

നശബരിമല ദ്വാരപാലക ശില്‍പ്പപാളിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ബംഗളൂരുവിലെ വീട്ടിലെ എസ്‌ഐടി പരിശോധനയില്‍ ഒന്നും കിട്ടിയില്ല. തെളിവുകള്‍ എല്ലാം നേരത്തെ വീട്ടില്‍ നിന്നും മാറ്റിയെന്നാണ് സൂചന. സ്വര്‍ണം ഇയാള്‍ ബെല്ലാരിയിലുള്ള സ്വര്‍ണ വ്യാപാരിക്ക് വിറ്റതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 476 ഗ്രാം സ്വര്‍ണം ബെല്ലാരിയില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. സ്വര്‍ണം റാന്നി കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് ബംഗളൂരുവിലെത്തിയ പ്രത്യേക അന്വേഷക സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബംഗളൂരു ശ്രീറാംപുരയിലെ വീട്ടില്‍ പരിശോധയും നടത്തി. അതിനിടെ ബംഗ്ലൂരുവിലെ വമ്പന്‍ സ്വര്‍ണ്ണ കടയുമായും ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ബന്ധമുണ്ട്. ശത കോടീശ്വരാണ് ഈ ഗ്രൂപ്പ്. ഈ ഗ്രൂപ്പിലേക്ക് അന്വേഷണം നീളാതിരിക്കാനാണ് ചില കേന്ദ്രങ്ങളുടെ നീക്കം. ഈ സ്വര്‍ണ്ണ കട മുതലാളിയുടെ പേരില്‍ ശബരിമലയില്‍ പലതും ഉണ്ണികൃഷ്ണന്‍ പോറ്റ് നടത്തിയിട്ടുണ്ട്. ഈ മുതലാളിയ്‌ക്കെതിരെ കര്‍ണ്ണാടക പോലീസും കേസുകളെടുത്ത ചരിത്രമുണ്ട്. അറസ്റ്റിലാവുകയും ചെയ്തു. എന്നാല്‍ ഈ മുതലാളിയുടെ പങ്കിനെ കുറിച്ച് അന്വേഷണം നീളുന്നില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം കരുതലെടുത്താണ് മൊഴി നല്‍കുന്നത്.
ശബരിമല സ്വര്‍ണപ്പാളി വിവാദത്തിലെ ഗോവര്‍ധനെ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കര്‍ണാടകയിലെ ബെല്ലാരി സ്വദേശിയായ ജൂവലറി ഉടമയാണ് ഗോവര്‍ധന്‍. ശബരിമല ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയാന്‍ വേണ്ടി സ്വര്‍ണം വഴിപാടായി നല്‍കിയത് താനാണെന്ന് ഗോവര്‍ധന്‍ സമ്മതിച്ചിട്ടരുന്നു. അയ്യപ്പ ഭക്തന്‍ എന്ന നിലയില്‍ കിട്ടിയ അവസരം പുണ്യമായി കരുതിയാണ് ഇത് ചെയ്തതെന്നായിരുന്നു് വിശദീകരണം. വര്‍ഷങ്ങളായി തനിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്ന് ഗോവര്‍ധന്‍ സമ്മതിച്ചിരുന്നു. കൃത്യമായി ഓര്‍ക്കുന്നില്ലെങ്കിലും 2012-ലോ 2013-ലോ ആണ് ശ്രീരാമപുരം അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ വെച്ച് താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയപ്പെട്ടതെന്നും മൊഴി നല്‍കിയിരുന്നു. ബെല്ലാരിയിലാണ് ഗോവര്‍ധന്റെ കട. താന്‍ 2000 മുതല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ ശബരിമലയില്‍ ദര്‍ശനത്തിനായി പോകുന്ന ഒരു അയ്യപ്പഭക്തനാണെന്നും 2018 നവംബറോടെയാണ് പുതിയ സ്വര്‍ണം പൂശിയ വാതില്‍ നിര്‍മ്മിക്കാന്‍ തനിക്ക് അവസരം ലഭിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പുതിയ വാതില്‍ 2019 മാര്‍ച്ചിലാണ് പൂര്‍ത്തിയാക്കിയതെന്നും 2019 മാര്‍ച്ചില്‍ താന്‍ അത് അയ്യപ്പ ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവര്‍ധന്‍ 321 ഗ്രാം സ്വര്‍ണമാണ് നല്‍കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 200 ഗ്രാമും, പിന്നീട് 121 ഗ്രാം സ്വര്‍ണവുമാണ് കൈമാറിയത് എന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതില്‍ വാതിലില്‍ എത്ര സ്വര്‍ണ്ണമുണ്ടെന്നതാണ് നിര്‍ണ്ണായകം. 'രോധാം' ജൂവലറി ഉടമയാണ് ഗോവര്‍ധന്‍. ഇതേ കടയില്‍ നിന്നാണ് ഇപ്പോള്‍ സ്വര്‍ണ്ണം കിട്ടുന്നതും.
https://www.facebook.com/Malayalivartha


























