Widgets Magazine
25
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാന്റെ ആണവായുധങ്ങൾ യുഎസ് നിയന്ത്രണത്തിൽ..വെളിപ്പെടുത്തലുമായി മുൻ സിഐഎ ഉദ്യോഗസ്ഥൻ..ദശലക്ഷക്കണക്കിന് ഡോളറാണ് യു.എസ് പാകിസ്ഥാന് ആ സമയത്ത് നല്‍കിയിരുന്നത്..


28കാരിയായ ഡോക്ടർ തൂങ്ങിമരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... വനിതാ ഡോക്ടർ എഴുതിയ 4 പേജുള്ള ആത്മഹത്യക്കുറിപ്പ് പുറത്ത്..


സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍; ഉപരോധത്തിനിടെ സംഘർഷം...


ശബരിമല സ്വർണ്ണക്കൊള്ളയിൽ നിര്‍ണായക കണ്ടെത്തല്‍.. കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി..സ്വർണം വിറ്റ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെയും സാന്നിദ്ധ്യത്തിലാണ് സ്വർണം കണ്ടെടുത്തത്..


സങ്കടക്കാഴ്ചയായി... പത്തനംതിട്ടയിൽ ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു...

രാജേഷിന് ഇപ്പോള്‍ എങ്ങിനെയുണ്ട്...? ചികിത്സ കാലാവധി ആറുമാസം വരെ നീണ്ടേക്കാം....

25 OCTOBER 2025 12:51 PM IST
മലയാളി വാര്‍ത്ത

നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. രാജേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് കുറിപ്പ് പങ്കുവച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി നല്‍കുന്ന ശുഭ സൂചനകളാണ്. രാജേഷ് കണ്ണുതുറന്നെന്നും ചികിത്സ കാലാവധി ആറുമാസം വരെ നീണ്ടേക്കാമെന്നും സുഹൃത്ത് വ്യക്തമാക്കി. കണ്ണു എങ്കിലും ഫോക്കസ് കുറച്ചു കൂടി വ്യക്തമാകേണ്ടതുണ്ടെന്നും കേള്‍വി ശക്തി ഉണ്ടെന്നു വ്യക്തമായതോടെ പലവിധ തെറാപ്പികള്‍ ചെയ്യുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. സിനിമ സംബന്ധിയായ വാര്‍ത്തകള്‍ അറിയിക്കുമ്പോഴാണ് രാജേഷില്‍ നിന്ന് കൂടുതല്‍ പ്രതികരണം ഉണ്ടാകുന്നതെന്നും ഇത്തരം ചലനങ്ങള്‍ ഏറെ പ്രതീക്ഷ പകരുന്നവയാണെന്നും കുറിപ്പില്‍ പറയുന്നു.

ആഗസ്ത് അവസാന ആഴ്ചയിലാണ് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വച്ചു നടന്ന പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞുവീണത്. ?ഗുരുതരാവസ്ഥയിലായ രാജേഷ് ഒരു മാസത്തോളം ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് വിദ?ഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് മാറ്റി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

രാജേഷിന് ഇപ്പോള്‍ എങ്ങിനെയുണ്ട്...? കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എനിക്ക് വരുന്ന എല്ലാ മെസ്സേജുകളും ഇത് മാത്രമാണ്. കഴിഞ്ഞ 2 ആഴ്ച ആയി ഞാന്‍ ഒരു യാത്രയില്‍ ആയിരുന്നതിനാല്‍ കൃത്യമായി reply കൊടുക്കാന്‍ കഴിഞ്ഞില്ല എല്ലാവരോടും ക്ഷമാപണം??. എല്ലാ ദിവസവും എവിടെ ആയിരുന്നാലും രൂപേഷില്‍ നിന്നു updates എടുക്കുന്നുണ്ടെങ്കിലും നേരിട്ട് വന്നു കണ്ട് എഴുതുന്നതാണ് അതിന്റെ ഒരു ശരി എന്ന് തോന്നി.

ഇന്ന് 60 ദിവസമായി രാജേഷ് കിടക്കയിലായിട്ട്.. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിട്ട് ഒരു മാസവും കഴിഞ്ഞിരിക്കുന്നു. ഇവിടെ PMR Departmentന്റെ (Physical Medicine and Rehabilitation and Polymyalgia Rheumatica) കീഴിലാണ് ചികിത്സകള്‍ ഏകോപിക്കുന്നത്. വിവിധ തെറാപ്പികള്‍ രാജേഷിനെ ചെയ്യിപ്പിക്കുന്ന കാര്യം മുന്‍പ് സൂചിപ്പിച്ചിരുന്നവങ്കിലും പലതും ഞങ്ങള്‍ ആദ്യമായി കാണുന്നവയാണ്. രാവിലെ തുടങ്ങുന്ന സ്പീച്ച് തെറ്റാപ്പിയും, ഫിസിയോ തെറാപ്പിയും സാധാരണ നമുക്ക് പരിചിതമായ ഒന്നല്ല. ഉച്ചക്ക് ശേഷമുള്ള ഒക്യൂപ്പെഷണല്‍ തെറാപ്പിയും അതിന്റെ സമയവുമെല്ലാം രോഗിയുടെയും കൂടെയുള്ളവരുടെ ക്ഷമയും മനസ്സികനിലയെയും ചിലപ്പോള്‍ പരീക്ഷിക്കുന്നവയാണ്. ഒരേ കാര്യം പലതവണ പറഞ്ഞു പറഞ്ഞു മടുക്കാതെ ചെയ്യിപ്പിക്കുന്ന ഇവിടുത്തെ തെറാപ്പിസ്റ്റുകളുടെ ആത്മാര്‍ത്ഥതയെയും സഹന ശക്തിയെയും മനസ്സ് കൊണ്ട് നമിക്കുന്നു

രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം എങ്കിലും ഫോക്കസ് കുറച്ചു കൂടി clear ആകേണ്ടതുണ്ട്. കേള്‍വി ശക്തി ഉണ്ടെന്നു വ്യക്തമായതോടെ പലവിധ തെറാപ്പികള്‍ ചെയ്യാന്‍ കൂടുതല്‍ ധൈര്യം ഡോക്ടര്‍മാര്‍ക്ക് വന്നിട്ടുണ്ട്. പക്ഷേ രാജേഷ് ചിലപ്പോള്‍ പാതി മയക്കത്തില്‍, ഒരു തെറാപ്പിയും ചെയ്യാതെ മടി പിടിച്ചു കിടക്കുമ്പോള്‍ കൂടെയുള്ളവരെ അത് വിഷമിപ്പിക്കുന്നുണ്ട് എന്ന് അവന്‍ അറിയുന്നുണ്ടാവുമോ? എങ്കിലും ക്ഷമയോടെ, സാവധാനമാണെങ്കില്‍ കൂടിയും പരമാവധി ചികിത്സ നല്‍കുവാന്‍ ഇവിടെ എല്ലാവരും ശ്രമിക്കുന്നുണ്ട്. രാജേഷിനു ചികിത്സാ സഹായം നല്‍കിയ വേണു കുന്നപ്പള്ളിയെപ്പോലെയുള്ള സുമനസ്സുകളെ നന്ദിയോടെ ഓര്‍ക്കുന്നു. രാജേഷിനെ കേള്‍പ്പിക്കാന്‍ voice notes അയക്കുന്നവരോട് ഒത്തിരി സ്‌നേഹം

ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്... ചികിത്സാ കാലാവധി 6 മാസം വരെ നീണ്ടേക്കാം... അതിനിടയില്‍ അത്ഭുതങ്ങള്‍ സംഭവിച്ച കഥകള്‍ ഇവിടെ പലരും പറഞ്ഞു കേള്‍ക്കുന്നതും ഞങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.രാജേഷ് അഭിനയിച്ച 'ഇന്നസന്റ്' സിനിമയുടെ റീലീസ് ഡേറ്റും , ധ്യാന്‍ നോടൊപ്പം അഭിനയിച്ച 'വടക്കന്‍ തേരോട്ടം' എന്ന മൂവിയുടെ റിലീസ് വാര്‍ത്തകളും അടക്കം നിരവധി സിനിമാ വിശേഷങ്ങള്‍ രാജേഷിനെ അറിയിക്കുന്നുണ്ട്. അത് കേള്‍ക്കുമ്പോഴാണ് കൂടുതല്‍ response അവനില്‍ ഉണ്ടാവുന്നത്, ആ ചലനങ്ങള്‍ ഏറെ പ്രതീക്ഷ പകരുന്നവയുമാണ്. കിടക്കയില്‍ നിന്നു എണീറ്റു, ചിരിച്ച മുഖത്തോടെ കൈ വീശി കാണിക്കുന്ന രാജേഷിനായി നമുക്ക് കാത്തിരിക്കാം. അവനോടുള്ള പ്രാര്‍ത്ഥനയും സ്‌നേഹവും എന്നത്തപ്പോലെയും നമുക്ക് തുടരാം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

INDIA വെളിപ്പെടുത്തലുമായി സിഐഎ മുൻ ഉദ്യോഗസ്ഥൻ  (6 minutes ago)

സി.പി.ഐ അടിമത്തം അവസാനിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്  (15 minutes ago)

ഇടുക്കിയില്‍ വയോധികനെ ആസിഡൊഴിച്ച് കൊലപ്പെടുത്തി  (22 minutes ago)

'പൊങ്കാല' ചിത്രത്തിലെ ഫൈറ്റ് മൊണ്ടാഷ് ഗാനം പ്രകാശനം ചെയ്തു...  (23 minutes ago)

Mumbai സബ് ഇൻസ്പെക്ടർക്ക് സസ്പെഷൻ  (26 minutes ago)

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് പിടിയില്‍  (32 minutes ago)

ജിമ്മില്‍ വര്‍ക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയയാള്‍ കുഴഞ്ഞുവീണ് മരിച്ചു  (38 minutes ago)

സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍; ഉപരോധത്തിനിടെ സംഘർഷം...  (41 minutes ago)

SABARIMALA പ്രതി മുരാരി ബാബുവിന്റെ തേക്ക് കൊട്ടാരം  (2 hours ago)

വിലക്കയറ്റം ഒഴിവാക്കാൻ... സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി...  (2 hours ago)

ഇറങ്ങിവാടോ കാട്ടുകള്ളാ..അയ്യപ്പനെ വിഴുങ്ങിയ ചതിയാ !! സെക്രട്ടേറിയറ്റില്‍ സമരം ആളിക്കത്തിച്ച് ബി ജെ പി ; സ്ത്രീപ്രവേശനത്തിന്റെ മറവില്‍ പോറ്റിയെ വെച്ച് പിണറായി കൊള്ള നടത്തിയെന്ന്...പോറ്റിയെയല്ല, പോറ്റിയ  (3 hours ago)

പ്രവാസി നാട്ടിൽ മരണത്തിന് കീഴടങ്ങി  (3 hours ago)

പിണറായിയുടെ ചെവികുറ്റി തെറിപ്പിച്ച് CPI..! ശിവൻകുട്ടിക്ക് തെറിവിളി...! ഷാ നേരിട്ടിറങ്ങും  (3 hours ago)

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ബംഗളൂരുവിലെ വീട്ടിലെ എസ്‌ഐടി പരിശോധനയില്‍ ഒന്നും കിട്ടിയില്ല.... തെളിവുകള്‍ എല്ലാം നേരത്തെ മാറ്റി...?  (3 hours ago)

രാജേഷിന് ഇപ്പോള്‍ എങ്ങിനെയുണ്ട്...? ചികിത്സ കാലാവധി ആറുമാസം വരെ നീണ്ടേക്കാം....  (4 hours ago)

Malayali Vartha Recommends