ശബരിമല സ്വർണ്ണക്കൊള്ളയിൽ നിര്‍ണായക കണ്ടെത്തല്‍.. കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി..സ്വർണം വിറ്റ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെയും സാന്നിദ്ധ്യത്തിലാണ് സ്വർണം കണ്ടെടുത്തത്..

ഓരോ ദിവസം കഴിയും തോറും ശബരിമല വിഷയത്തിൽ നിർണായകമായ വളരെ നടുക്കുന്ന കണ്ടെത്തലുകളാണ് SIT നടത്തി കൊണ്ട് ഇരിക്കുന്നത് . പ്രധാന പ്രതികളെയെല്ലാം തന്നെ ഇതിനോടകം അന്വേഷണ സംഘം കുടിക്കിയിട്ടുണ്ടനെകിലും ഇനിയും വമ്പൻ സ്രാവുകൾ വലയിൽ വീണിട്ടില്ല പുറത്തു തന്നെയാണ് അവരെയാണ് ഇനി കിട്ടാൻ ഉള്ളത് . കുറച്ചു ദിവസങ്ങൾ കഴിയും ഒരു പക്ഷെ ഏറ്റവും അടുത്ത ദിവസ തന്നെ അവരും പിടിയിലാകും എന്നുള്ള കാര്യത്തിൽ സംശയമില്ല .
ശബരിമല സ്വർണ്ണക്കൊള്ളയിൽ നിര്‍ണായക കണ്ടെത്തല്‍. ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് ഗോവർദ്ധന്റെ ജുവലറിയിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. എസ്‌പി ശശിധരന്റെ നേതൃത്വത്തിൽ ഗോവർദ്ധന്റെയും സ്വർണം വിറ്റ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെയും സാന്നിദ്ധ്യത്തിലാണ് സ്വർണം കണ്ടെടുത്തത്.500 ഗ്രാമിന് മുകളിലുള്ള സ്വർണക്കട്ടികളാണ് ലഭിച്ചത്. ഉണ്ണികൃഷ്‌ണൻ പോറ്റി തനിക്ക് സ്വർണം വിറ്റിരുന്നതായി ഗോവർദ്ധൻ ഇന്നലെ സമ്മതിച്ചിരുന്നു.
ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ വീട്ടിൽ നിന്നും സ്വർണനാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുളിമാത്ത് വീട്ടിൽ നിന്നാണ് സ്വർണ നാണയങ്ങൾ കസ്റ്റഡിയിലെടുത്തത്. രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തി.അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ഈ മാസം 30ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും. സ്മാർട്ട് ക്രിയേഷനിൽ നിന്ന് ലഭിച്ച സ്വർണ്ണം സുഹൃത്ത് ഗോവർദ്ധനന് കൈമാറി എന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി.
ദേവസ്വം ബോർഡിലെ മറ്റ് ജീവനക്കാരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും. ശബരിമലയിലെ സ്വർണ പാളികളിൽ നിന്ന് വേർതിരിച്ച സ്വർണം കര്‍ണാടകയിലെ സ്വര്‍ണ വ്യാപാരിക്ക് ഉണ്ണികൃഷ്ണൻ പോറ്റി വിറ്റുവെന്ന് എസ്ഐടി ഇന്നലെ കണ്ടെത്തിരുന്നു.ബല്ലാരി സ്വദേശിയായ ഗോവർദ്ധനാണ് സ്വര്‍ണം വിറ്റതെന്ന് സമ്മതിച്ച് പോറ്റിയും വാങ്ങിയതായി ഗോവർദ്ധനും അന്വേഷണ സംഘത്തിന് മൊഴി നൽകി.സ്വര്‍ണം വാങ്ങിയ ഗോവര്‍ദ്ധന്‍ 2019ലെ സ്വര്‍ണ വിലയ്ക്ക് അനുസൃതമായ തുക പോറ്റിക്ക് കൈമാറിയതായും എസ്ഐടിയോടു സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ ഈ പണം മുഴുവന്‍ പോറ്റി സ്വന്തമാക്കിയോ, അതോ സ്വര്‍ണക്കൊള്ളയ്ക്ക് കൂട്ടുനിന്ന ഉന്നതര്‍ക്ക് പങ്കിട്ടു നല്കിയോയെന്നാണ് അറിയേണ്ടത്.കേസിലെ പ്രധാന തൊണ്ടി മുതലാണ് ഇതെന്നതിനാല്‍ കേസ് കോടതിയില്‍ തെളിയിക്കാനും പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കാനും വിറ്റ സ്വര്‍ണം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. പോറ്റി വിറ്റ സ്വര്‍ണം വര്‍ഷം അഞ്ച് കഴിഞ്ഞിട്ടും സുരക്ഷിതമായി ഗോവര്‍ദ്ധന്റെ പക്കലുണ്ടായിരുന്നുവെന്ന് വേണം കരുതാന്‍. ഗോവര്‍ദ്ധന് പോറ്റി കൈമാറിയത് ദ്വാരപാലക വിഗ്രഹത്തില്‍ പൊതിഞ്ഞ തനിത്തങ്കം തന്നെയാണൊയെന്നതിലും കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
ഗോവര്‍ദ്ധനില്‍ നിന്നു സ്വര്‍ണം കണ്ടെടുത്തത് നിര്‍ണ്ണായകമാണ്.ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്താണ് ബെല്ലാരിയിലെ റോഡം ജ്വല്ലറി ഉടമയായ ഗോവർദ്ധൻ. ശാന്തിക്കാരനായിരിക്കെ ശ്രീറാംപുരിയിലെ അയ്യപ്പ ക്ഷേത്രത്തിൽ വച്ചാണ് അയ്യപ്പ ഭക്തനായ ഗോവര്‍ധൻ പോറ്റിയെ പരിച്ചയപ്പെടുന്നത്. ശബരിമലയിലെ കീഴ്ശാന്തിയുടെ പരികർമ്മിയും പിന്നീട് സ്പോണ്‍സറുമായി പോറ്റി എത്തിയപ്പോഴും സൗഹൃദം തുടര്‍ന്നു.
കട്ടിളപാളികള്‍ ചെന്നൈ സ്മാർട് ക്രിയേഷൻസിലെത്തിച്ചപ്പോള്‍ പൂശാനായി സ്വർണം നൽകിയത് ഗോവർദ്ധനാണ്. ഇതിന് ശേഷമാണ് ദ്വാരപാലക ശിൽപ്പത്തിന്‍റെ പാളികളെത്തിക്കുന്നത്. ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസിലെ പ്രതി മുരാരി ബാബുവിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം. മുരാരി ബാബുവിന്റെ അഴിമതിയില്‍ വിശദ അന്വേഷണം നടത്തും. ആന കൊള്ള അടക്കം പരിശോധിക്കും.
ബിനാമി സ്വത്തുക്കളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അതിനിടെ പെരുന്നയില്‍ വീടു നിര്‍മിച്ചതിന്റെ സാമ്പത്തികസ്രോതസ്സ് സംബന്ധിച്ചും അന്വേഷണം നടത്തും. പെരുന്നയില്‍ 2 നിലകളുള്ള വലിയ വീട് 2019നു ശേഷമാണ് പണിതത്. ഒന്നരവര്‍ഷം കൊണ്ടു പണിതീര്‍ത്തു. ഇതേ കാലയളവിലാണ് സ്വര്‍ണ്ണ കൊള്ള നടന്നത്.ശബരിമലയില്‍നിന്നു സ്വര്‍ണപ്പാളി കടത്തിയതും വീടുപണിയും ഒരേ കാലയളവിലാണെന്നു കണ്ടെത്തിയ അന്വേഷണസംഘം ഇന്നലെ പെരുന്നയിലെ വീട്ടില്‍ പരിശോധന നടത്തി. പെരുന്നയിലെ വീട്ടിലെ തേക്കു കണ്ട് അന്വേഷണ സംഘം ഞെട്ടി. ക്ഷത്രാവശ്യങ്ങള്‍ക്കെന്നു തെറ്റിദ്ധരിപ്പിച്ചാണ് വീടുപണിക്കുള്ള തേക്കുതടികള്‍ വാങ്ങിയതെന്നും സംശയമുണ്ട്.
https://www.facebook.com/Malayalivartha


























