സങ്കടക്കാഴ്ചയായി... പത്തനംതിട്ടയിൽ ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു...

സങ്കടമടക്കാനാവാതെ... പത്തനംതിട്ടയിൽ ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട അയിരൂർ രാമേശ്വരം ക്ഷേത്രത്തിലെ കഴകം ബിനുകുമാർ (45) ആണ് ഷോക്കേറ്റ് മരിച്ചത്.
ക്ഷേത്രത്തിലേക്കുള്ള പൂജക്കായി കൂവളത്തിന്‍റെ ഇല പറിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൂവള മരത്തിൽ നിന്ന് ഇരുമ്പു തോട്ടി ഉപയോഗിച്ച് ഇല പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി. ഇരുമ്പു തോട്ടി അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടിയതോടെ ബിനുകുമാറിന് ഷോക്കേൽക്കുകയായിരുന്നു. അയിരൂര്‍ സ്വദേശിയാണ് ബിനുകുമാര്‍.
മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി.ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha
























