Widgets Magazine
25
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് കോടീശ്വരനായി മാറിയ മുരാരി ബാബു; പൊലീസ് ജോലി ഉപേക്ഷിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായി; പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം: പഴയ തറവാടിരുന്ന സ്ഥലത്ത് 2019ൽ ഒന്നര വർഷം കൊണ്ട് കോടികൾ ചെലവിട്ട് വീട് നിർമ്മാണം നടന്നപ്പോൾ ശബരിമലയിൽ സ്വർണക്കൊള്ള നടന്നതും ഈ കാലഘട്ടത്തിൽ...


‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയാണ് ന്യൂനമർദം രൂപപ്പെട്ടത്..


ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദം ആയി; ഞായറാഴ്ചയോടെ 'മന്‍ ത' രൂപപ്പെടും...


അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യ നില..രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം എങ്കിലും.. പലവിധ തെറാപ്പികള്‍ ഇനിയും ചെയ്താൽ മാത്രമേ ശെരിയാവു..


ആരാണ് SIT പിടികൂടിയ മുരാരി ബാബു ? സ്വർണക്കൊള്ളയിൽ മുരാരി ബാബുവിന്റെ റോളെന്താണ് ? സ്വർണം ചെമ്പാക്കുന്ന വിദ്യ കണ്ടുപിടിച്ച മഹാനാണ്...ദൈവത്തെ പോലും കൊള്ളയിടച്ച് പുട്ടടിച്ചു നടക്കുന്ന ആളുകൾ..

ബിഗ് ബോസിനെ കുറിച്ച് ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍

25 OCTOBER 2025 08:20 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ സെവന്‍ ഗ്രാന്റ് ഫിനാലേയിലേക്ക് കടക്കുകയാണ്. ഓരോ ദിവസം കഴിയുംന്തോറും സംഭവ ബഹുലമായ കാര്യങ്ങളാണ് ഷോയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസിനെ കുറിച്ച് ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

'ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ എന്ന അംഗീകാരം ലഭിച്ച ഷോ ആണ് ബിഗ് ബോസ്. ഇന്ന് മലയാളം ബിഗ് ബോസ് സീസണ്‍ സെവണില്‍ എത്തിനില്‍ക്കുകയാണ്. എന്നാല്‍ ആറാം സീസണ്‍ വരെയുള്ള മത്സര്‍ഥികള്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായാലും മത്സരത്തിന്റെ അടിസ്ഥാനത്തില്‍ ആയാലും ബിഗ് ബോസിനോടും മോഹന്‍ലാലിനോടും പ്രേക്ഷകരോടും ബഹുമാനവും പേടിയും നിലവാരവും ഒക്കെ കുറെയൊക്കെ പുലര്‍ത്തിയിരുന്നവരാണ് എന്നാല്‍ സീസണ്‍ സെവനിലെ മത്സരാര്‍ത്ഥികളെ കുറിച്ച് പറഞ്ഞാല്‍ അതില്‍ കൂടുതല്‍ പേരും നിലവാരമില്ലാത്ത വരും അന്തസ്സായി പെരുമാറാന്‍ പോലും കഴിയാത്തവരുമാണ്. പരസ്പര ബഹുമാനമില്ലാത്ത ഈ കൂട്ടരെ ബിഗ് ബോസിന് മോഹന്‍ലാലിനും വേണ്ടവിധം നിയന്ത്രിക്കാന്‍ ആവുന്നില്ല.

ബിഗ് ബോസിനെയും മോഹന്‍ലാലിനെയും അവര്‍ അവരുടെ വരുതിക്ക് നിര്‍ത്തിയെന്ന് വേണം കരുതാന്‍. സീസണ്‍ സെവന്‍ തുടങ്ങിയപ്പോഴേ ബിഗ് ബോസിന്റെ ശബ്ദഗാംഭീര്യം പഴയതുപോലെ ശക്തമല്ലായിരുന്നു. ഈ ശബ്ദത്തെ അവര്‍ വേണ്ട പോലെ ഗവനിച്ചുമില്ല. ബിഗ് ബോസ് പറയുന്ന വിഷയങ്ങള്‍ പലതും അവര്‍ നിസ്സാരവല്‍ക്കരിച്ച് അവഗണിക്കുകയാണ്. ഇവിടെ സീസണ്‍ സെവനിലെ മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതില്‍ പോലും ബിഗ് ബോസിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് അപാകതകള്‍ സംഭവിച്ചു എന്നതാണ് സത്യം.സീസണിലേക്കുള്ള മോഹന്‍ലാലിന്റെ കടന്ന് വരവ് മറ്റ് 6 സീസണുകളെ അപേക്ഷിച്ച് വളരെ പ്രതീക്ഷ നല്‍കുന്നതായിരുന്നു മാസ് ആയിരുന്നു.

എന്നാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് ഈ മത്സരാര്‍ത്ഥികളുടെ മുന്‍പില്‍ മോഹന്‍ലാലും അടിയറവ് പറഞ്ഞു അല്ലെങ്കില്‍ അവര്‍ അടിയറവ് പറയിച്ചു സീസണ്‍ സെവന്‍ മത്സരവേദി മനുഷ്യാവകാശ ലംഘനങ്ങളുടെയും സ്ത്രീവിരുദ്ധതയുടെയും പറുദീസിയായി മാറിക്കഴിഞ്ഞു കുറച്ച് സാമൂഹിക വിരുദ്ധരെ സൃഷ്ടിച്ചു വിടുന്ന ഷോ ആയി മാറി എന്നതാണ് പലരുടെയും അഭിപ്രായം പീരിയഡ്‌സ് ആയ സമയത്ത് അതിന്റെ അസ്വസ്ഥത മൂലം അല്പനേരം വിശ്രമിക്കാന്‍ കിടന്ന പെണ്‍കുട്ടിയെ അവര്‍ കിടക്കുന്ന ബെഡിന്റെ അരികില്‍ നെവിന്‍ എന്ന മത്സരാര്‍ത്ഥി എത്തി. അവളെ മനപ്പൂര്‍വം ഉപദ്രവിക്കുന്നത് കണ്ട കോടിക്കണക്കിന് പ്രേക്ഷകര്‍ക്ക് കടുത്ത അമര്‍ഷവും പ്രതിഷേധവും ഉണ്ടെന്ന് ബിഗ് ബോസ് മനസ്സിലാക്കണം. നവീന്‍ എന്ന മത്സരാര്‍ത്ഥി മുന്‍പവിടെ നടത്തിയിട്ടുള്ള പല വൃത്തികെട്ട വിഷയങ്ങളും മോഹന്‍ലാലും ബിഗ് ബോസും കണ്ടില്ല കേട്ടില്ല എന്ന മട്ടില്‍ വിട്ടുകളഞ്ഞു.

ഒരു താക്കീത് കൊണ്ടുപോലും അയാളെ നിലയ്ക്ക് നിര്‍ത്താന്‍ ശ്രമിച്ചില്ല. അയാളെ കയര്‍ ഊരി വിട്ടതിന്റെ പരിണിതഫലമായിട്ടാണ് അയാള്‍ ഇന്നവിടെ ഒരു കൊടും ക്രിമിനലിനെ പോലെ അഴിഞ്ഞാടുന്നത്. അടുക്കള പ്രശ്‌നങ്ങളും അതിനെ തുടര്‍ന്നുള്ള ഭക്ഷണ പ്രശ്‌നങ്ങളും എത്തിച്ചേര്‍ന്നത് ഷാനവാസിന് നേരെയുള്ള ശാരീരിക കയ്യേറ്റത്തിലേക്കാണ്. ഹൃദ്രോഗിയായ ഷാനവാസിന് നേരെയുള്ള കയ്യേറ്റത്തെ തുടര്‍ന്ന് നെഞ്ചുവേദന സഹിക്കവയ്യാതെ നിലത്തു കിടന്ന് ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയപ്പോള്‍ മനസാക്ഷി തൊട്ടു തീണ്ടിയിട്ടില്ലാത്ത നവീനും കൂട്ടരും ഒരേ സ്വരത്തില്‍ പറയുന്നു, അത് വെറും ഒരു അഭിനയമാണെന്ന് മൃഗങ്ങളോട് പോലും ഇത്തരക്കാരെ ഉപമിക്കാന്‍ പറ്റില്ല അനുമോള്‍ക്ക് നേരെ ഈ അടുത്ത സമയത്ത് നടന്ന ആക്രമണത്തെക്കുറിച്ച് പറയുമ്പോള്‍ പീരിയഡ് അസ്വസ്ഥതയില്‍ കിടന്ന് അനുമോളിനെ ബെഡിന്റെ അരികില്‍ ചെന്ന് എഴുന്നേല്‍ക്കാന്‍ പറയുന്നു ഇവിടെ സുഖിക്കാന്‍ അല്ല വന്നിരിക്കുന്നത് എഴുന്നേറ്റ് പറ്റൂ എന്ന് ശഠിക്കുന്നു.

ഞാന്‍ എന്റെ ബെഡില്‍ ഇരിക്കുകയോ കിടക്കുകയോ ഒക്കെ ചെയ്യും നീ നിന്റെ കാര്യം നോക്കി പോകൂ എന്ന് അനുമോള്‍ പറയുന്നു ഇത് കേട്ട് ദേഷ്യം കൊണ്ട് ജ്വലിച്ച നിവിന്‍ ആര് എന്ന മത്സരാര്‍ത്ഥിയോട് ഒരു കപ്പ് വെള്ളം എടുത്തു കൊണ്ടുവരാന്‍ ആജ്ഞാപിക്കുന്നു. ആര്യന്‍ പെട്ടെന്ന് ഒരു കപ്പ് വെള്ളവുമായി എത്തുന്നു. സ്‌പേസില്‍ കടന്നു കേറി അയാള്‍ ആക്രമണം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.

ഇതിനെതിരെ മോഹന്‍ലാലും ബിഗ് ബോസും ഒരു താക്കീതു കൊണ്ട് പോലും ഇയാളെ നിനക്ക് നിര്‍ത്തിയിട്ടില്ല എന്നുള്ളത് ശ്രദ്ധേയമാണ്. ഈയടുത്ത് അനുമോള്‍ക്ക് നേരെ നടന്ന മറ്റൊരു സംഭവം നിങ്ങളൊക്കെ ശ്രദ്ധിച്ചു കാണുമല്ലോ. അനുമോളെ ആര്‍ട്ടിഫിഷ്യല്‍ കുലസ്ത്രീ എന്ന് പിറകെ നടന്ന ആക്ഷേപിച്ചപ്പോള്‍ സഹിക്കേട്ട അനുമോള്‍ പറയുന്നു ഇനി നീ എന്നെ അങ്ങനെ വിളിച്ചാല്‍ നിന്റെ വീട്ടില്‍ ഇരിക്കുന്നവരെയും അമ്മയെയും ഒക്കെ ഞാന്‍ പറയും. അതിന്റെ പേരില്‍ ലാലേട്ടന്‍ എന്നെ ഇവിടെ നിന്ന് ഇറക്കി വിട്ടാലും കുഴപ്പമില്ല ഇത് കേട്ട് നെവിന്‍ വാശിയോടെ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ആര്‍ട്ടിഫിഷ്യല്‍ കുലസ്ത്രീ എന്ന് തന്നെ വിളിക്കുന്നു. അനുമോള്‍ അത് നിന്റെ അമ്മയെ പോയി വിളിക്കൂ എന്ന് മറുപടിയും പറയുന്നുണ്ട്. അനുമോളുടെ വിഷയം വരുമ്പോള്‍ അനീഷ് ഒഴിച്ച് മറ്റാരും അവരെ സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നുള്ളത് ഒരു സത്യമാണ്. അനീഷ് കുറച്ച് അലക്കുമെങ്കിലും മനസ്സും മനസ്സാക്ഷിയും ഉള്ള ആളാണ്. ഭക്ഷണം കഴിക്കാതെയും മറ്റു വിഷമിച്ചിരിക്കുന്ന പലരെയും ആശ്വസിപ്പിക്കുന്ന കാഴ്ച നാം പലപ്പോഴും കണ്ടിട്ടുള്ളതാണല്ലോ അവിടെ ആക്രമണത്തെയും അനീതിയെയും കയ്യടിച്ചു അനുകൂലിച്ചും പ്രോത്സാഹിപ്പിക്കുന്നവരാണ് അധികപേരും ഇത്തരം വൃത്തികേടുകളെ ഒന്നും ബിഗ് ബോസ് കാണുന്നില്ലേ അതോ ഉറക്കമാണോ മുന്‍പൊരിക്കല്‍ നെവിന്‍ അനുമോളും ആയിട്ടുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ ബിഗ് ബോസിനോടും അനുമോളോടും ചലഞ്ച് ചെയ്ത് ഷോ വിട്ടിറങ്ങിയതാണ് അന്നും അകയ്യടിച്ചു അനുകൂലിച്ചും പ്രോത്സാഹിപ്പിക്കുന്നവരാണ് അധികപേരും ഇത്തരം വൃത്തികേടുകളെ ഒന്നും ബിഗ് ബോസ് കാണുന്നില്ലേ അതോ ഉറക്കമാണോ മുന്‍പൊരിക്കല്‍ നവീന്‍ അനുമോളും ആയിട്ടുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ ബിഗ് ബോസിനോടും അനുമോളോടും ചലഞ്ച് ചെയ്ത് ഷോ വിട്ടിറങ്ങിയതാണ് അന്നും ഇയാള്‍ പലയാള്‍ പല രീതിയിലും ഉള്ള അതിക്രമങ്ങളും അനുമോളുടെ നേരെ നടത്തിയിരുന്നുവല്ലോ.ആ പോയ വഴിയെ നെവിനെ പറഞ്ഞുവിടാതെ അയാളുടെ കയ്യും കാലും പിടിച്ച് ബിഗ് ബോസ് അയാളെ തിരികെ കൊണ്ടുവന്നത് ആരെയോ ടാര്‍ഗറ്റ് ചെയ്ത് ആരെയൊക്കെ പുറത്താക്കാനുള്ള ശ്രമമായിരുന്നു എന്ന് ഇപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു. അനുമോള്‍ക്ക് അനുകൂലമായി ഈ എപ്പിസോഡില്‍ എന്തെങ്കിലും കടന്നു കൂടിയിട്ടുണ്ടെങ്കില്‍ ദയവായി ഞാന്‍ അനുമോളുടെ പി. ആര്‍ ആയി തെറ്റിദ്ധരിക്കരുത്.

ഞാന്‍ ഇവിടെ കണ്ട സത്യങ്ങളാണ് വിളിച്ചു പറയുന്നത്. ഒരു എന്റര്‍ടൈനര്‍ ആയി വന്ന നെവിന്‍ ഒരു കൊടും കുറ്റവാളിയായി മാറിയിരിക്കുകയാണ്. അയാളുടെ ഇത്തരം ചെയ്തികള്‍ ഒക്കെയുള്ള മറുപടി മുന്‍ ബിഗ് ബോസ് വിജയി ആയ അഖില്‍മാരാര്‍ പറഞ്ഞു കഴിഞ്ഞു. ഇവന്‍ ഒരു അരോചകമായാണ് അവന്റെ കാരണക്കുറ്റി അടിച്ചുപൊളിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇതുതന്നെ ആയിരിക്കാം ഓരോ പ്രേക്ഷകരും ആഗ്രഹിക്കുന്നത്. സീസണ്‍ സെവന്‍ കണ്ടപ്പോള്‍ മോശം പ്രവണതകളെ ബിഗ് ബോസ് പ്രോത്സാഹിപ്പിക്കുന്നു എന്ന് തോന്നിപ്പോകുന്നു. ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ പോലും മത്സരാര്‍ത്ഥികളെ വലിയ കുറ്റവാളി ആക്കി ചിത്രീകരിച്ച പുറത്താക്കിയ ചരിത്രം ബിഗ് ബോസിന് ഉണ്ടെന്ന് ഓര്‍ക്കുക. ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണനെ പുകച്ച് പുറത്തു ചാടിച്ചതും ഫിറോസ്ഖാനെ പുറത്താക്കിയതും പ്രേക്ഷകര്‍ മറന്നിട്ടില്ല എന്ന് ഓര്‍ക്കുക. അവിടെയാണ് ഇപ്പോള്‍ ഒരു ക്വാളിറ്റിയും ഇല്ലാതെ നാക്ക് കൊണ്ടും പ്രവര്‍ത്തികൊണ്ടും തെറ്റുകള്‍ മാത്രം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ചിലരെ തീറ്റിപ്പോറ്റി പരിപോഷിപ്പിക്കുന്നത്.

ഓരോ ആഴ്ചകളിലും മോഹന്‍ലാല്‍ എത്തുമ്പോള്‍ നെവിന്റെ ചെയ്തികളെ വാഴ്ത്തിക്കൊണ്ട് അയാളുടെ സൗന്ദര്യത്തെ പുകഴ്ത്താറുണ്ട് മോനെ നീ സുന്ദരനായിരിക്കുന്നുണ്ടല്ലോ, നീ ഇവിടെ വന്നിട്ട് 10 കിലോ കൂടിയിട്ടുണ്ടല്ലോ ഡ്രസ്സ് കൊള്ളാമല്ലോ എന്നൊക്കെ പറഞ്ഞ് അവനെ സുഖിപ്പിച്ചിട്ടാണ് പോകാറുള്ളത് എന്നാല്‍ അതേ മോഹന്‍ലാല്‍ തന്നെ അനുമോളുടെ ചെറിയ ചെറിയ തെറ്റുകള്‍ പോലും ചൂണ്ടിക്കാട്ടി വിമര്‍ശിക്കാറുണ്ട് ഇരട്ടത്താപ്പ് കാണുന്ന പ്രേക്ഷകര്‍ പൊട്ടന്മാര്‍ അല്ല എന്ന് ഓര്‍ക്കുക റോബിന്‍ രാധാകൃഷ്ണന്‍ കപ്പ് അടിക്കും എന്ന് ഉറപ്പുവന്ന സമയത്ത് അണിയറയില്‍ കളിച്ചത് ചില വൃത്തികെട്ട കളിയാണെന്നുള്ള ചര്‍ച്ച ഇന്നും സജീവമാണ് ഇപ്പോള്‍ അനുമോള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന പ്രേക്ഷക പിന്തുണ ചിലരുടെ ഉറക്കം കെടുത്തുന്നുണ്ട് അവരെ അസ്വസ്ഥരാക്കുന്നുമുണ്ട് ഒരു കാരണവശാലും കപ്പ് അനുമോള്‍ക്ക് കിട്ടരുത് എന്ന് നിര്‍ബന്ധമുള്ളവരാണോ നെവിനെ ഇതിന് ഉപയോഗിക്കുന്നത് എന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ? ഈയൊരു വ്യക്തി കാരണം ഷോ കാണാതെ ഇടയ്ക്ക് വെച്ച് നിര്‍ത്തിപ്പോയ ഒരുപാട് പ്രേക്ഷകരുണ്ട്. എന്തൊക്കെ കോപ്രായങ്ങളാണ് ഇയാള്‍ അതിനകത്ത് കാട്ടിക്കൂട്ടുന്നത് ഇത്രയൊക്കെ പ്രകോപനങ്ങള്‍ നേരിട്ടിട്ടും ഇയാളുടെ നേരെ അനുമോളുടെ ഭാഗത്ത് നിന്നും ഒരു ഫിസിക്കല്‍ അറ്റാക്കും ഉണ്ടായിട്ടില്ല പ്രേക്ഷക പിന്തുണയും ബോട്ടും ഉള്ള അനുമോളെ പുറത്താക്കാന്‍ ഇനി ആ ഒരു മാര്‍ഗ്ഗം മാത്രമേ ബാക്കിയുള്ളൂ ഡോക്ടര്‍ റോബിന്‌ഡോക്ടര്‍ റോബിന് നേരെയെടുത്ത അതേ തന്ത്രം ഇവിടെ ഇപ്പോള്‍ ഫിസിക്കല്‍ അറ്റാക്ക് നടത്തിയ ഒരു സ്ഥിരം കുറ്റവാളിയെറ്റ് ആക്ഷന്‍ എടുത്ത് പുറത്താക്കാതെ നിലനിര്‍ത്തിയിരിക്കുകയാണ്. ഇതിന്റെ പിന്നിലുള്ള ചെയ്തു വികാരം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. പ്രേക്ഷക പിന്തുണയും ബോട്ടിലും മുന്നില്‍ നില്‍ക്കുന്ന അര്‍ഹതപ്പെട്ടവര്‍ വിന്നര്‍ ആകട്ടെ ഇനിയെങ്കിലും ചതിയിലൂടെ ആരെയും പുറത്താക്കരുതെന്ന് ഒരു പ്രാര്‍ത്ഥനയും ഉണ്ട്'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐടിഐ കഴിഞ്ഞവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (5 minutes ago)

ജി സുധാകരനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് പോലിസ്  (8 minutes ago)

പുല്ലൂരാംപാറിലെ കായികതാരം ദേവനന്ദ വി ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിര്‍മ്മിച്ച് നല്‍കും  (35 minutes ago)

ബോളിവുഡ് നടന്‍ സതീഷ് ഷാ അന്തരിച്ചു  (42 minutes ago)

ചായക്കടയില്‍ ഇരുന്ന ആളുടെ 75 ലക്ഷം രൂപ അഞ്ചംഗസംഘം തട്ടിയെടുത്തു  (50 minutes ago)

പാലക്കാട്ടെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി അജിത്തും കുടുംബവും  (59 minutes ago)

കൈവെള്ളയില്‍ കുറിപ്പെഴുതി ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍  (1 hour ago)

ബിഗ് ബോസിനെ കുറിച്ച് ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍  (3 hours ago)

ബെല്ലാരിയിലെ ജുവലറിയില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണം കോടതിയില്‍ ഉടന്‍ ഹാജരാക്കും; ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് കവര്‍ന്ന സ്വര്‍ണമാണോ ഇതെന്ന് ശാസ്ത്രീയ പരിശോധനയില്‍ മാത്രമേ സ്ഥിരീകരിക്കാനാകൂ  (4 hours ago)

ഇടുക്കി സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യത്തിലേക്ക്; ആശുപത്രിയുടെ നിര്‍മ്മാണ ഉദ്ഘാടനവും ഒ.പി. സേവനങ്ങളുടെ ആരംഭവും; ആയുഷ് വകുപ്പിലെ 38.17 കോടി രൂപയുടെ 73 നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ  (4 hours ago)

അങ്കണവാടികളില്‍ 'പോഷകബാല്യം' പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍  (4 hours ago)

2026ല്‍ സ്വര്‍ണം ഗ്രാമിന് 18000 രൂപയിലെത്തുമെന്ന് !! ബാബ വാംഗയുടെ പ്രവചനം അച്ചട്ടാകുമോ; ഇനിയങ്ങോട്ട് സ്വര്‍ണം പിടിച്ചാല്‍ കിട്ടില്ല വരും വര്‍ഷങ്ങളില്‍ വമ്പന്‍ ട്വിസ്റ്റുകളാണ് നടക്കാന്‍ പോകുന്നതെന്ന്..  (5 hours ago)

കുര്‍ണൂല്‍ ബസ് അപകടത്തിന് പിന്നാലെ തീപിടിക്കാന്‍ കാരണം: പാഴ്‌സലായി അയച്ച 234 സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിച്ചത്  (5 hours ago)

ഉളുപ്പില്ലാതെ കസേരയില്‍ അള്ളിപ്പിടിച്ച് കിടക്കാതെ രാജിവെച്ച് പോകണം !! പിണറായി വിജയനെ ആട്ടിയോടിച്ച് സാംസ്‌കാരിക നയാകര്‍ ; പിഎം ശ്രീയില്‍ പിണറായി വിജയന്‍ പിന്നില്‍ നിന്ന് കുത്തിയതോടെ വലിയ പൊട്ടിത്തെറി..  (5 hours ago)

തായ്‌ലന്‍ഡ് മുന്‍ രാജ്ഞി സിരികിത് കിറ്റിയാര അന്തരിച്ചു  (5 hours ago)

Malayali Vartha Recommends