പാലക്കാട്ടെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി അജിത്തും കുടുംബവും

പാലക്കാട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ തമിഴ് സൂപ്പര്‍താരം അജിത് കുമാറിന്റെയും ഭാര്യ ശാലിനിയുടെയും മകന്‍ ആദ്വികിന്റെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാലക്കാട് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രം അജിത്തിന്റെ കുടുംബക്ഷേത്രമാണ് .
ഗോള്‍ഡനും മഞ്ഞയും നിറത്തിലുള്ള ചുരിദാര്‍ ധരിച്ചാണ് ശാലിനി എത്തിയത്. പാലക്കാട് പെരുവെമ്പിലാണ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രം. നേരത്തെയും പലതവണ താരം ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുകയും വഴിപാടുകള്‍ നേരുകയും ചെയ്തിട്ടുണ്ട്. അജിത്തിന്റെ പിതാവ് പി സുബ്രഹ്മ്യന്‍ പാലക്കാട് തമിഴ് അയ്യര്‍ കുടുംബാംഗമാണ്.
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ താരത്തിന്റെ നെഞ്ചില്‍ പതിച്ച ടാറ്റൂ ചര്‍ച്ചയാകുന്നുണ്ട്. ഊട്ടുകുളങ്ങര ക്ഷേത്രത്തിലെ ഭഗവതിയുടെ രൂപമാണ് അജിത് നെഞ്ചില്‍ ടാറ്റൂ ചെയ്തിരിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. 'അനുഗ്രഹപൂര്‍ണ്ണമായ ഒത്തുചേരലിന്റെ ദിവസം' എന്ന കുറിപ്പോടെയാണ് ശാലിനി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























