വിദ്യാഭ്യാസ വായ്പ മുടങ്ങിയതിന്റെ പേരില്‍ ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥന്‍ ജീവനൊടുക്കി

മകളുടെ നഴ്‌സിങ് പഠനത്തിനായി ബാങ്കില്‍നിന്ന് എടുത്ത വായ്പതിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥന്‍ ജീവനൊടുക്കി. നഗരസഭാ ആറാം വാര്‍ഡില്‍ ചെങ്ങണ്ട ചുങ്കത്ത് വീട്ടില്‍ ഫല്‍ഗുനനാണ് (പക്കു55) വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ മാവില്‍ തൂങ്ങിമരിച്ചത്.
കൂലിപ്പണിക്കാരനാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹവുമായി എല്‍.ഡി.എഫ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ താലൂക്ക് ഓഫിസിലെത്തി തഹസില്‍ദാറെ രണ്ടരമണിക്കൂറോളം ഉപരോധിച്ചു. വായ്പയും പലിശയും പൂര്‍ണമായും എഴുതിത്തള്ളാമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യം മന്ത്രിതലത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാമെന്നും തഹസില്‍ദാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇടതുപക്ഷ പ്രവര്‍ത്തകര്‍ താലൂക്ക് ഓഫിസിനുമുന്നില്‍ മൃതദേഹവുമായി എത്തി ഉപരോധം നടത്തുകയായിരുന്നു. പിന്നീട് പി. തിലോത്തമന്‍ എം.എല്‍.എ ഉള്‍പ്പെടെ എത്തി. എ.ഡി.എം ഗിരിജ, ഡെപ്യൂട്ടി കലക്ടര്‍ എ. ചിത്രാധരന്‍, തഹസില്‍ദാര്‍ ആര്‍. തുളസീധരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളുമായി ചര്‍ച്ചനടത്തി. ബാങ്ക് അധികൃതരുമായി ചര്‍ച്ച ചെയ്ത് വായ്പ എഴുതിത്തള്ളാമെന്ന് രേഖാമൂലം ഉറപ്പും നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha