Widgets Magazine
31
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുറുക്കാൻ കടയിൽ പോലും..ദേവസ്വം ബോർഡിനെ തൂക്കി തറയിലടിച്ച് ഹൈക്കോടതി..ലഭിക്കുന്നത് ആരുടെ പണമാണെന്ന് അറിയാമോയെന്ന് ഹൈക്കോടതി... ജനങ്ങളുടെ പണമാണെന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ..


ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് അന്തരിച്ചു... ബംഗളുരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം ‌


ഭക്തരുടെ കണ്ണീര്‍ അയ്യപ്പന്‍ കേട്ടു... ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ, ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പിന്നാലെ കട്ടിളപാളി തട്ടിപ്പ് കേസിൽ അറസ്റ്റ് ഉടന്‍, ശബരിമലയിൽ 'അവതാരങ്ങളെ' ഒഴിവാക്കാൻ പുതിയ നീക്കവുമായി ദേവസ്വം ബോർഡ്


ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും


ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അന്തസ് സംരക്ഷിക്കാനും സുരക്ഷിതമായി തൊഴില്‍ ചെയ്യാനുമുള്ള അന്തരീക്ഷം ഉറപ്പാക്കുന്നത് തുടരും: സംസ്ഥാനത്ത് നൈപുണ്യവികസന സാഹചര്യം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

31 OCTOBER 2025 08:15 AM IST
മലയാളി വാര്‍ത്ത

More Stories...

കരിപ്പൂരിൽ വിമാനയാത്രക്കാരൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടിരൂപ വിലവരുന്ന സ്വർണം പിടികൂടി

കേരള സർക്കാരിന്റെ സീ പ്ലെയിൻ പദ്ധതിക്ക് ഏവിയേഷൻ വകുപ്പിന്റെ അനുമതി... .

മുറുക്കാൻ കടയിൽ പോലും..ദേവസ്വം ബോർഡിനെ തൂക്കി തറയിലടിച്ച് ഹൈക്കോടതി..ലഭിക്കുന്നത് ആരുടെ പണമാണെന്ന് അറിയാമോയെന്ന് ഹൈക്കോടതി... ജനങ്ങളുടെ പണമാണെന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ..

അതിദാരിദ്ര്യമുക്ത സംസ്ഥാനമായി നാളെ പ്രഖ്യാപിക്കുന്നതിലൂടെ കേരളം പുതിയ ചരിത്രമാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്

ദേവസ്വം ബോർഡ് ഹൈക്കോടതിയെ ഞെട്ടിച്ചു... ഇത്രയും പ്രതീക്ഷിച്ചില്ല... ഉണ്ണിയെ ഊരിക്കാൻ അടവുകൾ പലത്

നൈപുണ്യപരിശീലനവും ആജീവനാന്ത പഠനഅവസരങ്ങളും ലഭ്യമാക്കാന്‍ കഴിയുന്ന സാഹചര്യം സംസ്ഥാനത്ത് ഉറപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി . 2031 ആകുമ്പോഴേക്കും കേരളത്തിലെ 15 നും 59 നും ഇടയില്‍ പ്രായമുള്ള ഓരോവ്യക്തിക്കും ലിംഗഭേദം, സാമൂഹിക - സാമ്പത്തിക സ്ഥിതി എന്നിവ പരിഗണിക്കാതെ ഗുണകരമാകും വിധമാണ് ഇത് ഏര്‍പ്പെടുത്തുകയെന്നും വ്യക്തമാക്കി.
വിഷന്‍ 2031 തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനതല സെമിനാറില്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് ഉപസംഹരിക്കുകയായിരുന്നു മന്ത്രി.

കയര്‍, കൈത്തറി, കശുവണ്ടി മേഖലകളില്‍ ആഭ്യന്തരകമ്പോളം വികസിപ്പിക്കാനുള്ള സാഹചര്യമൊരുക്കും. ആധുനിക സാങ്കേതികവിദ്യയുടെ സഹായം പ്രയോജനപ്പെടുത്തും. ഗിഗ് വര്‍ക്കേഴ്‌സ്, ആപ്പ് ബേസ്ഡ് ഡ്രൈവേഴ്‌സ്, ഡെലിവറി ജീവനക്കാര്‍ തുടങ്ങിയ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. ഗിഗ് വര്‍ക്കേഴ്‌സിനായി പുതിയനിയമം കൊണ്ടുവരും. വഴിയോരകച്ചവടക്കാര്‍, ഗൃഹകേന്ദ്രീകൃതതൊഴിലാളികള്‍ എന്നിവരെ ആധുനിക സാങ്കേതികവിദ്യകളുമായി കൂട്ടിയിണക്കാന്‍ പദ്ധതി ആവിഷ്‌കരിക്കും.
എല്ലാ മേഖലയിലും സാമൂഹികനീതി, സ്ത്രീസുരക്ഷ എന്നിവ ഉറപ്പാക്കും. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അന്തസ് സംരക്ഷിക്കാനും സുരക്ഷിതമായി തൊഴില്‍ ചെയ്യാനുമുള്ള അന്തരീക്ഷം ഉറപ്പാക്കുന്നത് തുടരും. കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രത്യേകപദ്ധതി ആവിഷ്‌കരിക്കും. യുവ തൊഴിലാളികളുടെ തൊഴില്‍വൈദഗ്ധ്യം വികസിപ്പിക്കാന്‍ സമഗ്രപദ്ധതി ആവിഷ്‌കരിക്കും.

തൊഴിലാളിക്ഷേമപദ്ധതികള്‍, സഹകരണപ്രസ്ഥാനത്തിലൂടെയുള്ള പരമ്പരാഗത തൊഴിലാളി സംരക്ഷണം തുടങ്ങിയ വിഷയങ്ങളും പഠനവിധേയമാക്കും. ക്ഷേമപദ്ധതികള്‍ ശക്തിപ്പെടുത്താന്‍ നിയമഭേദഗതികളും പരിഗണനയിലാണ്. ദിവസവേതനക്കാരായ തൊഴിലാളികളുടെ സ്ഥിതിവിവരക്കണക്ക് തയ്യാറാക്കും.
വരുമാനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പരമ്പരാഗതതൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, സ്വയംതൊഴില്‍ചെയ്യുന്നവര്‍, വഴിയോരകച്ചവടക്കാര്‍ തുടങ്ങിയ വിഭാഗത്തിന്റെ ക്ഷേമംമുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമാപന പരിപാടിയില്‍ സ്വാഗതസംഘം കണ്‍വീനര്‍ എസ് ജയമോഹന്‍, മുന്‍മന്ത്രിമാരും തൊഴിലാളി സംഘടനാനേതാക്കളുമായ എളമരം കരിം , കെ പി രാജേന്ദ്രന്‍, എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടര്‍ സൂഫിയാന്‍ അഹമദ്, ലേബര്‍ കമ്മീഷണര്‍ സഫ്ന നസറുദ്ദീന്‍, വെല്‍ഫെയര്‍ അഡീണല്‍ ലേബര്‍ കമ്മീഷണര്‍ രഞ്ജിത്ത് പി. മനോഹര്‍, ടെരുമോ പെന്‍പോള്‍ മുന്‍ എം ഡി സി പത്മകുമാര്‍, പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. രവി രാമന്‍, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജയേഷ്, ഐ എല്‍ ഒ നാഷണല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കരുണ്‍ ഗോപിനാഥ്, എ അലക്സാണ്ടര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടിയത് കൊടുംക്രൂരത  (9 minutes ago)

ഒരു കോടിരൂപ വിലവരുന്ന സ്വർണം പിടികൂടി  (11 minutes ago)

സംസ്ഥാനത്ത് 48 റൂട്ടുകൾക്ക് അനുമതി...  (13 minutes ago)

കട്ടിളപ്പാളി കേസിൽ അറസ്റ്റ് ഇന്ന്  (16 minutes ago)

കേരളം പുതിയ ചരിത്രമാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്  (27 minutes ago)

ദേവസ്വം ബോർഡ് ഹൈക്കോടതിയെ ഞ്ഞെട്ടിച്ചു... ഇത്രയും പ്രതീക്ഷിച്ചില്ല... ഉണ്ണിയെ ഊരിക്കാൻ അടവുകൾ പലത്  (1 hour ago)

ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണു മരണം .... മൂന്നു മാസത്തോളം വീട്ടുകാരറിഞ്ഞില്ല  (1 hour ago)

1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 12 മുതൽ...  (1 hour ago)

സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം സമുചിതമായി  (2 hours ago)

വാന്‍സ് ഹിന്ദുമതത്തെ അപമാനിച്ചുവെന്ന്  (2 hours ago)

കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് മരിച്ചത്  (2 hours ago)

കോട്ടയം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെ താൽക്കാലിക ...  (2 hours ago)

മാനുവൽ ഫ്രെഡറിക് അന്തരിച്ചു.  (2 hours ago)

62 ലക്ഷത്തോളം പേർക്ക് 3600 രൂപ പെൻഷനായി കയ്യിലെത്തുമെന്ന് ...  (2 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.  (2 hours ago)

Malayali Vartha Recommends