"തീക്കട്ടയിൽ ഉറുമ്പരിക്കാൻ അനുവദിക്കില്ല!" കഴക്കൂട്ടത്ത് പൊലീസിനെ കൊല്ലാൻ നോക്കിയ ലഹരിസംഘത്തിന് 'തൂഫാൻ' മറുപടി...

തിരുവനന്തപുരം കഴക്കൂട്ടം വെട്ടുറോഡിലാണ് സിനിമയെ വെല്ലുന്ന ഈ ആക്രമണം നടന്നത്. എം.ഡി.എം.എയുമായി എത്തിയ സംഘത്തെ ആറ്റിങ്ങൽ മുതൽ പിന്തുടർന്ന സിറ്റി ഡാൻസാഫ് സംഘം തടയാൻ ശ്രമിച്ചപ്പോഴായിരുന്നു വധശ്രമം. അമിതവേഗതയിൽ പിന്നോട്ടെടുത്ത മഹീന്ദ്ര ഥാർ ജീപ്പ്, പിന്നിലുണ്ടായിരുന്ന ഡാൻസാഫ് ഉദ്യോഗസ്ഥരുടെ ബൈക്കിന് മുകളിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിൽ സി.പി.ഒ ദീപുരാജിന്റെ ഇടതുകൈ ഒടിഞ്ഞുതൂങ്ങി. എസ്.ഐ മിഥുൻ ഉൾപ്പെടെ നാല് പൊലീസുകാർക്ക് പരിക്കേറ്റു. എന്നാൽ ജീവൻ പണയം വെച്ച് മുന്നിലുണ്ടായിരുന്ന പൊലീസ് സംഘം മിന്നൽ വേഗത്തിൽ മൂന്ന് പ്രതികളെയും വളഞ്ഞിട്ട് പിടികൂടി. തീക്കട്ടയിൽ ഉറുമ്പരിക്കാൻ അനുവദിക്കില്ലെന്നും, ഓപ്പറേഷൻ തൂഫാൻ ശക്തമായി തുടരുമെന്നും' ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha


























