10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു. ഈ വർഷം ജനുവരി 29ന് 1,31,160 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് 99,760 രൂപയാണ് പവൻ വില. ഗ്രാമിന് 12470 രൂപയായും കുറഞ്ഞു. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് ഇന്ന് കുറഞ്ഞത്.ഇന്നലെ പവന് 600 രൂപയും ഗ്രാമിന് 75രൂപയും കുറഞ്ഞിരുന്നു. യഥാക്രമം 1,00,320രൂപയും 12,540 രൂപയുമായിരുന്നു വില. അതേസമയം, ഇന്ന് വിപണി തുടങ്ങിയപ്പോൾ അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 1.59 ഡോളർ കൂടി 3,869.41 ഡോളറാണ് വില.കഴിഞ്ഞ വെള്ളിയാഴ്ച വരെ നാലു ദിവസത്തിനിടെ പവന് 5,520 രൂപയോളമാണ് കുറഞ്ഞത്.
വന്‍ ഇടിവിന് പിന്നാലെ ശനിയാഴ്ച സ്വര്‍ണവിലയില്‍ നേരിയ വര്‍ധനയുണ്ടായിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതിനു പിന്നാലെയാണ് ഇന്നു വീണ്ടും താഴേക്കുപോയത്.നേരത്തെ, പവന് ഒരു ലക്ഷം രൂപയുടെ താഴേക്ക് ഇടിയുമെന്ന സൂചന നൽകി സ്വർണവില ഒക്ടോബർ 31ന് കേരളത്തിൽ 1,01,840 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. പിന്നീട് സ്വർണവില തിരിച്ചുകയറുകയാണുണ്ടായത്.ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.
ആഗോള സാമ്പത്തിക വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സ്വര്‍ണ്ണവില ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി.ഈ വര്‍ഷം ജനുവരി മാസത്തില്‍ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് നിരക്കിലെത്തിയ സ്വര്‍ണ്ണം, അതിനുശേഷം തുടര്‍ച്ചയായ ഇടിവാണ് നേരിടുന്നത്. നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തില്‍ നിന്ന് പിന്മാറുന്നതും ആഗോള തലത്തിലെ പലിശ നിരക്കുകളില്‍ വന്ന മാറ്റങ്ങളുമാണ് വില കുത്തനെ താഴാന്‍ കാരണമായതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
ഇന്ത്യയില്‍ ഉയര്‍ന്ന അളവില്‍ ആഭ്യന്തര സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ ലഭ്യമായിട്ടും രാജ്യം വന്‍തോതില്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന പ്രവണതയ്ക്ക് മാറ്റം വരുന്നു. രാജ്യത്ത് 600 മുതല്‍ 607 ടണ്‍ വരെ പ്രാഥമിക സ്വര്‍ണ്ണ ലോഹ നിക്ഷേപങ്ങള്‍ ഉണ്ടെന്ന കണക്കുകള്‍ പുറത്തുവന്നിട്ടും, ആവശ്യങ്ങള്‍ക്കായി കോടിക്കണക്കിന് രൂപയുടെ ഇറക്കുമതിയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആഭ്യന്തര സ്വര്‍ണ്ണ ഖനന മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കാന്‍ നീതി ആയോഗ് പുതിയ നയരൂപീകരണ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha

























