ജീവിതം തിരിച്ചുപിടിക്കാൻ കുടുംബം! ജയബാലകൃഷ്ണന്റെ തട്ടുകടവീണ്ടും തുറന്നു; തലയുയർത്തിമകൾ ഭദ്രകീർത്തി..ഇത് മകളുടെ മറുപടി!..ദോശ കഴിക്കാൻ ആളുകളുടെ ഒഴുക്ക്..

25 വർഷക്കാലം തട്ടുകടയിൽ ജയബാലകൃഷ്ണന്റെ നിഴലായി ബിന്ദുവും ഒപ്പമുണ്ടായിരുന്നു.. ജയബാലകൃഷ്ണന്റെ ചിത്രത്തിന് മുന്നില്‍ തിരിതെളിയിച്ചുകൊണ്ടാണ് ഭാര്യയും മക്കളും ചേര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ കടയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ മകള്‍ ഭദ്രകീര്‍ത്തിയും അമ്മയും സഹോദരനും ചേര്‍ന്നാണ് ഇനി തട്ടുകട മുന്നോട്ട് കൊണ്ടുപോകുന്നത്.ചിറ്റൂര്‍ നിവാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട തട്ടുകട ജയബാലകൃഷ്ണന്‍ മുന്‍പ് നടത്തിവന്ന അതേ രീതിയില്‍, യാതൊരു മാറ്റവുമില്ലാതെ ദോശയും ചമ്മന്തിയും ഓംലെറ്റും നല്‍കിക്കൊണ്ടാണ് പ്രവര്‍ത്തിക്കുക.
നാട്ടുകാരുടെയും മാധ്യമങ്ങളുടെയും പൂര്‍ണ്ണ പിന്തുണയോടെയാണ് കുടുംബം കട വീണ്ടും തുറക്കാന്‍ തീരുമാനിച്ചത്. കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി ആളുകളാണ് കടയിലേക്ക് എത്തുന്നത്. തളരില്ലെന്നും പിതാവിന്റെ മരണത്തില്‍ നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ഭദ്രകീര്‍ത്തി മാധ്യമങ്ങളോട് വ്യക്തമാക്കി.'ഈ കടയിൽ നിന്നാണ് എന്റെ അച്ഛൻ ഞങ്ങളെ ഇത്രയുമാക്കിയത്. എനിക്കിതിൽ പുതുമയൊന്നുമില്ല. അച്ഛന്റെ പാത പിന്തുടരുമ്പോൾ സന്തോഷമുണ്ട്. അച്ഛന്റെ ഫുഡിന് കുറെ ഫാൻസുണ്ട്. ദോശമാത്രമേ ഉള്ളൂവെങ്കിലും കുറേ ഫാൻസുണ്ട്. കുറേപേർ പൈസ ഇല്ലാത്ത സമയത്തും ഇവിടെ വന്ന് കഴിക്കും.
അങ്ങനെ കുറേപേരുണ്ട്' - ഭദ്രകീർത്തി പ്രതികരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 25-നായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. തട്ടുകട അടച്ച ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാഞ്ഞാലി പുത്തന്‍പറമ്പില്‍ ജയബാലകൃഷ്ണനെ (55), അഡീഷണല്‍ ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ മകനായ പതിനേഴുകാരന്‍ അമിതവേഗത്തില്‍ ഓടിച്ച ബെന്‍സ് കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജയബാലകൃഷ്ണന്‍ മരണപ്പെട്ടു.ഭർത്താവിന്റെ വേർപാട് ഓർക്കുമ്പോൾ ഒരാന്തലാണ് നെഞ്ചിൽ നിന്നും വരുന്നതെന്നു ബിന്ദു പറയുന്നു. എന്നാലും അതിജീവിച്ചല്ലെ പറ്റൂ. എല്ലാം നേടിയത് ഈ തട്ടുകടയിൽ നിന്നുമാണ്.
മൂന്നു മക്കളെ നല്ലനിലയിൽ പഠിപ്പിച്ചതും സ്വന്തമായൊരു വീടുവെച്ചതും വായ്പ തിരച്ചടയ്ക്കുന്നതും വീട്ടുകാര്യങ്ങളെല്ലാം നടത്തിയിരുന്നതുമൊക്കെ തട്ടുകടയിലെ വരുമാനത്തിൽ നിന്നായിരുന്നു.പരമാവധി സമയം തട്ടുകട പ്രവർത്തിപ്പിക്കാൻ തന്നെയാണ് ലക്ഷ്യമിട്ടിട്ടുള്ളത്.മകൾ ഭദ്രകീർത്തി ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ചു. മറ്റൊരു ജോലി കിട്ടുന്നതുവരെ സഹോദരങ്ങളായ ഭരത് ശങ്കറിനും ഭാഗ്യദർശനുമൊപ്പം കടയിൽ സഹായത്തിനായി ഒപ്പമുണ്ടാകുമെന്നും ബിന്ദു പറഞ്ഞു.ചിറ്റൂരിലെ തറവാട്ടു വീതമായി കിട്ടിയിട്ടുള്ള രണ്ടു സെന്റിലുള്ള വീട്ടിൽ ഇനിമുതൽ സ്ഥിരതാമസമാക്കും. ജയബാലകൃഷ്ണനുള്ളപ്പോൾ മാഞ്ഞാലിയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. കടപൂട്ടി രാത്രിയേറെ വൈകിയാണ് പതിവായി അവിടേക്ക് പോയിരുന്നത്.
ഇനിയതിനു കഴിയില്ല. ജയബാലകൃഷ്ണന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാനും പരമാവധി ശിക്ഷ വാങ്ങി നൽകാനും തങ്ങളാലാവും വിധം പോരാടുമെന്നും ബിന്ദു പറഞ്ഞു.അച്ഛന്റെ വിയോഗത്തിന്റെ കരൾ കീറിമുറിക്കുന്ന വേദന സഹിച്ചുകൊണ്ട് അച്ഛന് സംഭവിച്ച അനീതിയുടെ കണക്കുപറയിക്കാൻ ഓടിനടക്കുന്ന ഒരു പുത്രി. ആരെയെങ്കിലും മാതൃകയാക്കണമെങ്കിൽ അവളാണ് ഓരോ പെൺകുട്ടികൾക്കും മാതൃകയാകാൻ സർവഥാ യോഗ്യയായവൾ,ഭദ്രകീർത്തി..
https://www.facebook.com/Malayalivartha


























