ഹോര്‍മുസില്‍ ഇന്ധന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികനെ കാണാതായി

ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ നാവികരടങ്ങിയ ഇന്ധന ടാങ്കര്‍ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാന്‍. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ നാവികരുള്ള കപ്പലിന് നേരെ ഇറാന്‍ ആക്രമണം നടത്തുന്നത്. തിങ്കളാഴ്ച പനാമ കൊടിയേന്തിയ താര ഗ്യാസ് എന്ന കപ്പലിന് നേരെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണം നടന്നവിവരം കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനാവാള്‍ എക്‌സിലൂടെ സ്ഥിരീകരിച്ചു. സംഭവത്തില്‍ 24 ഇന്ത്യന്‍ നാവികരെ രക്ഷിച്ചതായും ഒരാളെ കാണാതായി എന്നുമാണ് കേന്ദ്രം അറിയിച്ചത്. ആകെ 25പേരാണ് കപ്പലിലുണ്ടായിരുന്നത്.
'അതീവ ആശങ്കാജനകമായ ഒരു സംഭവം, പനാമ പതാകയേന്തിയ 'താര ഗ്യാസ്' എന്ന എല്‍പിജി ടാങ്കറിന് നേരെ വീണ്ടും ആക്രമണമുണ്ടായി. തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരും കപ്പല്‍ ഉപേക്ഷിക്കേണ്ട സ്ഥിതിയുണ്ടായി.' കേന്ദ്രമന്ത്രി കുറിച്ചു. അധികൃതര്‍ എണ്ണ ടാങ്കര്‍ കമ്പനിയും രക്ഷാപ്രവര്‍ത്തകരുമായും ചേര്‍ന്ന് കാണാതായ നാവികനായി തിരച്ചില്‍ നടത്തുകയാണെന്നും മന്ത്രി അറിയിച്ചു. രക്ഷപ്പെട്ടവര്‍ക്ക് പരിക്കുകളൊന്നുമില്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























