ഭാര്യയെ കാണാന്‍ ആശുപത്രിയിലെത്തിയ അമ്മാവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്

പ്രസവത്തിനായി ആശുപത്രിയിലെത്തിയ ഭാര്യയെ കാണാന്‍ ആശുപത്രിയിലെത്തിയ അമ്മാവനെ കൊലപ്പെടുത്തി യുവാവ്. മുംബൈയിലെ താനെയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. മുംബൈയ് ഗോരേഗാവ് സ്വദേശി മാരിയപ്പ രാജു (40) ആണ് മരിച്ചത്. ഗണേഷ് രമേശ് പൂജാരി (26) ആണ് മാരിയപ്പയെ കൊലപ്പെടുത്തിയത്.
ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്ന് പൂജാരി അമ്മാവനായ മാരിയപ്പ രാജുവിന്റെ തല ആശുപത്രിയുടെ പടിയില്‍ പിടിച്ച് ഇടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. യുവാവ് അമ്മാവന്റെ കോളറില്‍ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ വച്ച് തന്നെ യുവാവിനെ കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha


























 
 