Widgets Magazine
31
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...


വിദേശത്ത് ജീവിക്കുന്ന മലയാളികൾ വരെ നാട്ടിലെത്തിയാൽ കേരളത്തിലെ റോഡുകൾ കണ്ട് അത്ഭുതപ്പെടുന്നു: ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടി കേരളത്തിലെ റോഡുകൾ കണ്ട് ഞെട്ടിയ കഥ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ: ഖത്തറിൽ തള്ളോട് തള്ള്...


5 ലക്ഷം കുടുംബങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നു: ചെറിയാൻ ഫിലിപ്പ്


ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള തട്ടിപ്പുകാർ ഇനി ഉണ്ടാകരുത്: ശബരിമല മേൽശാന്തിമാർക്ക് നേരിട്ട് സഹായികളെ നൽകാനുള്ള നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബാേർഡ്: തന്നെ അറസ്റ്റ് ചെയ്യും മുമ്പ്, മുകളിലുള്ള മറ്റുപ്രതികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് മുരാരി ബാബു...


'മോന്ത' നാശം വിതച്ച് തെലങ്കാന;ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് പേർ മരിച്ചു..മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു..

ലഹരിമരുന്ന് ആസക്തിയ്ക്കുള്ള ചികിത്സ ഇപ്പോഴും വെല്ലുവിളി നിറഞ്ഞത്: ഐഎഎന്‍ സമ്മേളനത്തിലെ വിദഗ്ദ്ധര്‍

31 OCTOBER 2025 04:35 PM IST
മലയാളി വാര്‍ത്ത

ലഹരിമരുന്ന് ആസക്തിയില്‍ നിന്ന് മനുഷ്യരെ മുക്തമാക്കുന്നതിനുള്ള ഫലപ്രദമായ ചികിത്സ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് യുകെയിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫ. ഡേവിഡ് ബെലിന്‍ പറഞ്ഞു. നിയന്ത്രിത ലഹരിമരുന്ന് ഉപയോഗത്തില്‍ നിന്ന് ആസക്തിയിലേക്കെത്താന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന മാനസികവും ജൈവശാസ്ത്രപരവുമായ കാരണങ്ങളെക്കുറിച്ചുള്ള കൃത്യമായ സൂചനകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) ആതിഥേയത്വം വഹിക്കുന്ന ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോ സയന്‍സസിന്‍റെ (ഐഎഎന്‍) കോവളത്ത് നടക്കുന്ന വാര്‍ഷിക യോഗത്തിന്‍റെ രണ്ടാംദിവസത്തെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിമരുന്ന് വ്യക്തികള്‍ക്കും സമൂഹത്തിനും വലിയ ആപത്താണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതു കാരണം ജീവന്‍ നഷ്ടമാകുന്നു. ഇതിലൂടെ വന്‍ സാമ്പത്തിക നഷ്ടമാണ് സമൂഹത്തിന് ഉണ്ടാകുന്നത്. ലഹരിമരുന്നിനായുള്ള അന്വേഷണ ശീലത്തിന്‍റെ തുടര്‍ച്ചയായാണ് അതിനോട് ആസക്തി ഉണ്ടാകുന്നത്. ലഹരിമരുന്നിനോട് തുടക്കത്തില്‍ പ്രതികരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ഇതിനുള്ള അന്വേഷണ സമയത്ത് തലച്ചോറിലെ ഭാഗങ്ങള്‍ സജീവമാകും.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്ന യുവജനങ്ങളുള്ളത് യുകെയിലാണ്. രാജ്യത്തെ നിയമവിരുദ്ധ ലഹരിമരുന്ന് വിപണിയുടെ വലുപ്പം 9.4 ബില്യണ്‍ പൗണ്ടാണ്.

ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് എലികളിലും മനുഷ്യരിലും നടത്തിയ ഒരു പരീക്ഷണ പരമ്പരയുടെ അവതരണവും അദ്ദേഹം നടത്തി. ലഹരിമരുന്ന് ഉപയോഗിച്ചു തുടങ്ങുമ്പോള്‍ തലച്ചോറിന്‍റെ ചില ഭാഗങ്ങള്‍ പ്രചോദിപ്പിക്കപ്പെടുന്നതായി പരീക്ഷണ -നിരീക്ഷണ ഫലങ്ങളുടെ അവതരണത്തിലൂടെ പ്രൊഫ. ഡേവിഡ് ബെലിന്‍ വിശദീകരിച്ചു.

ഭാഷ, ദ്വിഭാഷ, മസ്തിഷ്ക ഗവേഷണം എന്നിവ ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് ഒരു ചട്ടക്കൂട് നല്കുന്നതായി 'ഭാഷയും സംസ്കാരവും: വൈജ്ഞാനിക പ്രതിരോധശേഷിക്കും ഡിമെന്‍ഷ്യയ്ക്കും ഉള്ള പ്രത്യാഘാതങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിച്ച ബെംഗളൂര്‍ നിംഹാന്‍സിലെ സുവര്‍ണ അല്ലാഡി പറഞ്ഞു. ഇന്ത്യയിലെ ന്യൂറോബയോളജി, ക്ലിനിക്കല്‍, ഫാര്‍മക്കോളജിക്കല്‍, സാമൂഹിക-സാംസ്കാരിക മേഖലകളില്‍ നിന്നുള്ള ഗവേഷണഫലങ്ങള്‍ സമന്വയിപ്പിക്കുന്നതിലൂടെ നൂതന പ്രതിരോധ, ചികിത്സാ മാനദണ്ഡങ്ങളുടെ വികാസവും പുരോഗതിയും സാധ്യമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'അഡോളസെന്‍സ്, ആല്‍ക്കഹോള്‍, മെമ്മറി' എന്ന വിഷയത്തില്‍ അമേരിക്കയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജ് ഓഫ് മെഡിസിനിലെ രത്ന സിര്‍ക്കര്‍ സംസാരിച്ചു. മദ്യോപയോഗം കാരണമുണ്ടാകുന്ന കൗമാരക്കാരിലെ ഓര്‍മ്മക്കുറവ് തലച്ചോറിലെ പ്രത്യേക ഭാഗങ്ങളിലെ ഘടനാപരവും കോശപരവുമായ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 വരെ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും മേഖലയിലെ വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് നാഡീ സംബന്ധമായ രോഗങ്ങള്‍, മസ്തിഷ്ക വൈകല്യങ്ങള്‍ എന്നിവയിലെ പുതിയ ഗവേഷണങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും അവതരണങ്ങളും നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികമായി പീഡിപ്പിച്ചുവെന്ന വിധവയായ യുവതിയുടെ പരാതിയില്‍ പ്രൊഫസര്‍ അറസ്റ്റില്‍  (2 minutes ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു  (23 minutes ago)

പണത്തിനുവേണ്ടി സഹോദരിയെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി തോട്ടത്തില്‍ ഉപേക്ഷിച്ചു  (30 minutes ago)

കോഴിക്കോട് മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് ഹവാലയുടെ പുതിയ മോഡല്‍  (54 minutes ago)

ഓടുന്ന സ്‌കൂട്ടറില്‍ നിന്നും പാമ്പിന്റെ കടിയേല്‍ക്കാതെ അദ്ധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

കമ്പനിയിലെ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ വ്യവസായി അറസ്റ്റില്‍  (1 hour ago)

താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്  (1 hour ago)

രഞ്ജി ട്രോഫിയില്‍ കേരളം നാളെ കര്‍ണ്ണാടകയെ നേരിടും  (2 hours ago)

വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു  (2 hours ago)

ചലച്ചിത്ര അക്കാഡമിയില്‍ പുതിയ ഭരണ സമിതി  (2 hours ago)

തലസ്ഥാനം വര്‍ഷങ്ങളായി നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകുന്നു  (2 hours ago)

ശബരിമല സ്വര്‍ണപാളിക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറെ ചോദ്യം ചെയ്യുന്നു  (2 hours ago)

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...  (4 hours ago)

കുവൈത്തില്‍ വെങ്കലയുഗത്തിലെ ക്ഷേത്രം കണ്ടെത്തി...!! നാലായിരം വര്‍ഷം മുമ്പുള്ള ദില്‍മണ്‍ നാഗരികതയുടെ ശേഷിപ്പുകള്‍ വിസ്മയിപ്പിക്കുന്നു; ഫൈലക ദ്വീപില്‍ ഇതിന് മുന്‍പും മറ്റൊരു ക്ഷേത്ര ശേഷിപ്പുകള്‍ കണ്ടെത്  (4 hours ago)

മകള്‍ ആണ്‍ സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വരുന്നത് വിലക്കി : മകള്‍ അമ്മയെ കൊന്ന് കെട്ടിത്തൂക്കി  (4 hours ago)

Malayali Vartha Recommends