മകള്‍ ആണ്‍ സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വരുന്നത് വിലക്കി : മകള്‍ അമ്മയെ കൊന്ന് കെട്ടിത്തൂക്കി

ആണ്‍സുഹൃത്തുമായുള്ള ബന്ധം എതിര്‍ക്കുകയും സുഹൃത്ത് വീട്ടില്‍ വരുന്നത് വിലക്കുകയും ചെയ്ത അമ്മയെ കൊന്ന് കെട്ടിത്തൂക്കി പ്രായപൂര്‍ത്തിയാകാത്ത മകള്‍. സംഭവത്തില്‍ മകളെയും അതിന് സഹായം ചെയ്ത കൂട്ടുകാരെയും പൊലീസ് പിടികൂടി. മകള്‍ ഉള്‍പ്പെടെ പിടിയിലായ അഞ്ചുപേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. തെക്കന്‍ ബംഗളൂരുവിലെ സുബ്രഹ്മണ്യപുര സ്വദേശിനി നേത്രാവതി എന്ന മുപ്പത്തഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്.
തൂങ്ങിമരണമെന്നായിരുന്നു ബന്ധുക്കളുടെയും പൊലീസിന്റെയും പ്രാഥമിക നിഗമനം. ആ നിലയ്ക്കാണ് അന്വേഷണം മുന്നോട്ടുപോയതും. ഇതിനിടെ മരണത്തില്‍ സംശയമുണ്ടെന്നും മകള്‍ക്കും കൂട്ടുകാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് കരുതുന്നതായും നേത്രാവതിയുടെ സഹോദരി പൊലീസില്‍ പരാതി നല്‍കി. ഇതിനെത്തുടര്‍ന്നുള്ള അന്വേഷണമാണ് ക്രൂരകൊലപാതകം വെളിച്ചത്തുകൊണ്ടുവന്നത്.
ആണ്‍സുഹൃത്തുമായുള്ള ബന്ധം നേത്രാവതി എതിര്‍ത്തിരുന്നു. ബന്ധം തുടരരുതെന്ന് പലപ്പോഴും പറഞ്ഞുവിലക്കുകയും ചെയ്തിരുന്നു.ഇതിലുള്ള വിരോധമാണ് ക്രൂരകൊലപാതകത്തിലേക്ക് നയിച്ചത്. ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയായിരുന്നു. തുടര്‍ന്ന് മകളും സുഹൃത്തുക്കളും രക്ഷപ്പെട്ടു.
ലോണ്‍ റിക്കവറി സ്ഥാപനത്തില്‍ ടെലികാളറായി ജോലിനോക്കുകയായിരുന്നു നേത്രാവതി. ഏറെനാള്‍മുമ്പ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ നേത്രാവതി മകള്‍ക്കൊപ്പം ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടെ മകള്‍ ഒരാളുമായി അടുപ്പത്തിലായി. പതിനേഴുകാരനും സ്‌കൂള്‍പഠനം ഇടയ്ക്ക് അവസാനിപ്പിക്കുകയും ചെയ്ത ഇയാളുമായുള്ള ബന്ധം നേത്രാവതി എതിര്‍ത്തു. എന്നാല്‍ മകള്‍ ബന്ധം വീണ്ടും തുടരുകളും ആണ്‍സുഹൃത്ത് ഇടയ്ക്കിടെ നേത്രാവതിയുടെ വീട്ടിലെത്തുകയും ചെയ്തു. ഇത് നേത്രാവതി കര്‍ശനമായി വിലക്കി. ഇതിലുള്ള പകയാണ് കൊലയിലേക്ക് നയിച്ചത്. അഞ്ചുപേരും ചേര്‍ന്ന് ആലോചിച്ചാണ് കൊലപാതകം നടത്താനുറച്ചതും അതിനുള്ള വഴി കണ്ടെത്തിയതും. കൃത്യം നടപ്പാക്കിയശേഷം രക്ഷപ്പെടാനായിരുന്നു പദ്ധതി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ എല്ലാം പുറത്തുവരികയായിരുന്നു.
https://www.facebook.com/Malayalivartha


























 
 