ഇസ്രയേലിന്റെ ആണവായുധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് !! ഇറാന്‍ ചാനലുകള്‍ പുറത്തുവിട്ട ആ വീഡിയോ വെറുതെയല്ല; ടെഹ്‌റാനില്‍ ചാരന്മാരെ ഇറക്കി ഇസ്രയേല്‍ കളത്തില്‍ ! ഖമനേയിയുടെ കൊട്ടാരത്തില്‍ വലവിരിച്ച് മൊസാദ്!!

ഇസ്രയേലും ഇറാനും തമ്മിലുള്ള വൈരത്തിന്റെ പിന്നില്‍ പ്രത്യയശാസ്ത്രവും മതവും മാത്രമല്ല, അതിജീവനത്തിന്റെ വെല്ലുവിളികളുമുണ്ട്. ഡിമോണ എന്ന കേന്ദ്രത്തില്‍ ഫ്രഞ്ച് സഹായത്തോടെയാണ് 1960 മുതല്‍ ഇസ്രയേലിന്റെ ആണവ പദ്ധതി ആരംഭിച്ചത്. പക്ഷേ, തങ്ങള്‍ക്ക് ആണവായുധം ഉള്ളതായി ഇസ്രായേല്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഇറാന്റെ ആയുധ വില്‍പ്പനയും ബാലിസ്റ്റിക് മിസൈല്‍ പ്രവര്‍ത്തനവും നിരോധിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങള്‍ വീണ്ടും നിലവില്‍ വന്നിട്ടും, ഇറാന്‍ തങ്ങളുടെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ പുനര്‍നിര്‍മ്മാണത്തിന് വേഗത കൂട്ടുകയാണ് . ജൂണില്‍ ഇസ്രായേലുമായുള്ള 12 ദിവസത്തെ യുദ്ധത്തെത്തുടര്‍ന്നു ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുമായുള്ള എല്ലാ സഹകരണവും ഇറാന്‍ ഉടന്‍ നിര്‍ത്തിവച്ചു, കൂടാതെ അവരുടെ ആണവ കേന്ദ്രങ്ങളിലേക്ക് പ്രവേശനം നേടാന്‍ ഐഎഇഎയ്ക്ക് കഴിഞ്ഞിട്ടില്ല.
ഇറാന്റെ അതിര്‍ത്തിക്കുള്ളില്‍ 60 ശതമാനം വരെ സമ്പുഷ്ടമാക്കിയ യുറേനിയം ശേഖരം ഉണ്ട് . 10 ആണവ ബോംബുകള്‍ വരെ നിര്‍മ്മിക്കാന്‍ ഈ അളവ് മതിയാകും . ഇറാനിലേക്കുള്ള ആയുധ വില്‍പ്പനയും ബാലിസ്റ്റിക്മിസൈല്‍ പ്രവര്‍ത്തനങ്ങളും നിരോധിച്ചുകൊണ്ട് യുഎന്‍ ഉപരോധങ്ങള്‍ പുനഃസ്ഥാപിച്ചിട്ടും, തങ്ങളുടെ മിസൈല്‍ ശേഖരം വര്‍ധിപ്പിക്കാനുള്ള ഇറാനിയന്‍ ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട് . ജൂണിലെ സംഘര്‍ഷത്തില്‍ സാരമായി തകര്‍ന്ന മിസൈല്‍ ശേഷി പുനഃസ്ഥാപിക്കുന്നതിനുള്ള ദൃഢനിശ്ചയത്തോടെയുള്ള പ്രചാരണത്തിലാണ് ടെഹ്‌റാന്‍
കഴിഞ്ഞ സെപ്റ്റംബര്‍ 24ന്, ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന് ലോകനേതാക്കള്‍ ന്യൂയോര്‍ക്കില്‍ ഒത്തുകൂടിയിരുന്നു .ആ സമയത്ത്, ഇറാനിലെ ദേശീയ ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്ററി ലോകരാജ്യങ്ങളെ ഞെട്ടിച്ചു. ഇറാന്‍ പ്രസിഡണ്ട് മസൂദ് പെഷസ്‌കിയാന്‍ ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ചിലന്തിമട എന്നു പേരിട്ട ഡോക്യുമെന്ററി ഇറാന്റെ ദേശീയ ചാനല്‍ സംപ്രേഷണം ചെയ്തത്. ഇസ്രയേലിന്റെ ആണവായുധ പദ്ധതികള്‍, ആണവ പുനര്‍സംസ്‌കരണ സ്ഥാപനങ്ങള്‍, അവയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ തുടങ്ങിയ നിര്‍ണായകവിവരങ്ങള്‍ കൈവശമാക്കിയതായി ഇറാന്റെ ഇന്റലിജന്‍സ് മിനിസ്റ്റര്‍ ഇസ്മായില്‍ ഖത്തീബ് അവകാശപ്പെട്ടു. ഒരുപക്ഷേ, ഇനിയും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല.
ആണവ ശാസ്ത്രജ്ഞരുടെയും സൈനികപ്രമുഖരുടെയും ചിത്രങ്ങളും പാസ്‌പോര്‍ട്ട് പകര്പ്പുകളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചിലന്തിമട പുറത്തുവിട്ടു . ഇസ്രയേലിനു ഫ്രാന്‍സും അമേരിക്കയുമായുള്ള ആണവ സഹകരണ പദ്ധതികളുടെ വിവരങ്ങള്‍ ലഭിച്ചെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. പുറത്തുവിട്ടവയില്‍ ഡിമോണ ആണവകേന്ദ്രത്തിലെ ഹാളുകളുടെ ദൃശ്യങ്ങള്‍, യുഎസ്ഇസ്രായേല്‍ആണവ സഹകരണം സംബന്ധിച്ച വിവരങ്ങള്‍ ഉണ്ട്. എന്തിന് ഐഇഎ (അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി) മേധാവി റാഫേല്‍ ഗ്രോസിയുടെയും കുടുംബത്തിന്റെയും സ്വകാര്യചിത്രങ്ങള്‍ വരെയുണ്ട്. യുദ്ധത്തിന് മുമ്പുതന്നെ ഇസ്രായേലിന്റെ നിരവധി രഹസ്യരേഖകള്‍ കൈവശമുള്ളതായി ഇറാനിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണില്‍ നടന്ന പന്ത്രണ്ടുദിന യുദ്ധത്തില്‍ ഇസ്രയേലിന്റെ ആണവായുധ പരിപാടിയില്‍ പ്രധാന പങ്കുണ്ടെന്നു കരുതപ്പെടുന്ന ചെയിന്‍ വീസ്മാന്‍ ലബോറട്ടറിയെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ ആക്രമിച്ചത് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണത്രെ.
ഇറാന്‍ പുറത്തുവിട്ട വിവരങ്ങള്‍ പൂര്‍ണ്ണമായും സ്ഥിരീകരിച്ചിട്ടില്ല. അവയില്‍ കുറച്ചധികം അതിശയോക്തികളുണ്ടാവാം. ഇറാന്‍ ജനതയെ ആവേശം കൊള്ളിക്കാനുള്ള ഏച്ചുകെട്ടലുകളുമുണ്ടാവാം. പക്ഷേ, ഇറാന് പുറത്തുവിട്ട രേഖകള്‍ മൊത്തം വ്യാജമാണെന്ന് ആരും പറയുന്നില്ല. ഇറാന്‍ അവകാശപ്പെടുന്നതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ശരിയെന്നു വന്നാലും അത് ഇസ്രയേലിനും ചാരസംഘടന മൊസാദിനും ഉണ്ടാക്കുന്ന പ്രതിച്ഛായാനഷ്ടവും മാനക്കേടും ചെറുതല്ല. കാരണം, ദശകങ്ങളായി ഇറാന്റെ ഉള്ളില്‍ സ്വതന്ത്രമായി വിഹരിച്ചിരുന്ന മൊസാദ് ഏജന്‍സികള്‍ക്ക് വീരനായക പരിവേഷമായിരുന്നു ലോകത്ത്. അവര്‍ നല്‍കിയിരുന്ന കൃത്യമായ വിവരങ്ങള്‍ ഉപയോഗിച്ച് ഇസ്രായേല്‍ ഇറാന്റെ ഉന്നതരായ ആണവ ശാസ്ത്രജ്ഞരെയും സൈനിക കമാന്ഡര്‍മാരെയും ഇതുവരെ മറ്റൊന്നായി വധിക്കുന്ന കാഴ്ചയായിരുന്നു
ഇറാനില്‍. 2010ല്‍ നഥാന്‍സ് ഉള്‍പ്പെടെയുള്ള ആണവകേന്ദ്രങ്ങളില്‍ സ്റ്റക്‌സ്‌നെറ്റ് എന്ന കംപ്യൂട്ടര്‍ വൈറസ് ഉപയോഗിച്ചുള്ള ആക്രമണമാണ് അവയിലൊന്ന്. കേന്ദ്രത്തിലെ ആയിരത്തോളം സെന്‍ട്രിഫ്യൂജുകളെ തകരാറിലാക്കിയ ഓപ്പറേഷന്‍. ഇറാന്റെ ആണവപദ്ധതിയുടെ പിതാവെന്നു കരുതപ്പെടുന്ന മൊഹ്‌സിന്‍ ഫക്രിസാദെയെ 2020 നവംബര്‍ 27ന് വധിച്ച രീതി ലോകത്തെ ഞെട്ടിച്ചതാണ്. ഫക്രിസാദെയെ ഒരു നിസ്സാന്‍ട്രക്കില്‍ഘടിപ്പിച്ച മെഷീന്‍ഗണ്ണില്‍ലും നിന്നും റിമോട്ട് ഉപയോഗിച്ച് വെടിയുതിര്‍യാണ് കൊന്നത്. അങ്ങനെ ഇസ്രായേല്‍ സമ്മതിച്ചില്ലെങ്കിലും അവര്‍ ചെയ്തതെന്ന് ലോകം വിശ്വസിക്കുന്ന അതിസാഹസികവും അതിനൂതനവുമായ ഓപ്പറേഷനുകള്‍ ഏറെയുണ്ട്. അവയുടെയൊക്കെ അടിത്തറ ഇസ്രയേല്‍ ചാരന്മാര്‍നല്‍കുന്ന പിഴവറ്റ ഇന്റലിജന്‍സായിരുന്നു. സമീപകാലത്ത് മുന്‍ ഇറാനിയന്‍ പ്രസിഡന്റ് അഹ്മദി നെജാദ് പറഞ്ഞിരുന്നു, ഇറാന്‍ സൈന്യമുണ്ടാക്കിയ മൊസാദ് വിരുദ്ധ സ്‌ക്വാഡില്‍ പോലും ഇസ്രായേല്‍ ചാരന്മാരുണ്ടായിരുന്നു എന്ന്!
പക്ഷേ, കളി മാറിയെന്ന് തോന്നുന്നു. ക്ഷമയോടെ കഠിനാധ്വാനം ചെയ്താല്‍ ഇസ്രായേല്‍ പോലെ അതിശക്തമായ രഹസ്യവിവര ശൃംഖലയുള്ള രാജ്യത്തെ പോലും ഭേദിക്കാനാകുമെന്ന് ഇറാനിയന്‍ ലോകത്തിന് കാട്ടിക്കൊടുത്തിരിക്കുകയാണ്. ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സംഭാഷണങ്ങളും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഖത്തറിനോട് മാപ്പ് പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ഇറാനില്‍ നടത്തിയ 'മൊസാദ് ഓപ്പറേഷന്‍' ചര്‍ച്ചയാവുകയാണ്. ഇസ്രയേലിലെ ജനങ്ങളെ ഞെട്ടിച്ച ഈ രഹസ്യവിവര ചോര്‍ച്ച മധ്യപൂര്‍വേഷ്യയുടെ രാഷ്ട്രീയത്തില്‍ നിഴല്‍വീഴ്ത്തുമെന്ന് തീര്‍ച്ചയാണ്. ഇസ്രായേലിനെ അത് ആശങ്കപ്പെടുത്തുകയും കോപാകുലമാക്കുകയും ചെയ്തിട്ടുണ്ട്
ഇറാന്‍ ആണവായുധം ഉണ്ടായാല്‍ തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന് ജൂതര്‍ ഭയക്കുന്നു. ആയിരം കിലോമീറ്ററിലധികം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ വികസിപ്പിക്കുകയാണ്. അവയില്‍് തങ്ങളുടെ ആണവരംഗത്തെ പരിശ്രമങ്ങളൊക്കെ സമാധാനപരമായ ആവശ്യങ്ങള്‍ക്കാണെന്ന് ഇറാന്‍ വാദിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഐഇ) റിപ്പോര്‍ട്ടുകള്‍ ആവശ്യങ്ങള്‍ക്ക് വേണ്ടതിലും വളരെ കൂടിയ അളവില്‍ അവിടെ യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നതായി പറയുന്നു.
ഇറാന്‍ ആണവായുധം കൈവശം വയ്ക്കാവുന്ന കാര്യം ആലോചിക്കാന്‍പോലും ഇസ്രയേലിനു പറ്റില്ല. കൂട്ടക്കൊല ചെയ്യാനുള്ള ആയുധങ്ങള്‍ വികസിപ്പിക്കുന്ന ശത്രുക്കള്‍ക്കെതിരെ മുന്‍കൈയെടുത്ത് നടപടിയെടുക്കാന്‍ അനുവദിക്കുന്നതാണ് ഇസ്രായേലിന്റെ 'ബെഗിന്‍ സിദ്ധാന്തം'.ബെഗിന്‍ സിദ്ധാന്തം എന്നത് ഇസ്രായേലിന്റെ ഒരു നയതന്ത്രവും സൈനികവുമായ നിലപാടാണ്, ഇത് ശത്രുക്കള്‍ കൂട്ടക്കൊല നടത്താനുള്ള ആയുധങ്ങള്‍ വികസിപ്പിക്കുന്നതിന് മുമ്പ് അവയെ മുന്‍കൂട്ടി ആക്രമിക്കാന്‍ അനുവദിക്കുന്നു. 1981ല്‍ ഇറാഖിലെ ഒസിറാക്ക് ആണവ റിയാക്ടറിനെ ആക്രമിച്ചതും 2007ല്‍ സിറിയയിലെ ആണവ കേന്ദ്രത്തെ ആക്രമിച്ചതും ഈ സിദ്ധാന്തത്തിന്റെ പ്രയോഗമായിരുന്നു. ഈ നിലപാട് ഇസ്രായേലിനെ നയതന്ത്രപരമായും സൈനികമായും ഒറ്റപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് വാദിക്കപ്പെടുന്നു, അതുകൊണ്ട് ഇറാന് ആണവായുധം ലഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഇസ്രായേലിന് കഴിയില്ലെന്ന് ഇത് സൂചിപ്പിക്കുന്നു
. പക്ഷേ, ഇവയെക്കാള്‍ കൂടുതല്‍ ആധുനികവും , സങ്കീര്‍ണവും , പരപ്പുള്ളതുമാണ് ഇറാന്റെ ആണവപദ്ധതി. ഇസ്രായേല്‍ നാശത്തിനു വേണ്ടി വാദിക്കുന്ന ഭരണകൂടമാണ് ഇറാനിലേത്. ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയി അടക്കമുള്ള നേതാക്കള്‍ ഇസ്രായേലിനെ നീക്കം ചെയ്യേണ്ടത് അര്‍ബുദമായാണ് കാണുന്നത്. രണ്ടു വര്‍ഷമായി തുടരുന്ന യുദ്ധവും അഴിമതി വിചാരണകളും കാരണം ഇസ്രായേല്‍ സര്‍ക്കാര്‍ തളര്‍ന്നിരിക്കുകയാണ്. ഒരേസമയം, നിരവധി യുദ്ധമുന്നണികളില്‍ ഇറാനിയന്‍, ലെബനോന്‍, സിറിയ, ഗാസ പൊരുതുന്നതു കൊണ്ടാവണം, ചാരസംഘടനകള്‍ക്ക് പിടിപ്പതു പണിയാണ്. അതാകാം ഇറാന്റെ ചാരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായതെന്നു കരുതുന്നവരുണ്ട്. രഹസ്യവിവര ചോര്‍ച്ചയെ ദേശീയ അപമാനമായാണ് 62 ശതമാനം ഇസ്രായേല്‍ പൗരന്മാരും കാണുന്നത്.
ഇതിനിടെ ഗാസയില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു. ഇസ്രായേല്‍ സൈന്യം അറിയിച്ചതനുസരിച്ച്, ഹമാസ് രണ്ട് മൃതദേഹങ്ങള്‍ കൈമാറി . കൈമാറിയ മൃതദേഹങ്ങള്‍ ഇസ്രായേല്‍ ഫോറന്‍സിക് പരിശോധനയ്ക്കായി മാറ്റി. ഔദ്യോഗിക സ്ഥിരീകരണം വരെ കാത്തിരിക്കണമെന്നാണ് ഇസ്രായേല്‍ സേന പറയുന്നത്. ഗാസയില്‍ ഇസ്രായേല്‍ സൈന്യം ഈ ആഴ്ച നടത്തിയ ആക്രമണങ്ങള്‍ക്കിടയിലും സമാധാന കരാറിലെ നടപടികള്‍ നടക്കുന്നത് ശ്രദ്ധേയമാണ്. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും ആക്രമണം തുടങ്ങിയതിന് പിന്നാലെയാണ് മൃതദേഹ കൈമാറ്റം. ഗാസയിലെ സ്ഥിതി ഖത്തറും അമേരിക്കയും വിലയിരുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ മൃതദേഹങ്ങളുടെ ബാക്കി ഭാഗങ്ങളാണ് പുതിയതായി നല്‍കിയ മൃതദേഹമെന്നും ഹമാസ് കബളിപ്പിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇതേത്തുടര്‍ന്നാണ് മൃതദേഹം കൈമാറുന്നത് ഹമാസ് നിര്‍ത്തിവെച്ചത്. ഇതാണ് വീണ്ടും ആരംഭിച്ചത്.
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് രണ്ട് മൃതദേഹങ്ങള്‍കൂടി ഇസ്രയേലിന് കൈമാറി. വ്യാഴാഴ്ച റെഡ്‌ക്രോസ് മുഖേനയായിരുന്നു കൈമാറ്റം. വെടിനിര്‍ത്തല്‍ ശക്തമായി നടപ്പാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്‌പോഴും ഗാസയിലെ ആക്രമണവും ഉപരോധവും ഇസ്രയേല്‍ തുടരുകയാണ്. കഴിഞ്ഞദിവസം 46 കുട്ടികള്‍ ഉള്‍പ്പെടെ 104 പേരെ ഗാസയില്‍ കൊന്നൊടുക്കിയിരുന്നു. വ്യാഴാഴ്ച ഖാന്‍ യൂനിസിലെ അബസാനിലെ വൈദ്യുതിനിലയം ഇസ്രയേല്‍ തകര്‍ത്തു. മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്ന ശേഷം മാത്രമേ മറ്റ് പ്രതികരണങ്ങള്‍ നടത്താവൂ എന്ന് പൊതുജനങ്ങളോട് ഇസ്രായേല്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഹമാസ് ഇതുവരെ 17 ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറിയിട്ടുണ്ട്. കരാര്‍ പ്രകാരം 11 പേരുടെ മൃതദേഹങ്ങള്‍ കൂടി കൈമാറാനുണ്ട്. ഇതിന് പകരമായി, ഇസ്രായേല്‍ 195 പലസ്തീനികളുടെ മൃതദേഹങ്ങള്‍ ഗാസയിലെ അധികാരികള്‍ക്ക് കൈമാറി. ഈ പലസ്തീനികള്‍ എവിടെയാണ് കൊല്ലപ്പെട്ടതെന്നോ എങ്ങനെയാണ് മരിച്ചതെന്നോ ഉള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് അപലപിച്ചു. വെടിനിര്‍ത്തല്‍ക്കരാര്‍ നിലനില്‍ക്കെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്തുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. സമാധാനനീക്കങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നുമുണ്ടാകരുത്. ഗാസയില്‍ ദുരിതമനുഭവിക്കുന്ന മനുഷ്യരെ പുനരധിവസിപ്പിക്കാനും ആവശ്യമായ സഹായങ്ങള്‍ നല്‍കാനുമാണ് ശ്രമങ്ങള്‍ ഉണ്ടാകേണ്ടതെന്നും ഗുട്ടെറെസ് പറഞ്ഞു. ലബനനിലേക്കും ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍. തെക്കന്‍ ലബനനിലെ ഗ്രാമങ്ങളില്‍ കടന്നുകയറിയും ആക്രമണം നടത്തി. ബ്ലിദയില്‍ നടന്ന ആക്രമണത്തില്‍ ഒരു മുനിസിപ്പല്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. 450 ഡ്രോണുകള്‍ ബെയ്‌റൂട്ടിലും പരിസങ്ങളിലും എത്തി. ഹിസ്ബുള്ള തീവ്രവാദകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. രാജ്യത്തു കടന്നുകയറിയുള്ള ആക്രമണത്തെ ചെറുക്കുമെന്ന് ലബനന്‍ സര്‍ക്കാരും സായുധവിഭാഗമായ ഹിസ്ബുള്ളയും അറിയിച്ചു.
https://www.facebook.com/Malayalivartha


























 
 