ധന സെക്രട്ടറി മുഖ്യമന്ത്രിയെ കണ്ടു... ബാലഗോപാൽ മുങ്ങി... മുംബൈയിൽ കേരളത്തെ വിൽക്കാൻ വച്ചു എന്തും സംഭവിക്കാം

ധനമന്ത്രിയും വകുപ്പും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അധിക ചെലവിനുള്ള പണം എവിടെ നിന്ന് സമാഹരിക്കും എന്നതിന് കൃത്യമായ ഉത്തരം നൽകിയിട്ടില്ല. തനത് വരുമാനം വർധിപ്പിച്ച് അധിക ചെലവുകൾക്ക് വഴി കണ്ടെത്താം എന്നതാണ് ധനവകുപ്പിന്റെ പ്രതീക്ഷ. അല്ലാത്തപക്ഷം കടമെടുപ്പിനെ ആശ്രയിക്കേണ്ടി വരും.
ജി.എസ്.ടി പരിഷ്കാരം വഴിയുള്ള വരുമാന നഷ്ടം സംസ്ഥാനത്തിന്റെ ക്ഷേമപ്രവർത്തനങ്ങളെയും കാരുണ്യ അടക്കം ഇൻഷുറൻസ് സംരംഭങ്ങളെയും ബാധിക്കുമെന്നാണ് ധനമന്ത്രി അടുത്ത ദിവസം വരെ ആവർത്തിച്ചിരുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് അധിക ബാധ്യത വരുന്നത്. ക്ഷേമ പെൻഷൻ വർധനവിന് പുറമെ മറ്റ് ആനുകൂല്യങ്ങൾ കൂടിയാകുമ്പോൾ ഒരു മാസത്തെ അധിക ചെലവ് 700 കോടിയാകും.
പുതുതായി സ്ത്രീസുരക്ഷ പെൻഷൻ ഏർപ്പെടുത്തിയതോടെ മാസം അധിക ബാധ്യത 317 കോടിയാണ്. കണക്ട് ടു വർക്ക് പദ്ധതിയിലൂടെ മാസം 50 കോടി രൂപയാണ് അധിക ബാധ്യത. കഴിഞ്ഞ ബജറ്റ് പ്രകാരം ഒരു മാസത്തെ ശരാശരി ചെലവ് 21,500 കോടിയാണ്. പുതിയ പ്രഖ്യാപനത്തോടെ ശരാശരി മാസ ചെലവ് 22,200 കോടിയായി ഉയർന്നേക്കും.
ക്ഷേമ പെൻഷൻ 400 രൂപ കൂട്ടിയതോടെ ഒരു വർഷം അധികമായി കണ്ടെത്തേണ്ടത് 3,000 കോടിയാണ്. ഫലത്തിൽ ക്ഷേമപെൻഷൻ ഇനത്തിൽ മാത്രം ആകെ 13,000 കോടി ചെലവ് വരും. സംസ്ഥാനത്തിന് അധിക ചെലവായി വരുന്ന 10,000 കോടി എന്നത് 2025-26 വർഷത്തേക്ക് പ്രതീക്ഷിക്കുന്ന മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ ഏകദേശം 0.7 ശതമാനത്തിന് തുല്യമാണ്. 2025-26 ൽ 3.2 ശതമാനമായി ധനക്കമ്മി കുറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പുതിയ ചെലവുകൾ ഈ ലക്ഷ്യത്തിലേക്കുള്ള ദൂരം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. ക്ഷേമാനുകൂല്യങ്ങൾക്ക് വായ്പയിലൂടെ പണം സമാഹരിക്കേണ്ടി വരുന്ന സാഹചര്യം സംസ്ഥാനത്തിന്റെ കടം-ജി.എസ്.ഡി.പി അനുപാതത്തെയും ബാധിക്കാം. 2025-26 ഓടെ സംസ്ഥാനത്തിന്റെ കടം-ജി.എസ്.ഡി.പി അനുപാതം 32 ശതമാനത്തിലേക്ക് എത്തിക്കണം എന്ന ലക്ഷ്യത്തെയാണ് ഇത് തടസ്സപ്പെടുത്തുക.
സഹകരണ സ്ഥാപനങ്ങളിൽ നിന്നടക്കം പണം കടം വാങ്ങിയാണ് ക്ഷേമ പെൻഷൻ വിതരണം നടത്തുന്നത്. ഇത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി കേന്ദ്രം കേരളത്തിലെ പ്രതിവർഷം അനുവദിക്കുന്ന വായ്പ പരിധി ചുരുക്കാറുണ്ട്. സാധാരണ ഇത്തരം പ്രഖ്യാപനങ്ങൾ ബജറ്റിലാണ് നടത്താറുള്ളത്.
സർക്കാറിനെ സംബന്ധിച്ച് ആ സാമ്പത്തിക വർഷത്തിൽ എപ്പോഴെങ്കിലും നടപ്പാക്കിയാൽ മതി എന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങളുടെ സൗകര്യം. എന്നാൽ, സാധ്യമാകുന്നത്ര വേഗത്തിൽ നടപ്പാക്കപ്പെടും എന്നതാണ് തീയതി നിശ്ചയിച്ചുള്ള ആനുകൂല്യ പ്രഖ്യാപനങ്ങളുടെ പ്രത്യേകത. സ്വാഭാവികമായും ഇതിനായി ചെലവഴിക്കേണ്ട പണവും അത്രയും വേഗത്തിൽ കണ്ടെത്തേണ്ടി വരും.
രാജ്യത്തെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം കേരളം ഇന്ന് നടത്തുമ്പോഴും അതീവ ദുരിതാവസ്ഥയില്‍ കഴിയുന്ന നിരവധി കുടുംബങ്ങള്‍ ഇപ്പോഴുമുണ്ട്. അതിദരിദ്രര്‍ക്കായി തയ്യാറാക്കിയ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ള പലരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ആദിവാസി കോളനികളില്‍ അടക്കം നിരവധി പേര്‍ ദുരിതജീവിതം നയിക്കുമ്പോൾ തിരക്ക് പിടിച്ചു നടത്തുന്ന പ്രഖ്യാപനം കേവലമായ അവകാശ വാദം മാത്രമാകുമെന്ന വിമര്‍ശനം താഴെ തട്ടിലുണ്ട്.
കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ പണിയ കോളനിയിലെ ബിന്ദു വീടിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സര്‍ക്കാരില്‍ നിന്ന് വീട് പാസായെന്ന അറിയിപ്പ് കിട്ടിയതോടെയായിരുന്നു താമസിച്ചിരുന്ന കൊച്ചുകൂര പൊളിച്ച് പ്ലാസ്റ്റിക് വലിച്ചുകെട്ടിയ ഷെഡിലേക്ക് മാറിയത്. എന്നാല്‍ നിര്‍മിതി കേന്ദ്ര തുടങ്ങിയ വീട് പണി തറയില്‍ തന്നെ ഒടുങ്ങി. കരാറുകാര്‍ ഈ വഴി വരാറായി. തറയില്‍ കാട് കയറിത്തുടങ്ങി. ഇതിനിടെ കാറ്റിലും മഴയിലും തകര്‍ന്ന ഷെഡ് പല വട്ടം മാറ്റി. വീട്ടുമുറ്റം വരെയത്തുന്ന കാട്ടാനക്കൂട്ടം ഏത് നിമഷവും ഷെഡ് തകര്‍ക്കാമെന്ന ഭിതിയില്‍ ബിന്ദു ഏഴാം ക്ലാസില്‍ പഠിക്കുന്ന ഏക മകളെ പേരമ്പ മുതുകാടുളള സ്വന്തം വീട്ടിലാക്കി. ഭര്‍ത്താവ് ബാബൂ വയറിന് രണ്ട് വട്ടം ശസ്തക്രിയ കഴിഞ്ഞുളള തുടര്‍ ചികിത്സകളില്‍ ആയതിനാല്‍ മിനിക്ക് വല്ലപ്പോഴും മാത്രമെ കൂലിവേലയ്ക്ക് പോകാനാകൂ. ഇത്രയെല്ലാമായിട്ടും ബാബുവും ബിന്ദുവും സര്‍ക്കാര്‍ തയ്യാറാക്കിയ അതിദരിദ്രരുടെ പട്ടികയിലില്ല.
യാതൊരു വരുമാന മാര്‍ഗ്ഗങ്ങളോ വീട് ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തവരും ആഹാരത്തിന് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നുവരുമെല്ലാമാണ് അതിദരിദ്രരെന്നാണ് സര്‍ക്കാര്‍ മാനദണ്ഡം. ഇതുപ്രകാരം കോടഞ്ചേരി പഞ്ചായത്ത് തയ്യാറാക്കിയ പട്ടികയില്‍ 72 കുടുംബങ്ങളാണ് ഉള്‍പ്പെട്ടത്. വീടില്ലാത്ത 8 കുടുംബങ്ങള്‍ക്ക് വീടും മറ്റുള്ളവര്‍ക്ക് അവര്‍ നേരിടുന്ന ക്ളേശ ഘടകങ്ങള്‍ മറികടക്കാനാവശ്യമായ സഹായവും നല്‍കാനായെങ്കിലും അതീവ ദുരതത്തില്‍ കഴിയുന്ന നിരവധി കുടുംബങ്ങള്‍ പട്ടികയ്ക്ക് പുറത്തുണ്ട് എന്ന യാഥാര്‍ത്ഥ്യം പഞ്ചായത്ത് ഭരണസമിതി സമ്മതിക്കുന്നു.
കേരളത്തില്‍ അതി ദരിദ്ര വിഭാഗക്കാരായി കണ്ടെത്തിയ 64,000 ത്തോളം കുടുംബങ്ങളില്‍ വട്ടച്ചിറ കോളനിയിലെ ബിന്ദുവിനെ പോലെ 5% മാത്രമേ ആദിവാസി വിഭാഗങ്ങളിലുളളവര്‍ ഉളളൂ എന്നാണ് ഈ രംഗത്തെ സംഘടനകളുടെ കണക്ക്. ഗോത്രവർഗ്ഗ വിഭാഗങ്ങൾ ഏറെയുള്ള വയനാട്ടിൽ പണിയ, അടിയ, കാട്ടുനായ്ക്ക, വേട്ടക്കുറുമ തുടങ്ങിയവരിൽ ബഹുഭൂരിപക്ഷവും ഭൂരഹിതരും, ഭവന രഹിതരും, തൊഴിൽ രഹിതരുമാണെങ്കിലും ഏറെ പേരും പട്ടികയ്ക്ക് പുറത്താണ്. ഇവരോകട്ടെ പുഴയോരങ്ങളിലും പുറമ്പോക്കുകളിലും വനാതിർത്തികളിലുമുള്ള ചോർന്നൊലിക്കുന്ന കൂരകളിൽ താമസിക്കുന്നവരും. അരിവാള്‍ രോഗം ഉള്‍പ്പെടെ ബാധിച്ച് തൊഴിലെടുക്കാനാവാത്തവരും പോഷകാഹാര കുറവ് നേരിടുന്ന കുട്ടികളും ഏറെയാണ്.
ഇത്തരത്തിലുള്ള മനുഷ്യര്‍ പുറത്ത് നില്‍ക്കെ സര്‍ക്കാര്‍ നടത്താനിരിക്കുന്ന പ്രഖ്യാപനം എങ്ങനെ യാഥാര്‍ത്ഥ്യബോധത്തോടെയാകുമെന്നതാണ് താഴെ തട്ടിലുയരുന്ന ചോദ്യം. അതേസമയം, പട്ടികയില്‍ ഉള്‍പ്പെട്ടവരെ അവര്‍ നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് കരകയറ്റാനായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി നടത്തിയ ശ്രമങ്ങള്‍ നിരവധി മനുഷ്യര്‍ക്ക് വലിയ ആശ്വാസം പകര്‍ന്നിട്ടുമുണ്ട്. ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടാതെ പോയ നടുവണ്ണൂര്‍ പഞ്ചായത്തിലെ സുജാതയ്ക്ക് വീടിന് വഴിയൊരുക്കിയത് അതി ദരിദ്രര്‍ക്കായി തയ്യാറാക്കിയ പ്രത്യേക പദ്ധതിയായിരുന്നു.
സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബറിൽ 3600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഇതിനായി 1864 കോടി രൂപ അനുവദിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷൻ നവംബറിൽ തന്നെ വിതരണം ആരംഭിക്കുകയാണ്. അതിനോടൊപ്പമാണ് നേരത്തെ ഉണ്ടായ കുടിശികയിലെ അവസാന ഗഡുവും ലഭിക്കും. നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും.
വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടി രൂപയും ഒരു ഗഡു കുടിശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ കുടിശിക പൂർണമായും കൊടുത്തു തീർക്കുകുകയാണെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം സമയബന്ധിതമായി നൽകുമെന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്
ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഇത്രയേറെ വിപുലമായ ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയുള്ളത്. സാര്‍വത്രിക ക്ഷേമ പെന്‍ഷന്‍ ഉറപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. പ്രതിമാസം മുടക്കമില്ലാതെ 62 ലക്ഷത്തോളം പേര്‍ക്കാണ് പെൻഷൻ ലഭിക്കുന്നത്. ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെൻഷൻ എത്തിക്കുന്നു. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് പ്രതിമാസം 1050 കോടിയോളം രൂപ വേണ്ടി വരും. പ്രതിവര്‍ഷ ചെലവ് 13,000 കോടിയോളം രൂപ വകയിരുത്തണം.
ഈ സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെൻഷൻ വിതരണത്തിന് അനുവദിച്ചത് 45,517 കോടി രൂപയാണ്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ കാലയളവില്‍ 35,154 കോടി രൂപ വിതരണം ചെയ്തു. ഇത് 2011-16 കാലത്തെ 18 മാസത്തെ കുടിശ്ശിക ഉള്‍പ്പെടെയാണ്. ഒമ്പതര വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ചെലവിട്ടത് 80, 671 കോടി രൂപ. ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതമുള്ളത് 8.46 ലക്ഷം പേര്‍ക്കുമാത്രം. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ശരാശരി 300 രൂപവരെയാണ് വ്യക്തികള്‍ക്ക് ലഭിക്കുന്നത്. ഇതിലും 400 കോടിയിൽ അധികം രൂപ കേരളത്തിന് തരാനുണ്ട്. ഈ തുക കൂടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ നല്‍കുന്നു.
ക്ഷേമപെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചത് പിണറായി സര്‍ക്കാരുകളാണ്. 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 100 രൂപ വര്‍ധിപ്പിച്ച് 600 രൂപയാക്കിയ ക്ഷേമപെന്‍ഷൻ ഒന്നാം പിണറായി സർക്കാർ 1600 രൂപയിലേക്ക് ഉയർത്തി. അത് ഈ സർക്കാർ 2000 രൂപയായി വർധിപ്പിച്ചു.
പി . എം ശ്രീ പദധതിയിൽ നിന്നും മികച്ച വരുമാനം പ്രതീക്ഷിച്ച സർക്കാരിന് സി.പി. ഐ നയം വലിയ തിരിച്ചടിയായി മാറിയിരുന്നു.
തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ വിവാദ പദ്ധതിയിൽ ഒപ്പിടാനുള്ള സാഹചര്യം എന്താണെന്നതാണ് ഉയരുന്ന ചോദ്യം. സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും പാർട്ടി കോൺഗ്രസുകൾ തന്നെ പരസ്യമായി തള്ളിപ്പറഞ്ഞ ദേശീയ വിദ്യാഭ്യാസ നയമടക്കം പരോക്ഷമായി അംഗീകരിച്ച സർക്കാറിന്‍റെ ജാഗ്രതക്കുറവ് പാർട്ടി സെക്രട്ടേറിയറ്റ് ഗൗരവത്തിൽ ചർച്ച ചെയ്യും. ഒപ്പിട്ട ശേഷമാണ് പാർട്ടിയും ഇക്കാര്യം അറിഞ്ഞത്.
ഇടതുമുന്നണിയിൽ പോലും സമവായമുണ്ടാകാത്തതിനാൽ പദ്ധതിയിൽനിന്ന് വേഗം ‘തലയൂരുക’ എന്നതാണ് സി.പി.എമ്മിലെ പൊതുവികാരം. സി.പി.ഐ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച പാർട്ടിയും സി.പി.എം രാഷ്ട്രീയ നിലപാട് ബലികൊടുത്ത പാർട്ടിയുമെന്ന തരത്തിൽ ഉയർന്ന ചർച്ചകൾ അവസാനിപ്പിക്കുകയാണ് പാർട്ടിക്ക് മുന്നിലെ മറ്റൊരു വെല്ലുവിളി.
ഇടതുമുന്നണിയുടെ കെട്ടുറപ്പ് ദുർബലമാവാതിരിക്കാനാണ് ഇരുപക്ഷത്തെയും നേതാക്കൾ വാക്പോരിന്‍റെ സാഹചര്യം തന്നെ ഒഴിവാക്കുന്നത്. വളഞ്ഞിട്ട് ആക്രമിച്ചെന്ന തരത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നടത്തിയ പ്രസ്താവന പോലും നേതാക്കൾ ഏറ്റുപിടിക്കാത്തതും ഇക്കാരണത്താലാണ്.
ആദ്യം എതിർക്കുന്ന പദ്ധതികൾ കാലക്രമേണ പാർട്ടി അംഗീകരിക്കുന്നുവെന്നും ഹിന്ദുത്വ നയങ്ങളെ വളഞ്ഞവഴികളിലൂടെ സ്വാഗതം ചെയ്യുന്നുവെന്നുമുള്ള വാദം അന്തരീക്ഷത്തിലുണ്ട്. ഇത് തെരഞ്ഞെടുപ്പ് വേളയിൽ ന്യൂനപക്ഷങ്ങളുടെയടക്കം അപ്രീതിക്ക് കാരണമാവുകയും പാർട്ടിയുടെ സംഘ്പരിവാർ പ്രതിരോധത്തിന്‍റെ മുനയൊടിക്കുകയും ചെയ്യുന്നതിനാൽ പദ്ധതിയിൽ ഇനി പുനരാലോചനയുണ്ടാവില്ല.
പദ്ധതിയിൽനിന്ന് പിന്മാറി മുഖം രക്ഷിച്ചെങ്കിലും കരാറിൽനിന്ന് ഒഴിവാകാൻ സർക്കാറിനുമുന്നിൽ കടമ്പകളേറെയാണ്. 2022ൽ പഞ്ചാബ് സർക്കാർ പദ്ധതിയുടെ ഭാഗമായെങ്കിലും 2023ൽ പിന്മാറി. എന്നാൽ, കരാറിൽനിന്ന് പിന്മാറാനാവില്ലെന്ന നിലപാട് കേന്ദ്രം കൈക്കൊണ്ടതോടെ 2024ൽ വീണ്ടും പദ്ധതിയുടെ ഭാഗമായി. സമാന പ്രശ്നമാണ് കേരളത്തിന്‍റെ കാര്യത്തിലും ഉണ്ടായേക്കുക. അതിനാൽതന്നെ കരാർ മരവിപ്പിച്ചെങ്കിലും പി.എം ശ്രീ ഏറെക്കാലം കുരുക്കായി സി.പി.എമ്മിന്‍റെയും സർക്കാറിന്‍റെയും കഴുത്തിലുണ്ടാകും. എന്നാൽ ഇതിൽ നിന്നും കിട്ടുമെന്ന് പ്രതീക്ഷിച്ച കോടികൾ കിട്ടാതായതാണ് ധനമന്ത്രിയെ പ്രകോപിപ്പിക്കുന്നത്.ഏതായാലും ഇലക്ഷൻ കഴിയുന്നതോടെ എന്തും സംഭവിക്കാമെന്നാണ് ധനവകുപ്പ് പറയുന്നത്. ചിലപ്പോൾ പണപ്പെട്ടിയിൽ പട്ടി പെറ്റു കിടക്കുന്ന സാഹചര്യവും വന്നുചേരും.
https://www.facebook.com/Malayalivartha
























