സങ്കടക്കാഴ്ചയായി... ഒന്നര വയസുകാരന്‍ മരിച്ചത് കപ്പലണ്ടി അന്നനാളത്തില്‍ കുടുങ്ങിയെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്....

പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ ഒന്നര വയസുകാരന്‍ മരിച്ചത് കപ്പലണ്ടി അന്നനാളത്തില്‍ കുടുങ്ങിയെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പന്നിക്കുഴി സ്വദേശി സാജന്‍- സോഫിയ ദമ്പതികളുടെ മകന്‍ സായ് ആണ് മരിച്ചത്. മുലപ്പാല്‍ നെറുകയില്‍ കയറി മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനത്തിലുണ്ടായിരുന്നത്.
പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയതായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിന് അനക്കമില്ലെന്ന സംശയത്തെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. ഇവിടെവെച്ച് മരണം സ്ഥിരീകരിക്കുകയും ചെയ്തു.
കുഞ്ഞിന്റെ മൃതശരീരം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ . അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























