കണ്ണീര്‍ക്കാഴ്ചയായി... അച്ഛനൊപ്പം കരാട്ടൈ ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ ബുള്ളറ്റും ആക്ടീവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

നിലവിളിച്ച് വീട്ടുകാര്‍... ആര്യനാട് കണ്ണങ്കരമൂഴിക്ക് സമീപം ബുള്ളറ്റും ആക്ടീവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. ഇന്നലെയാണ് സംഭവമുണ്ടായത്. ചെറുകുളം മധു ഭവനില്‍ ബിനിഷിന്റെ മകള്‍ ആന്‍സി (15) ആണ് മരിച്ചത്.
ഉഴമലയ്ക്കല്‍ എസ്എന്‍എച്ച് എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അച്ഛനൊപ്പം കരാട്ടൈ ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. ആര്യനാട് നിന്നും വന്ന വന്ന ബുള്ളറ്റ് ആക്ടീവ സ്‌കൂട്ടറുമായി ഇടിക്കുകയായിരുന്നു. വിദ്യാര്‍ഥിനി സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. ആക്ടീവ ഓടിച്ചിരുന്ന പിതാവ് ബിനീഷിനെ ഗുരുതര പരുക്കോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. മൃതദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. മാതാവ്: - അനീഷ , ഒരു സഹോദരനുണ്ട്.
"
https://www.facebook.com/Malayalivartha

























