സങ്കടക്കാഴ്ചയായി... പാലക്കാട് ചിറ്റൂരില്‍ ഇരട്ടസഹോദരങ്ങളെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി...

പാലക്കാട് ചിറ്റൂരില്‍ ഇരട്ടസഹോദരങ്ങളെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ ഗവ.ബോയ്‌സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ രാമന്‍, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം കുളത്തിന് അടുത്തുള്ള ലങ്കേശ്വരം ശിവക്ഷേത്രത്തില്‍ ഇരുവരും പോയിരുന്നു. ഇതിന് ശേഷം ഇവരെ കാണാതാകുകയായിരുന്നു.
ഇന്നലെ മുതല്‍ കുളത്തിലും പരിസരത്തും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഞായര്‍ പുലര്‍ച്ചെ കുളിക്കാനെത്തിയവരാണ് ലക്ഷ്മണന്റെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസുമെത്തി മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തെരച്ചിലില്‍ രാമന്റെ മൃതദേഹവും കണ്ടെത്തി. നീന്തല്‍ അറിയില്ലാത്ത ഇരുവരും മീന്‍ പിടിക്കാന്‍ കുളത്തില്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാണെന്നാണ് സൂചനകളുള്ളത്.
" f
https://www.facebook.com/Malayalivartha

























