പിണറായി ഷെയ്ഖ് മുഹമ്മദിനെ കണ്ട് പഠിക്ക് സെക്യൂരിറ്റി ചാടി വീണിട്ടും ദൃശ്യം പുറത്ത്

ഒരു രാജ്യം സ്നേഹത്തോടെ ആദരിക്കുന്ന നേതാവിന്റെ വിനയം ഒരു നിമിഷംകൊണ്ട് ലോകം കണ്ടറിഞ്ഞ കാഴ്ച! യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മാളിലൂടെ നടന്നുപോകുമ്പോൾ ഒരു സ്ത്രീക്ക് വഴിയൊരുക്കാൻ വേണ്ടി സ്വയം നിന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്.
ഷെയ്ഖ് മുഹമ്മദ് ഉദ്യോഗസ്ഥവൃന്ദത്തോടൊപ്പം മാളിലൂടെ നടന്നുപോകുന്നത് ദുബായിൽ സാധാരണ കാഴ്ചയാണ്. അദ്ദേഹത്തെ കാണുമ്പോൾ ബഹുമാനം കാരണം ആളുകൾ വഴിമാറിക്കൊടുക്കാറുണ്ട്. എന്നാൽ, ഇത്തവണ അപ്രതീക്ഷിതമായി ഒരാൾ മുന്നിലേക്ക് വന്നു. ഭരണാധികാരിയാണ് മുന്നിൽ വരുന്നത് എന്ന് ശ്രദ്ധിക്കാതെ സ്ത്രീ തന്റെ വഴിയിൽ നിന്ന് മുന്നോട്ട് നടന്നുകയറാൻ ശ്രമിച്ചു. ഒരു കടയിലേക്കോ മറ്റോ ശ്രദ്ധിച്ചിരുന്ന സ്ത്രീ, തൊട്ടുമുന്നിൽ യുഎഇ ഭരണാധികാരിയാണെന്ന് അറിഞ്ഞിരുന്നില്ല. ഇവർ കൂട്ടത്തിനരികിലേക്ക് എത്തിയപ്പോൾ ഷെയ്ഖ് മുഹമ്മദിന്റെ അംഗരക്ഷകർ അവരെ തടയാനോ വഴിമാറ്റാനോ ശ്രമിച്ചു.
അപ്പോഴായിരുന്നു ആ ഹൃദയസ്പർശിയായ നിമിഷങ്ങൾ സംഭവിച്ചത്. ഷെയ്ഖ് മുഹമ്മദ് മുന്നോട്ടുവെച്ച പാദം പിൻവലിച്ചു, തന്റെ കയ്യിലുണ്ടായിരുന്ന വടി ഉപയോഗിച്ച് തന്നെയും ഒപ്പമുള്ളവരെയും പിന്നോട്ട് നിർത്തി ഷെയ്ഖ് മുഹമ്മദ് ആ സ്ത്രീക്ക് കടന്നുപോകാൻ വഴിയൊരുക്കുകയായിരുന്നു. ആ സ്ത്രീ നടന്നുപോയശേഷം മാത്രമാണ് അദ്ദേഹം മുന്നോട്ടുള്ള നടത്തം പുനരാരംഭിച്ചത്. ഒരു നിമിഷം മാത്രം നീണ്ട ഈ ലളിതമായ പ്രവൃത്തി ദുബായ് ഭരണാധികാരി ജനങ്ങളോട് കാണിക്കുന്ന ഊഷ്മളത എത്രത്തോളമുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു.
സമൂഹമാധ്യമത്തിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്വദേശികളും പ്രവാസികളും ഷെയ്ഖ് മുഹമ്മദിന് ഹൃദയം നിറഞ്ഞ പ്രശംസ ചൊരിയുകയാണ്. ഇത്രയും വിനയവും ബഹുമാനവുമുള്ള നേതാക്കളുള്ള രാജ്യത്ത് ജീവിക്കുന്നതിൽ അഭിമാനിക്കുന്നു എന്നാണ് ഒരാൾ കുറിച്ചത്. ഈ വിഡിയോ ചരിത്രത്തിൽ മായാതെ നിൽക്കും എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഒരു രാജ്യത്തിന്റെ നേതാവ് അസാധാരണമായ മര്യാദ കാണിക്കുന്നു. അങ്ങയെ ഞങ്ങൾ സല്യൂട്ട് ചെയ്യുന്നു സർ എന്നാണ് വേറൊരാളുടെ കമന്റ്.
ദുബായിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ നിഷ്കളങ്കമായ സ്നേഹവും വിനയവും ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നുണ്ട്. തെരുവിൽ ജനങ്ങളോട് സംസാരിക്കുകയാണെങ്കിലും സഹായം ആവശ്യമുള്ളവരുടെ കഥകൾ കേട്ട് ഉദാരമായി പ്രതികരിക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയും മനുഷ്യത്വത്തിൽ വേരൂന്നിയ ഒരു നേതൃത്വത്തെയാണ് എന്നും ഓർമിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























