എസ്‌ഐടിയുടെ വായില്‍ വാസുവിന്റെ തലവെച്ച് കൊടുത്ത് സുധീഷ് കുമാര്‍ !! അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് മുന്നില്‍ പതറി പലതും തുറന്നടിച്ച് ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍; വാസുവിന്റെ പേര് പുറത്തായതും ഇടിവെട്ടേറ്റ് സിപിഎം !! എ കെ ജി സെന്ററിലേക്ക് സഹായം ചോദിച്ച് ഒരുത്തനും വന്നേക്കരുതെന്ന് ഓടിച്ച് ഗോവിന്ദന്‍ ?

അടച്ചിട്ട മുറിയില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍. എസ് ഐ ടിക്ക് മുന്നില്‍ വെളളംകുടിച്ച് ഒടുക്കം പലതും തുറന്നടിച്ച് ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍. അന്വേഷണ സംഘം തൂക്കിക്കൊണ്ട് പോകുമ്പോള്‍ തികഞ്ഞ അഹങ്കാരവും ആരൊക്കെയോ തന്നെ രക്ഷിക്കുമെന്ന ആത്മവിശ്വാസവുമായിരുന്നു അയ്യപ്പന്റെ സ്വര്‍ണംകട്ട സുധീഷ് കുമാറിന്. അതായത് കേസ് അട്ടിമറിക്കപ്പെടും ഞങ്ങളൊക്കെ കൂളായ് പുറത്തേക്ക് വരുമെന്ന കോണ്‍ഫിഡന്‍സ്. പിണറായിയുടെ കക്ഷത്തിരിക്കുന്ന അന്വേഷണ ഏജന്‍സികളല്ലെ നൈസായിട്ട് ഒതുക്കുമെന്ന് കരുതിയ കമ്മിപ്പൊട്ടന് ചോദ്യം ചെയ്യലിന്റെ പത്താമിനിറ്റില്‍ താന്‍ പെട്ടുവെന്ന കാര്യം കത്തി. ഹൈക്കോടതിയുടെ നേരിട്ടുള്ള പിടുത്തം കാരണം എസ്‌ഐടിക്ക് കേസ് അട്ടിമറിക്കാനോ കോടതിയുടെ കണ്ണുവെട്ടിച്ച് ഇടം വലം തിരിയാനോ കഴിയില്ല. ഒടുക്കം പൂട്ടുവീണെന്നായപ്പോള്‍ എല്ലാവനേയും കുടുക്കി സുധീഷ് കുമാര്‍. വാസുവിന്റെ പേര് കൃത്യമായ് ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് ഏമാന്‍ വലിച്ച് പുറത്തിട്ടു. അടുത്തത് പത്മകുമാറിന്റെ അറസ്റ്റാകും ഉണ്ടാകുകയെന്ന് കരുതിയത് എന്നാല്‍ വാസുവിലേക്കാണ് എസ്‌ഐടി നീങ്ങുന്നത്.
വാസു എകെജി സെന്ററിലേക്ക് വന്നേക്കരുതെന്നാണ് പാര്‍ട്ടി ഉത്തരവിട്ടിരിക്കുന്നത്. അതായത് മുരാരി ബാബു വാസു സുധീഷ് കുമാര്‍ ഇവര്‍ക്കാര്‍ക്കും പാര്‍ട്ടിയുമായ് ഒരു ബന്ധവുമില്ലെന്ന് തെളിയിക്കാനുള്ള പെടാപ്പാടാണ് സിപിഎമ്മിന്. പക്ഷെ കാര്യങ്ങള്‍ കൈവിട്ട് പോയി ഈ കൂട്ടരുടെയൊക്കെ പാര്‍ട്ടി ബന്ധമാണ് ചാനല്‍ ചര്‍ച്ചകളില്‍ നിറയുന്നത്. വാസു എസ്‌ഐടി നിരീക്ഷണത്തിലാണ്. കേരളം വിട്ട് ഓടാതെ വളഞ്ഞിട്ട് പൂട്ടാന്‍ ഇണ്ടാസിന് കാത്തിരിക്കുകയാണ് അന്വേഷണ സംഘം. മലയാളിയുടെ ശ്രദ്ധ ശബരിമലയിലാണ് കൊള്ളക്കാരെ പൂട്ടാന്‍ കേരളം ഒറ്റക്കെട്ടായ് കാത്തിരിക്കുന്നു. അതിനിടയില്‍ വാസുവും കൂട്ടരുമൊക്കെ സഹായം ചോദിച്ച് പാര്‍ട്ടി ആപ്പീലേക്ക് കയറിയാല്‍ തെരഞ്ഞെടുപ്പില്‍ കിതയ്ക്കും സിപിഎം.
വാസുവിലേക്ക് എത്തുന്നതിനുള്ള നിര്‍ണായക മൊഴി എസ്‌ഐടിക്ക് സുധീഷില്‍ നിന്ന് ലഭിച്ചുവെന്നാണ് വിവരം. സുധീഷ് കുമാറിന്റെ മൊഴികളിലെ തെളിവുകള്‍ അടിസ്ഥാനമാക്കിയ തുടരന്വേഷണം, ദേവസ്വം ബോര്‍ഡിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതുപ്രകാരം പ്രവര്‍ത്തിച്ചുവെന്നാണ് സുധീഷ്‌കുമാര്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയത്. താന്‍ മാത്രമല്ല, അന്നത്തെ ദേവസ്വം ബോര്‍ഡ് ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും ഇതില്‍ ഇടപെട്ടിരുന്നുവെന്നും മേല്‍ത്തട്ടില്‍ നിന്നുണ്ടായ നിര്‍ദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്നും സുധീഷ്‌കുമാര്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലില്‍ അന്വേഷണസംഘത്തോടു വെളിപ്പെടുത്തി. രേഖകളില്‍ സ്വര്‍ണം പൂശിയ പാളികള്‍ എന്ന പരാമര്‍ശം ഒഴിവാക്കിയതും മേലുദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശപ്രകാരമാണെന്നാണ് മൊഴി. എക്‌സിക്യുട്ടീവ് ഓഫീസര്‍ മാത്രം വിചാരിച്ചാല്‍ ഇത്തരമൊരു മാറ്റം രേഖകളില്‍ വരുത്താന്‍ കഴിയില്ലെന്നും അന്ന് ഏല്‍പ്പിച്ച ജോലി മാത്രമാണ് നിര്‍വഹിച്ചതെന്നുമാണ് സുധീഷ്‌കുമാറിന്റെ മറുപടി എന്ന് അറിയുന്നു.
സ്വര്‍ണം പൂശിയ പാളികള്‍ ഉണ്ണികൃഷ്ണന്‍പോറ്റിക്കു കൈമാറിയത് ദേവസ്വം ബോര്‍ഡില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ്. ഓരോഘട്ടത്തിലും ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ മേലുദ്യോഗസ്ഥര്‍ക്കു കൈമാറിയിരുന്നു. രേഖകള്‍ അപ്പോള്‍ത്തന്നെ മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. അവരാരും ചെമ്പുപാളികള്‍ എന്ന് എഴുതിയത് തിരുത്തിയില്ല, എതിര്‍ത്തതുമില്ല. നടപടികള്‍ എല്ലാവരും അറിഞ്ഞിരുന്നു. സ്വര്‍ണം പൂശിയ പാളികള്‍ കൈമാറിയ സമയത്തു നടന്ന ചര്‍ച്ചകളുടെയും നടപടികളുടെയും വിശദാംശങ്ങളും സുധീഷ്‌കുമാര്‍ അന്വേഷണസംഘത്തിനു മുന്നില്‍ വിവരിച്ചു. അന്നത്തെ ദേവസ്വം ഭരണാധികാരികളിലേക്കും കമ്മിഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരിലേക്കും ഇതുപ്രകാരം അന്വേഷണം നീളും. സുധീഷ്‌കുമാറിന്റെ മൊഴി വിശകലനം ചെയ്യാനും ലഭിച്ച തെളിവുകളുമായി ഒത്തുനോക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മൊഴി ശരിവെക്കുന്ന മുറയ്ക്ക് ഉന്നതരെയും ചോദ്യംചെയ്യും. നിലവിലെ സാഹചര്യത്തില്‍ ഇവരും പ്രതിയാകാനും അറസ്റ്റിനും സാധ്യതയുണ്ട്.
കേസ് വാസുവിലേക്ക് എത്തുകയാണ് ഇത് സിപിഎമ്മിനെ കുഴപ്പത്തിലാക്കുന്നു. സുധീഷ് കുമാര്‍ വാസു വരെ ഉള്ളവരുടെ പേര് വെളിപ്പെടുത്തി കഴിഞ്ഞു വാസുവില്‍ നിന്ന് ആരുടെയൊക്കെ പേര് പുറത്ത് വരുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. വാസുവിന്റെ നാവിന്‍ തുമ്പില്‍ ചെറിയ പേരുകളല്ല ഉണ്ടാകുക. വാസുവിന്റെ പേരും പുറത്ത് വന്നതോടെ അന്വേഷണം അട്ടിമറിക്കാനും അണിയറ നീക്കമുണ്ട്. ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ സ്വാധീനം അസാധ്യമാണ്. അപ്പോഴും ചില കേന്ദ്രങ്ങള്‍ കളികള്‍ തുടരുന്നു. ഹൈക്കോടതിയുടെ അടുത്ത സിറ്റിംഗ് കേസില്‍ നിര്‍ണ്ണായകമാണ്. ഇതിന് മുമ്പ് അറസ്റ്റിലായ മുരാരി ബാബുവില്‍ നിന്നും കൂടുതല്‍ വിവരം തേടും. ഉന്നതരെ കുടുക്കുന്ന മൊഴി ഉണ്ണികൃഷ്ണന്‍ പോറ്റിയും നല്‍കി കഴിഞ്ഞു. ദേവസ്വം ബോര്‍ഡ് കമ്മീഷണറും മുന്‍ പ്രസിഡന്റുമായിരുന്ന വാസുവിന്റെ നിര്‍ബന്ധമാണ് സുധീഷിനെ പി എ ആക്കിയത്. ഈ സാഹചര്യത്തില്‍ സിപിഎം നേതാവായ സുധീഷ് കുമാറിന്റെ വെളിപ്പെടുത്തലിന് മാനങ്ങള്‍ പലതാണ്. തിരുവനന്തപുരത്ത് അറസ്റ്റിലായ സുധീഷ് കുമാറിനെ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിലാണ് ഹാജരാക്കിയത്. കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച അപേക്ഷ നല്‍കും. ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരുടെ മൊഴിയില്‍ സുധീഷിനെതിരേ പരാമര്‍ശങ്ങളുണ്ടായിരുന്നു. തുടര്‍ന്നാണ് എസ്‌ഐടി സുധീഷിനെ തൂക്കിയത്.
വാസു ചെറിയ മീനല്ല അതുകൊണ്ട് അതീവ രഹസ്യമായിട്ടായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. വാസുവിനെ ചോദ്യം ചെയ്യുന്നതിലൂടെ ശബരിമല കൊള്ളയിലെ ഏകദേശം ഒരു രൂപം പുറത്ത് വരും. വാസുവും ഓവര്‍ കോണ്‍ഫിഡന്‍സിലാണ് തന്നെ രക്ഷിക്കാന്‍ പിന്നില്‍ ആരൊക്കെയോ ഉണ്ടെന്നുള്ള ധൈര്യം. മുന്‍പ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാസു സംസാരിച്ചതും ഈ കോണ്‍ഫിഡന്‍സിലാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്നും പോറ്റി ഒരു കാര്യത്തിനും തന്നെ സമീപിച്ചിട്ടില്ലെന്നും വാസു പറഞ്ഞത്. സ്വര്‍ണപാളി, ദ്വാരപാലക ശില്‍പങ്ങള്‍ നല്‍കുന്ന സമയത്ത് താന്‍ കമ്മീഷണറോ പ്രസിഡന്റോ ആയിരുന്നില്ല. പാളികള്‍ കൊണ്ടുപോകുമ്പോള്‍ താന്‍ അധികാരത്തിലില്ലെന്നും എന്‍.വാസു പ്രതികരിച്ചത്. ചെമ്പ് പാളിയില്‍ വിശദീകരണം നല്‍കേണ്ടത് താനല്ല. സ്വര്‍ണം ചെമ്പായത് അന്വേഷണത്തിലൂടെ പുറത്തുവരട്ടെ. തൂക്കത്തില്‍ കുറവു വന്നത് ആരും ശ്രദ്ധയില്‍പ്പെടുത്തിയില്ല. അന്ന് ആക്ഷേപമൊന്നും ഉണ്ടാകാത്തതിനാല്‍ അന്വേഷിക്കേണ്ടി വന്നില്ലെന്നും വാസു ഉരുണ്ട് കളിച്ചത്. എല്ലാം വാസു അറിഞ്ഞിട്ടാണെന്നും ചെമ്പെന്ന് രേഖപ്പെടുത്തിയപ്പോള്‍ വാസു അത് തിരുത്താന്‍ തയ്യാറായില്ലെന്ന് മുരാരി ബാബുവും സുധീഷും പറഞ്ഞിരിക്കുന്ന മൊഴി. ഇരുവരുടേയും നാവിന്‍ തുമ്പില്‍ ഉണ്ടായിരുന്ന പേരും വാസുവിന്റേത്. എന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന് പൊട്ടന്‍ കളിച്ച വാസു ഒടുക്കം ശരിക്കും പൊട്ടനായി. കൃത്യമായ് എസ്‌ഐടിയുടെ വായുലേക്ക് വാസു ചെന്നുകയറുന്നു. വിശ്വസ്തന്മാര്‍ തന്നെ വാസു അണ്ണനെ കുടുക്കി.
ശബരിമലയില്‍ നിന്നും കവര്‍ച്ച ചെയ്ത സ്വര്‍ണം ഇനിയും കണ്ടെത്താന്‍ ബാക്കിയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. പോറ്റിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ശബരിമല ദ്വാരപാലശില്‍പ്പങ്ങളുടെ പാളി കടത്തിയ കേസില്‍ മാത്രമാണ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയത്. കട്ടിള കടത്തി സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. നാളെ കോടതിയില്‍ ഹാജരാക്കുന്ന പോറ്റിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് വീണ്ടും പ്രത്യേക അന്വേഷണ സംഘം അപേക്ഷ നല്‍കും. അതേസമയം, സ്വര്‍ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കല്‍പേഷ്, വാസുദേവന്‍, ഗോവര്‍ദ്ധന്‍, സ്മാര്‍ട് ക്രിയേഷന്‍ സിഇഓ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ശബരിമലയില്‍ നിന്നും നഷ്ടമായ സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെനുണ്ടെന്നാണ് എസ്‌ഐടി നിഗമനം.
ഇതിനിടെ ശബരിമല സ്വര്‍ണക്കടത്തുകേസില്‍ ദേവസ്വം രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞത് സംബന്ധിച്ച രേഖകളാണ് എസ്‌ഐടി (പ്രത്യേകാന്വേഷണ സംഘം) കഴിഞ്ഞ ദിവസം കണ്ടെടുത്തത്. ദേവസ്വം ബോര്‍ഡ് രേഖകള്‍ കൈമാറുന്നില്ലെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രേഖകള്‍ ദേവസ്വം ആസ്ഥാനത്തുനിന്ന് പിടിച്ചെടുത്തത്. 1998ല്‍ ശ്രീകോവിലിലും ദ്വാരപാലക ശില്‍പത്തിന്റെ പാളികളിലും വാതിലുകളിലും വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞിരുന്നുവെന്നതിന്റെ ആധികാരിക തെളിവുകളും രേഖകളും എസ്‌ഐടി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കാണുന്നില്ലെന്നും നഷ്ടപ്പെട്ടതായി സംശയിക്കുന്നുവെന്നുമായിരുന്നു ദേവസ്വം ബോര്‍ഡിന്റെ മറുപടി.
https://www.facebook.com/Malayalivartha

























