ആംബുലൻസിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് രോഗിക്ക് ദാരുണാന്ത്യം

രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് രോഗിക്ക് ദാരുണാന്ത്യം. മധ്യപ്രേദശിലെ ഗുണയിലാണ് സംഭവം.
65കാരനായ ജഗദീഷ് ഓജയാണ് മരിച്ചത്. പഞ്ചറായ ടയറിന് പകരം മാറ്റിയിടാനായി മറ്റൊരു ടയർ ഇല്ലാതിരുന്നതും പ്രശ്നം ഗുരുതരമാക്കി.
നെഞ്ചുവേദനയും ഉയർന്ന രക്തസമ്മർദവും അനുഭവപ്പെട്ടതിനെത്തുടർന്ന് ജഗദീഷ് ഓജയെ മ്യാന ഹെൽത്ത് സെന്ററിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം.
ദേശീയപാത 46ലൂടെയുള്ള യാത്രാമധ്യേ സർക്കാർ ആംബുലൻസിന്റെ ടയറുകളിൽ ഒന്ന് പഞ്ചറാവുകയായിരുന്നു. ആംബുലൻസിൽ സ്റ്റെപ്നി ടയർ ഉണ്ടായിരുന്നില്ല. ഇതോടെ, റോഡരികിൽ ആംബുലൻസ് ഏറെ നേരം കിടന്നു. ഇതിനിടെ ഓജയുടെ നില വഷളാവുകയും ആശുപത്രിയിലെത്തുന്നതിനു മുമ്പ് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
"
https://www.facebook.com/Malayalivartha


























