എല്ലാവരെയും പൊക്കി എല്ലൂരാന്‍...ഉണ്ണിരാജ....ചാരായം വാറ്റിയ ആള്‍ അറസ്റ്റില്‍, പാടിയില്‍ എത്തിച്ചയാള്‍ ഗള്‍ഫില്‍ , അന്വേഷണച്ചുമതല എസ്.പി. ഉണ്ണിരാജയ്ക്ക്

കേരളം ആകാംക്ഷ പൂര്‍വ്വം കാത്തിരുന്ന കേസിന്റെ സത്യം എസ് പി ഉണ്ണിരാജ പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. നടന്‍ കലാഭവന്‍ മണിയുടെ മരണം െ്രെകം ബാഞ്ച് എസ്.പി: ഉണ്ണിരാജയുടെ നേതൃത്വത്തിലുളള പ്രത്യേകസംഘം അന്വേഷിക്കും. ഡി.ജി.പി: ടി.പി. സെന്‍കുമാര്‍ അന്വേഷണത്തിനു നേരിട്ടു മേല്‍നോട്ടം വഹിക്കും.
മണി ആശുപത്രിയിലായതിനു തലേന്ന് അദ്ദേഹത്തിന്റെ ചാലക്കുടിയിലെ പാടി എന്ന വിശ്രമകേന്ദ്രത്തില്‍ നാടന്‍ ചാരായം ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചാരായം പാടിയില്‍ എത്തിച്ച മണിയുടെ സുഹൃത്ത് ജോമോന്‍ ഗള്‍ഫിലേക്കു പോയെന്നു വ്യക്തമായി.
ചാരായം വാറ്റിയ വരന്തരപ്പിള്ളി സ്വദേശി ജോയി(45)യെ പോലീസ് ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തു. ക്ലോര്‍പിറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തില്‍ പാടിയില്‍ ഇന്നലെ പോലീസിന്റെയും എക്‌െസെസിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തി. പാടിയിലെ സെപ്ടിക് ടാങ്ക് തുറന്നും തെരച്ചില്‍ നടത്തി.
പത്തോളം പ്ലാസ്റ്റിക്ക് കുപ്പികള്‍ ഇവിടെനിന്നു ശേഖരിച്ചു. കുപ്പികളിലൊന്നില്‍ രാസവസ്തുവിന്റെ സാന്നിധ്യം അന്വേഷണസംഘം സ്ഥിരീകരിച്ചെങ്കിലും കീടനാശിനിയാണോ എന്നുറപ്പിക്കാറായില്ല. കുപ്പികള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മണിയെ ആശുപത്രിയില്‍ എത്തിച്ചശേഷം സഹായികള്‍ ഔട്ട് ഹൗസ് വൃത്തിയാക്കിയതിനാല്‍ പല തെളിവുകളും നഷ്ടപ്പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ചാലക്കുടിപ്പുഴയുടെ വശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.വാറ്റുചാരായത്തില്‍ വീര്യം കൂട്ടാന്‍ പല മരുന്നുകളുടെ കൂടെ ക്ലോര്‍പിറിഫോസ് കലര്‍ത്തിയിരുന്നോ ഇല്ലെങ്കില്‍ കീടനാശിനി പാടിയില്‍ എങ്ങനെയെത്തി എന്ന കാര്യങ്ങള്‍ പോലീസ് അന്വേഷിക്കും. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള മണിയുടെ സഹായികളായ നാലുപേരെ പ്രത്യേക അന്വേഷണസംഘം രഹസ്യകേന്ദ്രത്തില്‍ കൊണ്ടുപോയി പോലീസ് വീണ്ടും ചോദ്യം ചെയ്തു. അവസാന ദിവസം രാത്രി പാടിയിലുണ്ടായിരുന്ന ചലച്ചിത്ര താരങ്ങളായ ജാഫര്‍, സാബു എന്നിവരെ അടുത്ത ദിവസങ്ങളില്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. െ്രെകംബ്രാഞ്ച് സംഘം ഇന്നു പാടി സന്ദര്‍ശിച്ചു കൂടുതല്‍ തെളിവെടുപ്പ് നടത്തും. സംഘത്തില്‍ ഡിവൈ.എസ്.പി: സോജനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മരണത്തെക്കുറിച്ചുളള പ്രാഥമിക വിവരങ്ങളെക്കുറിച്ച് െ്രെകം ബ്രാഞ്ച് ആസ്ഥാനത്ത് യോഗം ചേര്‍ന്നു വിലയിരുത്തി. കൊലപാതകമാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആ നിലയ്ക്ക് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണു നിര്‍ദേശം. അത്മഹത്യാ വാദവും സംഘം പൂര്‍ണമായി തള്ളിക്കളഞ്ഞിട്ടില്ല. വീട്ടുകാരുടെ മൊഴിയും കണക്കിലെടുക്കുന്നുണ്ട്് കാര്യമായിത്തന്നെ.
മുരുകന്‍ ദുരൂഹതയുടെ ആള്‍ രൂപം
മണിയുടെ സഹായിയായ മുരുകന്‍ ഒട്ടേറെ ദുരൂഹതയുള്ള വ്യക്തിയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തെ പരിചയം മാത്രമേ മണിക്ക് മുരുകനുമായിട്ടുള്ളൂ. ചാലക്കുടി സൗത്തില്‍ ചെരുപ്പുകുത്തിയായ മുരുകന്‍ പെട്ടെന്നാണ് മണിയുടെ വലം കൈയ്യായത്. മണിക്ക് ഭക്ഷണം പാകം ചെയ്തിരുന്ന മുരുകന്‍ തമിഴ്‌നാട്ടില്‍ ഒട്ടേറെ കൊലക്കേസില്‍ പ്രതിയാണ്. മണിയുടെ കാറുകള്‍ ഓടിക്കാനും വീട്ടില്‍ കയറാനുമുള്ള സ്വാതന്ത്രം മുരുകനുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha