മണിയുടെ മരണം: പ്രതികളെന്നു സംശയിക്കുന്നവരെ നുണപരിശോധനയ്ക്ക് വിധേയരാക്കും

കലാഭവന്‍ മണിയുടെ മരണത്തിന് കാരണമായ കീടനാശിനിയുടെ ഉറവിടം തേടുന്ന പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തിന്റെ സാമ്പത്തിക കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും.
സാമ്പത്തിക താത്പര്യത്തിനായി മണിയെ ചിലര്‍ ഉപയോഗിച്ചിരുന്നുവെന്ന സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്റെ വെളിപ്പെടുത്തല്‍, അവശനിലയിലായ മണിയെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ ചെലവിനായി മാനേജര്‍ പരമാവധി ശ്രമിച്ചിട്ടും 27,000 രൂപ മാത്രമാണ് ലഭിച്ചതെന്ന ഡോ. സുമേഷിന്റെ വെളിപ്പെടുത്തല്‍, പണം നഷ്ടപ്പെടുന്നതില്‍ മണി ദുഃഖിതനായിരുന്നുവെന്ന ഭാര്യ നിമ്മിയുടെ വെളിപ്പെടുത്തല്‍ എന്നിവ കണക്കിലെടുത്താണിത്. മണി ആര്‍ക്കെങ്കിലും ഭീമമായ തുക വായ്പ നല്‍കിയിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. സംശയിക്കുന്നവരുടെ ഫോണ്‍കാള്‍ വിവരങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. ചാരായം വാറ്റിയതിനും അത് പാടിയിലെ റസ്റ്റ് ഹൗസില്‍ കൊണ്ടുവന്നതിനും കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് തിടുക്കത്തില്‍ വേണ്ടെന്നാണ് തീരുമാനം. കേസില്‍ ഒരാളൊഴികെ മറ്റെല്ലാവരും പൊലീസ് കസ്റ്റഡിയിലുണ്ട്.
അന്വേഷണ സംഘം ഇതിനകം 140ല്‍ അധികം പേരെ ചോദ്യംചെയ്തു. മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. ചില നിര്‍ണായക വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ പലരെയും വീണ്ടും ചോദ്യംചെയ്യും. ജാഫര്‍ ഇടുക്കി, തരികിട സാബു എന്നിവരെ ആവശ്യം വന്നാല്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘത്തലവന്‍ പറഞ്ഞു. ഇവരെയും കസ്റ്റഡിയിലുള്ളവരെയും നുണപരിശോധനയ്ക്ക് വിധേയരാക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. മണിയുടെ രക്തസാമ്പിളുകളും മറ്റും രണ്ടാംഘട്ട രാസപരിശോധനയ്ക്ക് അയയ്ക്കും.
പാടിയിലെ റസ്റ്റ് ഹൗസില്‍ കീടനാശിനി എത്തിയതെങ്ങനെ, മുരുകനും വിപിനും അരുണും റസ്റ്റ് ഹൗസ് വൃത്തിയാക്കിയതെന്തിന്, പ്‌ളാസ്റ്റിക് കവറുകളില്‍ ഇവര്‍ അതിരാവിലെ കടത്തിയതെന്താണ്,
മണി കഴിക്കാറില്ലെങ്കില്‍ ചാരായം കൊണ്ടുവരാന്‍ ആരാണ് നിര്‍ദ്ദേശം നല്‍കിയത് തുടങ്ങിയ കാര്യങ്ങളില്‍ നല്ല രീതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് റൂറല്‍ എസ്.പി കാര്‍ത്തിക് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha