മലപ്പുറം കോട്ടക്കലിൽ വ്യാപാര സ്ഥാപനം തീപിടിച്ച് കത്തിനശിച്ചു... കെട്ടിടത്തിൽ കുടുങ്ങിയ മൂന്നു പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

മലപ്പുറം കോട്ടക്കലിൽ വ്യാപാര സ്ഥാപനം തീപിടിച്ച് കത്തിനശിച്ചു. കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. നാലോളം ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.
പ്ലാസ്റ്റിക് സാധനങ്ങൾ വിൽപ്പന നടത്തുന്ന രണ്ടു നിലക്കെട്ടിടത്തിന് രാവിലെ 5.30ഓടെയാണ് തീ പടർന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് കട പുതുക്കി പണിതതെന്ന് നാട്ടുകാർ . മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ് ഫയർഫോഴ്‌സ് നടത്തുന്നത്.തീപിടിത്തതിന് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല
"
https://www.facebook.com/Malayalivartha


























