Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..


ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


ഇറാൻ പ്രസിഡന്റിനെ തള്ളി സൈന്യം..ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം, കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം...

ഈ ഞെട്ടല്‍ എളുപ്പം മാറില്ല; ഫ്‌ലൈ ദുബൈ വിമാന അപകടത്തില്‍ മരിച്ച സഹപ്രവര്‍ത്തകരുടെ ഓര്‍മ്മയില്‍ മലയാളി എയര്‍ഹോസ്റ്റസ്

20 MARCH 2016 03:25 AM IST
മലയാളി വാര്‍ത്ത.

ഫ്‌ലൈ ദുബൈ വിമാന അപകടത്തില് മരിച്ച സഹപ്രവര്‍ത്തകരുടെ ഓര്‍മ്മയില്‍ മലയാളി എയര്‍ഹോസ്റ്റസിന്റെ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് കുറിപ്പ്. എഴുത്തുകാരി കൂടിയായ ഫ്‌ലൈ ദുബൈ എയര്‍ ഹോസ്റ്റസ് ജിലു ജോസഫാണ് ഫേസ്ബുക്കില്‍ വേദനാഭരിതമായ ഓര്‍മ്മക്കുറിപ്പ് പോസ്റ്റ് ചെയ്തത്. 'ജീവനോടെ ഞാന്‍ ഉണ്ടെങ്കിലും വളരെ അടുത്തറിയാവുന്ന അഞ്ചു പേരെയാണ് നഷ്ടപ്പെട്ടത്. ആ ഞെട്ടലില്‍ നിന്നും രക്ഷപെടാന്‍ ഒരു ദിവസമെന്നല്ല ഒരു ജന്മം മുഴുവന്‍ ഒരുപക്ഷെ എടുത്തെന്നു വരും ജിലു ജോസഫ് എഴുതുന്നു. ഇതാണ് ജിലു ജോസഫിന്റെ പോസ്റ്റ്: ഫ്‌ലൈ ദുബൈ വിമാനത്തിനു സംഭവിച്ച അപകടം അറിഞ്ഞ് എന്നെ വിളിച്ച, മെസ്സേജ് വഴിയും ഫേസ്ബുക്ക് വഴിയും എന്നെ തിരക്കിയ എല്ലാവര്‍ക്കും നന്ദി. ജീവനോടെ ഞാന്‍ ഉണ്ടെങ്കിലും വളരെ അടുത്തറിയാവുന്ന അഞ്ചു പേരെയാണ് നഷ്ടപ്പെട്ടത്. ആ ഒരു ഞെട്ടലില്‍ നിന്നും രക്ഷപെടാന്‍ ഒരു ദിവസമെന്നല്ല ഒരു ജന്മം മുഴുവന്‍ ഒരുപക്ഷെ എടുത്തെന്നു വരും.ഏറ്റവുമടുത്ത കൂട്ടുകാര്‍ പലരും ഫ്‌ലൈറ്റില്‍ കയറുമ്പോള്‍ പേടിയുള്ളവരാണ്. അതിനെക്കുറിച്ച് ഞാന്‍ പറഞ്ഞ് കളിയാക്കാറുമുണ്ട്. ആറു വര്‍ഷത്തെ ആകാശജീവിതത്തിനിടയില്‍ ഒരുപാട് അനുഭവങ്ങളും കഥകളും അറിഞ്ഞിട്ടും അതിലൂടെ കടന്നുപോയിട്ടുമുണ്ട്. പക്ഷെ ഇനി എന്നും ഓരോ ലാന്റിങ്ങിലും എന്റെ നെഞ്ചൊന്ന് പിടയും. ഭയം കൊണ്ടല്ല. കഴിഞ്ഞ ആഴ്ച്ച പോലും എന്നോട് ചിരിച്ചോണ്ട് സംസാരിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഓര്‍ത്ത്.ഫ്‌ലൈ ദുബായ് ദിവസവും ആള്‍ബലം കൊണ്ട് വളരുന്ന ഒരു കുടുംബമാണ്. ആദ്യ കാലങ്ങളില്‍ എല്ലാവര്‍ക്കും പരസ്പരം അറിയാമായിരുന്നു. പിന്നെ പിന്നെ ഒരുപാട് പുതിയ ആളുകള്‍ വന്നു. തമ്മില്‍ പരസ്പരം അറിയാത്ത ഒരുപാട് പേരുണ്ട് ഇപ്പോള്‍.എങ്കിലും ദുരന്തം സംഭവിച്ച ഈ ഫ്‌ലൈറ്റില്‍ ,ഒരുമിച്ച് പറന്നപ്പോഴെല്ലാം ഒരുപാട് തമാശകള്‍ പറഞ്ഞ് ചിരിച്ച, ഒരുപാട് വിശേഷങ്ങള്‍ പങ്കുവച്ച പ്രിയപ്പെട്ട ലോറ, അതിലേറെ പ്രിയപ്പെട്ട മാക്‌സിം.. ഇങ്ങനെയൊന്ന് സംഭവിച്ചെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എപ്പോഴും ചിരിക്കുന്ന, ഏതു മനുഷ്യനെയും ഒരു മടിയും കൂടാതെ എപ്പോഴും സഹായിക്കുന്ന ഒരുപാട് സൗന്ദര്യമുള്ള മനസ്സോടെ അവര്‍ പോയി. ജീവിതം ഒരു വല്ലാത്ത റ്റ്വിസ്‌റ്റോടുകൂടിയ നാടകം തന്നെ. കണ്ടിരിക്കുന്നവരെ കരച്ചിലില്‍ നിന്നും മരവിപ്പിലേയ്ക്ക് എത്തിക്കുന്ന തമ്പുരാനേ , ഇതിന്റെ സംവിധാനം വല്ലാത്ത ഒന്നുതന്നെ.ഒരാഴ്ച്ച മുന്‍പ് ലോറയുടെ കൂടെ പറന്നപ്പൊള്‍ സമയം പോക്കിനു വേണ്ടി ഞാന്‍ കുറേ സ്പാനിഷ് വാക്കുകള്‍ പഠിച്ചിരുന്നു. അക്കൂട്ടത്തില് ഒന്നാണ്. Te echo de menos.. ഇന്നതു നിനക്ക് വേണ്ടിത്തന്നെ പറയേണ്ടി വന്നല്ലോ കൂട്ടുകാരീ.. We will miss you guys and you will be remembered forever.

You are never gone , you will live among us in our hearts.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ നിന്ന് 52,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു  (29 minutes ago)

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില ഉയരില്ല:  (43 minutes ago)

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും  (54 minutes ago)

കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം  (1 hour ago)

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (6 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (6 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (7 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (7 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (7 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (7 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (7 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (7 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (8 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (8 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (8 hours ago)

Malayali Vartha Recommends