ജോര്‍ജ്മാര്‍ക്കെതിരെ പൂഞ്ഞാറില്‍ പോസ്റ്റര്‍, ഇടത് പ്രവര്‍ത്തകര്‍ക്ക് വേണ്ടത് പാര്‍ട്ടിക്കാരനെ

പൂഞ്ഞാറില്‍ ഇടതു കൂട്ടായ്മയുടെ പേരില്‍ പി സി ജോര്‍ജിനും ജോര്‍ജ് ജെ മാത്യവിനുമെതിരെ പോസ്റ്റര്‍. മത മേലധ്യക്ഷന്മാര്‍ കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥികളെ വേണ്ടെന്ന് പോസ്റ്ററില്‍ പറയുന്നു. എഐസിസി അംഗം ജോര്‍ജ് ജെ മാത്യവിനെയും അവസരവാദി പി സി ജോര്‍ജിനെയും വേണ്ട, പൂഞ്ഞാറിനു വേണ്ടത് പാര്‍ട്ടി ചിഹ്നത്തിലുള്ള സ്ഥാനാര്‍ത്ഥിയെ ആണെന്നും പോസ്റ്ററില്‍ പറയുന്നു. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ ആളായിരുന്നു ജോര്‍ജ് ജെ മാത്യു. പിന്നീട് മണ്ഡല പുനര്‍ രൂപീകരണത്തെ തുടര്‍ന്ന് സീറ്റ് നഷ്ട്ടപ്പെടുകയായിരുന്നു. ജോര്‍ജ് ജെ മാത്യു കാഞ്ഞിരപ്പള്ളി സഭാ നേതൃത്വത്തിന്റെ പ്രത്യേക നോമിനിയായി ഇടതു സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശനം ചെയ്യുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മണ്ഡലത്തില്‍ പ്രചരിച്ചിരുന്നു. ഇത് ഇടത് പ്രവര്‍ത്തവര്‍ക്കിടയില്‍ വലിയ എതിര്‍പ്പ് ഉളവാക്കിയിരുന്നു. വലത് പക്ഷത്തിരുന്ന് പാര്‍ട്ടി നേതൃത്വത്തെ തലങ്ങും വെലങ്ങും അടിച്ചിരുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചയാളാണ് പി സി ജോര്‍ജ് അദേഹത്തിനായി വേട്ട് ചോദിക്കാനിറങ്ങേണ്ട ഗതികേടോര്‍ത്ത് വിലപിക്കുന്നവരും പാര്‍ട്ടിക്കകത്തുണ്ട്. പാര്‍ട്ടിയില്‍ നിന്നും നെയ്യാറ്റിന്‍കര എം.എല്‍.എ ആയിരുന്ന ശെല്‍വരാജിനെ ഇടതുമുന്നണിയില്‍ നിന്നും അടര്‍ത്തിയെടുക്കുന്നതില്‍ പി സി ജോര്‍ജാണ് മുഖ്യ പങ്ക് വഹിച്ചതെന്ന് ഇപ്പോഴും പാര്‍ട്ടിക്കാര്‍ വിഴ്വസിക്കുന്നു കൂടാതെ വി.എസ് അച്യുതാന്ദനെതിരെയുള്ള ജോര്‍ജിന്റെ കടുത്ത പ്രയോഗങ്ങളും പാര്‍ട്ടിക്കാര്‍ മര്‍റന്നിട്ടില്ല.
സിപിഐഎമ്മില്‍ പോസ്റ്റര്‍ യുദ്ധം തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പോസ്റ്റര്‍ പ്രചരിക്കുകയാണ്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha