ഏലൂര്‍ നഗരസഭയില്‍ ഇത്തവണ അങ്കത്തിനിറങ്ങുന്നത് മഞ്ഞുമ്മല്‍ ബോയ്‌സ് സുഭാഷ്

ഏലൂര്‍ നഗരസഭയിലെ തദ്ദേശ തെരഞ്ഞെടുപ്പിന് ഇത്തവണ ഒരു പ്രത്യേകതയുണ്ട്. ഇത്തവണ ഏലൂരിനെ മഞ്ഞുമ്മല്‍ ബോയ്‌സ് നയിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതല്‍ റിയല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് (ഒറിജിനല്‍) ആകാംക്ഷയിലും ആവേശത്തിലുമാണ്. ഏലൂര്‍ നഗരസഭയിലെ ഇരുപത്തിയേഴാം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സുഭാഷാണ്.
കൊക്കയില്‍ വീണ് സാഹസികമായി തിരിച്ചു വന്ന അതേ സുഭാഷ്. സുഭാഷിന് വോട്ട് ചോദിച്ച് കുട്ടേട്ടന്‍ ഇറങ്ങുമോ എന്നതാണ് ഇനി അറിയാനുള്ളത്. അക്കാര്യത്തില്‍ ആകാംക്ഷ നിറയുമ്പോഴും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സുഭാഷിന്റെ മുന്നേറ്റം.
https://www.facebook.com/Malayalivartha


























