അടച്ചിട്ട വീടിനുള്ളിൽ 2 ദിവസം; വിദേശത്തുള്ള മക്കൾ അറിഞ്ഞില്ല ആ വേർപാട്...

കൊല്ലം ഉളിയക്കോവിലിൽ വയോധികരായ ദമ്പതികളെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടച്ചിട്ട വീടിന് പുറത്തുള്ള ലൈറ്റുകൾ രണ്ട് ദിവസമായി പകലും രാത്രിയും അണയാതെ കത്തിക്കിടക്കുന്നത് കണ്ട അയൽവാസികൾക്കുണ്ടായ സംശയമാണ് ഈ ദാരുണമായ മരണം പുറംലോകത്തെ അറിയിച്ചത്. കൊല്ലം ഈസ്റ്റ് പൊലീസ് വാതിൽ തുറന്ന് അകത്തുകയറിയപ്പോൾ കണ്ടത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു.
https://www.facebook.com/Malayalivartha
























