തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ച സംഭവം..ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കെഎസ്ഇബി, കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി വകുപ്പ്

തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 13 കാരന് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കെഎസ്ഇബി. സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്തു. മരിച്ച കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും വൈദ്യുതി വകുപ്പ് അറിയിച്ചു. സംഭവത്തിൽ കെഎസ്ഇബി സമൂഹത്തോട് മാപ്പ് അപേക്ഷിച്ചിട്ടുണ്ടായിരുന്നു.
സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകന് ജുനൈദാണ് (13) മരിച്ചത്. ഞായറാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ വയലില്‍ കൂട്ടുകാര്‍ക്കൊപ്പം എത്തിയപ്പോഴാണ് ജുനൈദിന് ഷോക്കേറ്റത്. അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചിരുന്നു.
"
https://www.facebook.com/Malayalivartha

























