സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ... പവന് 560 രൂപയുടെ കുറവ്

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷത്തില്‍ താഴെയെത്തി. ഇന്ന് പവന് 560 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയെത്തിയത്.
99,760 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 12,470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാനായി യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയ്ക്ക് വിനയായത്.
കഴിഞ്ഞ പത്തുദിവസത്തിനിടെ വിലയില്‍ ഏഴായിരം രൂപയാണ് ഇടിഞ്ഞത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളും സ്വര്‍ണവിലയെ ഏറെ സ്വാധീനിക്കുന്നുണ്ട്.
അതേസമയം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത് ഡിസംബര്‍ 23നാണ് .
"
https://www.facebook.com/Malayalivartha

























