സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് മണ്ണാർക്കാട്ട് ഇന്ന് തുടക്കമാകും... മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം നാലിന് വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് മണ്ണാർക്കാട്ട് ഇന്ന് തുടക്കമാകും. ഈ മാസം 21 വരെ നീളുന്ന മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം നാലിന് നെല്ലിപ്പുഴ ഡി എച്ച് എസ് എസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാഭ്യാസ മന്ത്രി അഡ്വ എന്‍ ഷംസുദ്ദീന് നിർവഹിക്കും. വി കെ ശ്രീകണ്ഠൻ എം പി ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും ചെയ്യും.
നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലായി സജ്ജീകരിച്ച വേദികളിൽ നാളെ മുതൽ മത്സരങ്ങൾ ആരംഭിക്കും. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹികശാസ്ത്രം, പ്രവൃത്തിപരിചയം, ഐ ടി എന്നീ അഞ്ച് പ്രധാന വിഭാഗങ്ങളിലായി നിരവധി മത്സരങ്ങളിലാണ് വിദ്യാർഥികൾ മാറ്റുരയ്ക്കുക.
മത്സരങ്ങൾക്കൊപ്പം വൊക്കേഷണൽ എക്സ്പോ, കരിയർ ഫെസ്റ്റ്, യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി ശാസ്ത്രപഥം ആശയപ്രദർശനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. വൈകുന്നേരങ്ങളിൽ പൊതുജനങ്ങൾക്കായി പ്രമുഖർ പങ്കെടുക്കുന്ന സെമിനാറുകളും വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും.
പൂർണമായും ഹരിതചട്ടം പാലിച്ചാണ് ഇത്തവണത്തെ ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്. പ്ലാസ്റ്റിക് മുക്ത വേദികളും മാലിന്യ സംസ്കരണത്തിനായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
മത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കുമായി താമസസൗകര്യങ്ങളും പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭക്ഷണശാലയും സജ്ജമാണ്.
"
https://www.facebook.com/Malayalivartha


























