ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പ്രസിദ്ധമായ പന്ത്രണ്ട് വിളക്ക് ഉത്സവത്തിനു ഇന്ന് തുടക്കമായി

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പ്രസിദ്ധമായ പന്ത്രണ്ട് വിളക്ക് ഉത്സവത്തിനു ഇന്ന് തുടക്കമാകും. ഉത്സവത്തോട് അനുബന്ധിച്ച് ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വ്യാപാര വാണിജ്യമേളകളും കുട്ടികൾക്കുള്ള വിവിധതരം റൈഡുകളും സജ്ജമായിട്ടുണ്ട്. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ഉണ്ടാകും.
ഭജനം പാർക്കാനായി എത്തിയവരുടെയും വ്യാപാരികളുടെയും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. പന്ത്രണ്ട് ദിവസത്തെ താമസത്തിനായുള്ള വിഭവങ്ങളും മറ്റു സജ്ജീകരണങ്ങളുമായി എത്തിയ ഭക്തരുടെ തിരക്ക് സന്ധ്യയോടെ അനിയന്ത്രിതമായി. വൈകുന്നേരം പരബ്രഹ്മ ദർശനത്തിനുശേഷം കുടിലുകളിൽ ഭക്തർ വിളക്കു തെളിച്ചു ഭജനം ആരംഭിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പതിന് പതാക ഉയർത്തൽ നടക്കും തുടർന്ന് നടക്കുന്ന സമ്മേളനം ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനാകുകയും ചെയ്യും.
https://www.facebook.com/Malayalivartha


























