പാടത്ത് പൊട്ടിവീണ വെെദ്യുതിക്കമ്പി എടുത്തുമാറ്റുന്നതിനെ ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവം... കെഎസ്ഇബിക്കെതിരെ പ്രദേശവാസികൾ....

കാസർകോട് പാടത്ത് പൊട്ടിവീണ വെെദ്യുതിക്കമ്പി എടുത്തുമാറ്റുന്നതിനെ ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ പ്രദേശവാസികൾ രംഗത്ത് . ചെമ്മട്ടംവയൽ അടമ്പിൽ സ്വദേശി എ കുഞ്ഞിരാമനാണ് (65) ഇന്നലെ ഉച്ചയ്ക്ക് മരിച്ചത്. ഈ വെെദ്യുതിക്കമ്പി ഒന്നരമാസം മുൻപ് പൊട്ടിയതാണെന്നും പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്നും കെഎസ്ഇബിയുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നുമാണ് പ്രദേശവാസികൾ ആരോപിക്കുന്നു.
അങ്കണവാടിയിൽ പേരക്കുട്ടിയെ വിട്ടശേഷം സമീപത്തെ തോട്ടത്തിൽ അടയ്ക്ക എടുക്കാൻ പോയ കുഞ്ഞിരാമനെ ഉച്ചയ്ക്ക് രണ്ടിനാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പൊട്ടിവീണ ലെെനിൽ പിടിച്ച നിലയിലായിരുന്നു മൃതദേഹം. മാസങ്ങളായി വീണുകിടക്കുന്ന ലെെനിൽ വെെദ്യുതിയുണ്ടാകില്ലെന്ന് കരുതി എടുത്തുമാറ്റാനായി ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് നിഗമനംത്തിലുളളത്.
"
https://www.facebook.com/Malayalivartha























